
മലയാളം മിഷൻ മലയാള ഭാഷാ പഠനം ; പ്രവേശനം തുടരുന്നു
മലയാളം മിഷൻ അബൂദബി ചാപ്റ്ററിനു കീഴിൽ സംസ്ഥാന സർക്കാറിന്റെ മലയാളം മിഷൻ പാഠ്യപദ്ധതി പ്രകാരം നടന്നുവരുന്ന സൗജന്യ മലയാളം പഠന ക്ലാസുകളിലേക്ക് പ്രവേശനം തുടരുന്നു. കേരളത്തിന് പുറത്ത് 26 സംസ്ഥാനങ്ങളിലും ഇന്ത്യക്ക് പുറത്ത് അറുപതിലേറെ രാജ്യങ്ങളിലുമായി പ്രവർത്തിച്ചുവരുന്ന മലയാളം മിഷന്റെ അബൂദബി ചാപ്റ്ററിനു കീഴിൽ ഈ മാസം മുതൽ പുതുതായി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന മലയാളം മിഷന്റെ പുതിയ ബാച്ചുകളിലേക്ക് കുട്ടികളെ ഉൾപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ജൂൺ 15നകം കേരള സോഷ്യൽ സെന്റർ (02 6314455), അബൂദബി മലയാളി സമാജം…