
‘കെ എൽ-58 S-4330 ഒറ്റയാൻ’ എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി
നവാഗതനായ റജിൻ നരവൂർ സംവിധാനം ചെയ്യുന്ന ” കെ എൽ-58 S-4330 ഒറ്റയാൻ” എന്ന് ചിത്രത്തിന്റെ വീഡിയോ ഗാനം റീലീസായി. സുനിൽ കല്ലൂർ എഴുതിയ വരികൾക്ക് അനൂപ് അനിരുദ്ധൻ സംഗീതം പകർന്ന് അഫ്സൽ,റിജിയ എന്നിവർ ആലപിച്ച ” വെള്ളിമേഘ തേരിലേറി….” എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. ഒക്ടോബർ പതിമൂന്നിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ദേവൻ, സന്തോഷ് കീഴാറ്റൂർ,നസീർ നാസ്, അൻസിൽ റഹ്മാൻ, നിർമ്മൽ പാലാഴി, തൽഹത് ബാബ്സ്,അരിസ്റ്റോ സുരേഷ്,മട്ടനൂർ ശിവദാസ്,ഗീതിക ഗിരീഷ്,കാർത്തിക് പ്രസാദ്,മേഘ്ന എസ് നായർ,അഞ്ജു അരവിന്ദ്,സരയൂ ,നീന…