ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടർ, രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്കാക്കി, പിന്നിൽ ഗൂഢ ലക്ഷ്യം; അന്വേഷിക്കണമെന്ന് സിഐടിയു നേതാവ്

എഡിഎം നവീൻ ബാബു വേണ്ടെന്ന് പറഞ്ഞിട്ടും യാത്രയയപ്പ് സമ്മേളനം നിർബന്ധപൂർവ്വം ഒരുക്കിയത് കണ്ണൂർ കലക്ടർ ആണെന്ന് സിഐടിയു സംസ്ഥാന സമിതി അംഗം മലയാലപ്പുഴ മോഹനൻ. എഡിഎമ്മിനെ വേദിയിലിരുത്തി ബോധപൂർവ്വം അപമാനിച്ചു. രാവിലെ തീരുമാനിച്ച പരിപാടി ഉച്ചയ്ക്ക് ശേഷമാക്കിയത് കലക്ടർ ആണ്. പരിപാടി മാറ്റി എന്നത് മാത്രമല്ല, ദിവ്യയെ ഫോണിൽ വിളിച്ച് വരുത്തിയതും കലക്ടറാണെന്നും മലയാലപ്പുഴ മോഹനൻ മാധ്യമങ്ങളോട് പറഞ്ഞു. അവിടെ ജീവനക്കാരുടെ യോഗത്തിലേക്ക് പരിപാടിയിലേക്ക് ക്ഷണിക്കാത്ത പി പി ദിവ്യയെ വിളിച്ചുവരുത്തിയത് കലക്ടറാണ്. ഇതിൽ ഗൂഢ ലക്ഷ്യമുണ്ട്….

Read More