കടുംവെട്ടുമായി ഫിയോക് ; ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ പ്രദർശിപ്പിക്കില്ല

ഈ മാസം 23 മുതൽ മലയാള സിനിമകൾ തീയറ്ററിൽ റിലീസ് ചെയ്യില്ലെന്ന് തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. തീയറ്റർ ഉടമകൾക്ക് ഇഷ്ടമുള്ള പ്രൊജക്ടർ വെക്കാൻ സാധിക്കുന്നില്ല. നിർമാതാക്കളുടെ സംഘടന കണ്ടന്റ് മാസ്റ്ററിങ് യൂണിറ്റ് ആരംഭിച്ചു. ഈ കണ്ടന്റുകൾ എല്ലാ തിയറ്ററുകളിലും പ്രദർശിപ്പിക്കണം എന്നാണ് നിർദ്ദേശം. ഇത് തീയറ്റർ ഉടമകൾക്ക് കൂടുതൽ ബാധ്യത സൃഷ്ടിക്കുന്നു.പുതിയ പ്രൊജക്ടറുകൾ വാങ്ങാൻ നിർബന്ധിക്കുന്നു. നവീകരണം പൂർത്തിയാക്കിയ നാലോളം തിയറ്ററുകൾ തുറക്കാൻ ആയിട്ടില്ല. പ്രോജക്ടർ ഏത് വെക്കണം എന്നത് ഉടമയുടെ അവകാശമെന്നും ഫിയോക് വ്യക്തമാക്കി.

Read More

ഇതെല്ലാം സിനിമയുടെ നാശത്തിന്‍റെ ലക്ഷണങ്ങൾ; കമൽ

മലയാളസിനിമയുടെ പ്രിയ സംവിധായകനാണ് കമൽ. പൈങ്കിളി സംവിധായകൻ എന്നു ചിലർ ആക്ഷേപം പുറപ്പെടുവിക്കുന്പോഴും ഒരുകാലത്ത് വാണിജ്യസിനിമകളുടെ അവിഭാജ്യഘടകമായിരുന്നു കമൽ എന്ന സംവിധായകൻ. നിരവധി വിവാദങ്ങളിലൂടെ കടന്നുപോയ സിനിമാജീവിതമാണ് കമലിന്‍റേത്. അവിടെ വിജയങ്ങളുണ്ട്, അതുപോലെ തന്നെ പരാജയങ്ങളുടെ വലിയ കയ്പ്പും അദ്ദേഹത്തിന്‍റെ കരിയറിലുണ്ട്. പുതുസിനിമയിലെ ചില പ്രവണതകളെക്കുറിച്ച് കമൽ പറഞ്ഞത് ഗൗരവമേറിയ കാര്യങ്ങളാണ്. ഇ​പ്പോ​ഴ​ത്തെ ത​ല​മു​റ വ​യ​ല​ൻ​സി​ലേ​ക്ക് മാ​റിയെന്ന് കമൽ. അ​ത് സി​നി​മ​യ്ക്ക് ഗു​ണം ചെ​യ്യി​ല്ല. ത​ല വെ​ട്ടു​ക, ചോ​ര തെ​റി​പ്പി​ക്കു​ക എ​ന്ന നി​ല​യി​ലേ​ക്ക് നാ​യ​ക സ​ങ്ക​ൽപ്പം മാ​റി​യി​ട്ടു​ണ്ട്….

Read More