‘ലാലേട്ടന്റെ മടിയിൽ കിടന്ന് ഉറങ്ങിയിട്ടുണ്ട്’: മലയാള സിനിമാ അനുഭവങ്ങളും കുടുംബത്തെ കുറിച്ചും റിയാസ് ഖാൻ

സിനിമയില്‍ നായകനായി എത്തി പിന്നീട് മാസ് വില്ലനായി മാറിയ താരമാണ് റിയാസ് ഖാന്‍. നായകനാകാന്‍ വേണ്ടി മാത്രം സിനിമയിലേയ്‌ക്കെത്തിയ റിയാസ് തന്റെ ജീവിത സാഹചര്യങ്ങള്‍ കാരണം പിന്നീട് വില്ലനായി മാറുകയായിരുന്നു. കുടുംബ ജീവിതത്തില്‍ വളരെ പെട്ടെന്നെടുത്ത തീരുമാനങ്ങളാണ് ഈ മാറ്റത്തിന് കാരണമെന്ന് പലപ്പോഴായി റിയാസ് തന്നെ വെളിപ്പെടുത്തിയിട്ടുണ്ട്.  ഒരു അഭിമുഖത്തിലാണ് മലയാള സിനിമാ അനുഭവങ്ങളും കുടുംബത്തെ കുറിച്ചും റിയാസ് ഖാൻ സംസാരിച്ചത്. ‘എന്റേത് ഇന്റർകാസ്റ്റ് മാരേജാണ്. വൈഫ് ബ്രാഹ്മിണും ഞാൻ മുസ്ലീമുമാണ്. എന്റെ സഹോദരിയുടെ ബെസ്റ്റ് ഫ്രണ്ടാണ്…

Read More

ജനപ്രീതിയില്‍ ഒന്നാമൻ മമ്മൂട്ടിയോ മോഹൻലാലോ?; പുതിയ പട്ടിക

മലയാളത്തില്‍ ഏപ്രിലില്‍ ജനപ്രീതിയില്‍ മുന്നിലുള്ള താരങ്ങളുടെ പട്ടിക പുറത്ത്. മമ്മൂട്ടി ഒന്നാം സ്ഥാനം നിലനിര്‍ത്തി. മാര്‍ച്ചിലും മമ്മൂട്ടിയായിരുന്നു ഒന്നാമത്. രണ്ടാം സ്ഥാനത്ത് മോഹൻലാലും തുടരുന്നതായി താരങ്ങളുടെ പട്ടിക പുറത്തുവിട്ട ഓര്‍മാക്സ് പുറത്തുവിട്ടു. മമ്മൂട്ടി നായകനായി ടര്‍ബോ എന്ന സിനിമയാണ് പ്രദര്‍ശനത്തിനെത്താനുള്ള . സംവിധാനം നിര്‍വഹിക്കുന്നത് വൈശാഖാണ് എന്നതിനാലും തിരക്കഥ മിഥുൻ മാനുവല്‍ തോമസുമാണെന്നതിനാലും ആരാധാകര്‍  കാത്തിരിക്കുന്ന ചിത്രമാണ് മമ്മൂട്ടി നായകനാകുന്ന ടര്‍ബോ. ‘ടർബോ ജോസ്’ എന്ന കഥാപാത്രത്തയാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുക എന്നാണ് റിപ്പോര്‍ട്ട്.  ജീപ്പ് ഡ്രൈവറായ…

Read More

പ്രശസ്ത നാടക നടൻ എം സി കട്ടപ്പന അന്തരിച്ചു

പ്രശസ്ത നാടക നടൻ എം സി കട്ടപ്പനയെന്നറിയപ്പെടുന്ന ഇടുക്കി കട്ടപ്പന മങ്ങാട്ട് എം സി ചാക്കോ നിര്യാതനായി. 75 വയസായിരുന്നു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. 1977-ൽ ആറ്റിങ്ങൽ ദേശാഭിമാനി തിയേറ്റേഴ്‌സിന്റെ പുണ്യതീർത്ഥം തേടി എന്ന പ്രൊഫഷണൽ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടർന്ന് മുപ്പതോളം പ്രൊഫഷണൽ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളിലും അദ്ദേഹം അഭിനയിച്ചു. 2007-ൽ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന…

Read More

മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്: സംയുക്ത

തെന്നിന്ത്യയുടെ പ്രിയ താരമാണ് സംയുക്ത. പവൻ കല്യാണ്‍ നായകനായി എത്തിയ ഭീംല നായക് എന്ന ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം കുറിച്ച സംയുക്ത മലയാള സിനിമയ്ക്കും തെലുങ്കു സിനിമാ മേഖലയ്ക്കുമുള്ള പ്രധാന വ്യത്യാസം തുറന്നു പറയുന്നു. ഭാഷയല്ല പ്രശ്നം. മേക്കപ്പ് കൊണ്ടാണ് തെലുങ്ക് സിനിമയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തതെന്നു സംയുക്ത പറയുന്നു.  ‘മേക്കപ്പ് കൊണ്ടാണ് തെലുങ്ക് ഇന്‍ഡസ്ട്രിയുമായി പൊരുത്തപ്പെടാന്‍ കഴിയാത്തത്. എനിക്ക് അത് വളരെ ബുദ്ധിമുട്ടായി തോന്നി. മലയാള സിനിമ ചെയ്യുമ്പോള്‍ മേക്കപ്പ് സ്വാഭാവികതയോട് അടുത്തുനില്‍ക്കുന്നതാണ്. കുറച്ചുകൂടി സ്വതന്ത്രമായി വര്‍ക്ക്…

Read More

നിരവധി സിനിമകളിൽ വേഷമിട്ടു; വിനോദിന്റെ ജീവനെടുത്തത് പുതിയ വീട്ടിൽ താമസം തുടങ്ങി 7ാം നാൾ

ടിക്കറ്റ് ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ട്രെയിനിൽ നിന്ന് ടിടിഇ വിനോദിനെ തള്ളിയിട്ട് കൊലപ്പെടുത്തിയപ്പോൾ പൊലിഞ്ഞത് കുടുംബത്തിന്റെ പ്രതീക്ഷകൾ. അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. ഏറെ കാത്തിരുന്ന നിർമിച്ച വീടിന്റെ ഗൃഹപ്രവേശം നടത്തി ഏറെ നാൾ കഴിയും മുന്നെയാണ് ദാരുണ സംഭവം വിനോദിന്റെ ജീവനെടുത്തത്. തിരുവനന്തപുരം സ്വദേശിയായ വിനോദ്, എറണാകുളം മഞ്ഞുമ്മലിൽ പുതിയ വീട്ടിൽ താമസം തുടങ്ങിയത് കഴിഞ്ഞ മാസം 27നാണ്. സഹപ്രവർത്തകരെയെല്ലാം ഗൃഹപ്രവേശനത്തിന് വിളിച്ചിരുന്നു. അപ്രതീക്ഷിത ദുരന്തം വിനോദിന്റെ ജീവനെടുക്കുമ്പോൾ ആ വീടിന്റെ സുരക്ഷിതത്വത്തിൽ…

Read More

‘ഒമ്പതാം ക്ലാസിൽ ബാറിൽ ജോലിക്കു പോയി, ഛർദ്ദി കോരിയാൽ 10 രൂപ കിട്ടും’; അനുഭവം പറഞ്ഞ് ബിഗ് ബോസ് ഹൗസിൽ ജിന്റോ

എല്ലാ ബിഗ് ബോസിലും മത്സരാർത്ഥികളുടെ ജീവിത കഥകളും ഓർമകളും കഠിനകാലങ്ങളും പങ്കുവയ്ക്കുന്ന സെഗ്മെന്റണ്ട്. ആറാം സീസണിലും ഓർമകൾ എന്ന പേരോടെ ബിഗ് ബോസ് ആ സെഗ്മെന്റ് ആരംഭിച്ചു. സെഗ്മെന്റിൽ ആദ്യമായി തന്റെ ജീവിതകഥ പങ്കുവച്ചത് സെലിബ്രിറ്റി ട്രെയിനറായ ജിന്റോ ആയിരുന്നു. അവതാരകനായി എത്തിയത് സിജോയും. ജിന്റോ തന്റെ ഇന്നത്തെ ജീവിതത്തെക്കുറിച്ച് പറഞ്ഞാണ് ഇന്നലെകളിലേക്ക് പോയത്. ഇന്ന് താനൊരു സെലിബ്രിറ്റി പേഴ്സണൽ ട്രെയിനറും ഇന്റർനാഷണൽ ബോഡി ബിൽഡറും നിരവധി അവാർഡുകൾ നേടിയ വ്യക്തിയുമാണ്. എന്നാൽ ഇതൊന്നും അല്ലാത്ത, ദാരിദ്ര്യത്തിന്റെ…

Read More

പൊറോട്ടയ്‌ക്കൊപ്പം കഴിക്കാൻ സൂപ്പർ കേരള സ്‌റ്റൈൽ ബീഫ് വിന്താലു

പൊറോട്ടയും ബീഫും ഇല്ലാതെ മലയാളിക്ക് എന്താഘോഷം അല്ലേ?. നല്ല മൊരിഞ്ഞ പൊറോട്ടയ്ക്ക് ഒപ്പം കുരുമുളക് ഒക്കെയിട്ട ബീഫ് ഫ്രൈ കൂടിയായാൽ പൊളിക്കും… ഇടയ്ക്ക് ഒന്ന് മാറ്റി പിടിക്കണം എന്ന് തോന്നിയാൽ ബീഫ് കൊണ്ട് തന്നെ ഉണ്ടാക്കാൻ പറ്റിയൊരു സൂപ്പർ ഡിഷ് ആണ് ബീഫ് വിന്താലു. കേരളത്തിലെ ക്രിസ്മസ് വിരുന്നിൽ ഒരു പ്രധാന വിഭവമാണ് ബീഫ് വിന്താലു. ക്രിസ്ത്യാനികൾക്കും ആംഗ്ലോ-ഇന്ത്യൻ സമൂഹത്തിനും ഇടയിൽ ഇത് ഒരു ജനപ്രിയമായ വിഭവമാണ്. ആരുടെ നാവിലും രുചിയൂറ്റുന്ന ഒരു വിഭവമാണ് കേരള ശൈലിയിലുള്ള…

Read More

‘ഫെബ്രുവരി 22 മുതല്‍ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ല’: ഫിയോക്

ഫെബ്രുവരി 22 മുതല്‍ കേരളത്തിലെ തിയേറ്ററുകളില്‍ മലയാള സിനിമകള്‍ റിലീസ് ചെയ്യില്ലെന്ന് തിയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്. നിർമാതാക്കളുടെ നിലപാടുകളിൽ പ്രതിഷേധിച്ചാണ് തീരുമാനം. ഫിയോക് പ്രസിഡന്റ് വിജയകുമാറാണ് തീരുമാനം അറിയിച്ചത്. സിനിമ തിയേറ്ററുകളിൽ പ്രൊജക്ടര്‍ വെക്കാനുള്ള അവകാശം ഉടമയിൽ നിലനിർത്തുക, നിശ്ചിത ദിവസത്തിന് മുൻപ് ഒ.ടി.ടി പ്ലാറ്റ്ഫോമുകളിലൂടെ സിനിമ റിലീസ് ചെയ്യുന്നത് അവസാനിപ്പിക്കുക മുതലായ ആവശ്യങ്ങൾ ഫിയോക് നിർമാതാക്കളെ അറിയിച്ചിരുന്നു. എന്നാൽ ഇതിനോട് അനുകൂല നിലപാടല്ല നിർമാതാക്കളുടെ ഭാ​ഗത്തുനിന്നും ഉണ്ടായത്. ഇതിൽ പ്രതിഷേധിച്ചാണ് ഫെബ്രുവരി 22 മുതല്‍…

Read More

“ഉടുമ്പൻചോല വിഷൻ ” ചിത്രീകരണം കട്ടപ്പനയിൽ ആരംഭിച്ചു

മാത്യു തോമസിനെ പ്രധാന കഥാപാത്രമാക്കി നവാഗതനായ സലാം ബുഖാരി സംവിധാനം ചെയ്യുന്ന ‘ഉടുമ്പൻചോല വിഷൻ കട്ടപ്പനയിൽ ചിത്രീകരണം ആരംഭിച്ചു. ആഷിഖ് അബു, അനിൽ രാധാകൃഷ്ണ മേനോൻ എന്നിവരുടെ ശിഷ്യനായി സലാം ബുഖാരി പ്രവർത്തിച്ചിട്ടുണ്ട്. സപ്തമശ്രീ തസ്‌കര സിനിമയിൽ പ്രധാന വേഷത്തിൽ അഭിനയിച്ചിട്ടുണ്ട്.പുതുമുഖം ഹസലി, ചൈതന്യ പ്രകാശ് എന്നിവരാണ് നായികമാർ.ശ്രീനാഥ് ഭാസി ചെമ്പൻ വിനോദ് ജോസ്, ശ്രിന്ദ , ദിലീഷ് പോത്തൻ, സിദ്ദിഖ്, അശോകൻ, സുദേവ് നായർ,സുധി കോപ്പ,ഷഹീൻ സിദ്ദിഖ്, അഭിരാം രാധാകൃഷ്ണൻ, ശങ്കർ ഇന്ദുചൂഢൻ, ജിനു ജോസ്,മനു…

Read More

‘പാർട്ടിയുടെ ജീവനാഡി നിങ്ങളാണ്’, ബിജെപി പ്രവർത്തരെ ആവേശത്തിലാക്കി മലയാളത്തിൽ പ്രസംഗം തുടങ്ങി പ്രധാനമന്ത്രി; ബൂത്ത് നേടിയാൽ കേരളം നേടാമെന്നും ആഹ്വാനം

മറൈന്‍ ഡ്രൈവിലെ ബിജെപിയുടെ ‘ശക്തികേന്ദ്ര പ്രമുഖരുടെ’ യോഗത്തില്‍ മലയാളത്തില്‍ പ്രസംഗിച്ചും വികസന നേട്ടങ്ങള്‍ എണ്ണിപറഞ്ഞും പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രിയപ്പെട്ട പ്രവര്‍ത്തകരെ നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡിയെന്ന് മലയാളത്തില്‍ പറഞ്ഞാണ് നരേന്ദ്ര മോദി പ്രസംഗം ആരംഭിച്ചത്. ഇത്രയും വലിയ സമ്മേളനം നടത്താന്‍ ശക്തമായ സംഘടനയ്ക്കെ കഴിയുകയുള്ളുവെന്നും കേരളത്തിലെ പ്രവര്‍ത്തകര്‍ ഏറെ പരിശ്രമിക്കുന്നുവെന്നതിന്‍റെ തെളിവാണിതെന്നു മോദി പറഞ്ഞു. ബിജെപി പ്രവര്‍ത്തകരുടെ മികച്ച പ്രവര്‍ത്തനം തൃശൂര്‍ സമ്മേളനത്തില്‍ കണ്ടതാണ്. കൊച്ചിയില്‍ എത്തിയപ്പോല്‍ മുതല്‍ റോഡില്‍ ആയിരങ്ങളെയാണ് കണ്ടത്.അതില്‍ നിറയെ സന്തോഷമുണ്ട്….

Read More