തിരക്കഥയ്ക്ക് സാമ്യമുണ്ടായത് ആകസ്മികം, ‘മലയാളി’യുടെ തിരക്കഥ പോലെ മറ്റൊന്ന് 2013-ൽ വേറൊരാൾ എഴുതിയിട്ടുണ്ട്; ബി. ഉണ്ണികൃഷ്ണൻ

‘മലയാളി ഫ്രം ഇന്ത്യ’യുടെ തിരക്കഥ മോഷണമാണെന്നുപറഞ്ഞ് തിരക്കഥാകൃത്ത് നിഷാദ് കോയ ഉയർത്തിയ വിവാദങ്ങളോട് പ്രതികരിച്ച് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ. നിഷാദ് കോയയുടെ തിരക്കഥയുമായി ഷാരിസ് എഴുതിയ തിരക്കഥയ്ക്ക് സാമ്യമുണ്ടായത് തികച്ചും ആകസ്മികമാണെന്ന് വാർത്താസമ്മേളനത്തിൽ സംവിധായകൻ ബി.ഉണ്ണിക്കൃഷ്ണൻ പറഞ്ഞു. ഒരേ ആശയം ഒന്നിലധികംപേർക്ക് തോന്നാമെന്നും ഇതേ ആശയമുള്ള മറ്റൊരു തിരക്കഥ 2013-ൽ ദിലീപിനെ വെച്ച് മറ്റൊരാൾ എഴുതിയിരുന്നെന്നും അദ്ദേഹം പറഞ്ഞു. എല്ലാം ശരിയാകും എന്ന സിനിമയുടെ ഛായാഗ്രാഹകനായിരുന്ന ശ്രീജിത് ആണ് ഈ സിനിമ ആദ്യം സംവിധാനം ചെയ്യാനിരുന്നത്. കോവിഡ് കാലത്ത്…

Read More