ഭാർ​ഗവീനിലയം പോലുള്ള സിനിമകൾ ഇപ്പോഴുണ്ടോ?, സിനിമ തുടങ്ങുന്നത് വെള്ളമടിയോടുകൂടി; ജി.സുധാകരൻ

പുതിയകാല സിനിമകൾക്കെതിരെ മുൻമന്ത്രി ജി.സുധാകരൻ. ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ല. സിനിമാതാരങ്ങളുടെ അമിത നാട്യവും അവരെ ചുറ്റിപ്പറ്റിയുള്ള ആരാധകവൃന്ദവും മൂല്യരഹിതമായാണ് നടക്കുന്നതെന്നും സിനിമകൾ മദ്യപാനം ആഘോഷമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇന്നത്തെ സിനിമകളെല്ലാം മൂല്യരഹിതമായാണ് നടക്കുന്നതെന്നും മൂല്യാധിഷ്ഠിതമായ ഒന്നും അവയിലില്ലെന്നും ജി.സുധാകരൻ അഭിപ്രായപ്പെട്ടു. മൂല്യമുള്ള സിനിമകളൊന്നും ഇറങ്ങുന്നില്ല. ഒന്നാന്തരം സിനിമകൾ ഇറങ്ങിയ നാടായിരുന്നല്ലോ കേരളം. അസുരവിത്തും ഭാർ​ഗവീനിലയവും കബനി നദി പരന്നൊഴുകുന്നു പോലുള്ള സിനിമകൾ ഇപ്പോഴുണ്ടോയെന്നും അദ്ദേഹം ചോദിച്ചു. “എല്ലാ സിനിമയും തുടങ്ങുന്നത് വെള്ളമടിയോടുകൂടിയാണ്. മദ്യപാനം ഒരു…

Read More

മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി ഫിയോക് ; പ്രശ്നങ്ങൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് ചെയർമാൻ ദിലീപ്

തീയറ്ററുകളിൽ മലയാള സിനിമകൾ റിലീസ് ചെയ്യില്ലെന്ന നിലപാട് മാറ്റി തീയറ്റർ ഉടമകളുടെ സംഘടനയായ ഫിയോക്. മലയാള സിനിമകളുടെ റിലീസ് തുടരുമെന്ന് സംഘടന അറിയിച്ചു. സിനിമാ മേഖലയിലെ പ്രശ്നങ്ങൾ ചർച്ചചെയ്ത് പരിഹരിക്കുമെന്ന് ഫിയോക്ക് ചെയർമാൻ ദിലീപ് പറഞ്ഞു. കാര്യങ്ങൾ മുമ്പത്തെ പോലെ മുന്നോട്ടുപോകുമെന്നും ദിലീപ് അറിയിച്ചു. ഫിയോക്കിന്റെ സമരപ്രഖ്യാപനം അങ്ങേയറ്റം അപലപനീയവും പ്രതിഷേധാർഹവുമാണ് എന്ന് ഫെഫ്ക ആരോപിച്ചിരുന്നു. മലയാള സിനിമയെ നെഞ്ചേറ്റുന്ന കോടിക്കണക്കിന് ആസ്വാദകരോടും മാതൃഭാഷാ സ്നേഹികളോടും പൊതുസമൂഹത്തോട് കാട്ടുന്ന അവഹേളനമാണിതെന്നും ഫെഫ്ക്ക പറഞ്ഞു. നിലപാട് പുന: പരിശോധിക്കണമെന്നും…

Read More