
ഷാർജയിൽ കൂടുതൽ പള്ളികളിൽ മലയാളം ഖുതുബ
മലയാളം ഉൾപ്പെടെ ഇതര ഭാഷകളിൽ നടത്തുന്ന വെള്ളിയാഴ്ചകളിലെ ജുമുഅ ഖുതുബ (പ്രഭാഷണം) ഷാർജയിൽ കൂടുതൽ പള്ളികളിൽ നടപ്പാക്കും. അറബ് ഇതര സമൂഹങ്ങളെയും ചേർത്തുപിടിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് ഷാർജ ഇസ്ലാമിക കാര്യ വിഭാഗം അറിയിച്ചു. എമിറേറ്റിലെ 93 പള്ളികളിലാണ് മലയാളത്തിന് പുറമെ തമിഴ്, ഇംഗ്ലീഷ്, ഉർദു, പാഷ്തോ എന്നീ ഭാഷകളിൽകൂടി ജുമുഅ പ്രഭാഷണം നടപ്പാക്കുക. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും മതപരമായ അറിവുകൾ പകരാൻ ലക്ഷ്യമിട്ടാണ് സംരംഭം നടപ്പാക്കുന്നത്. ഷാർജ നഗരത്തിൽ 74 പള്ളികളിലും എമിറേറ്റിന്റെ മധ്യമേഖലയിലെ 10 പള്ളികളിലും…