
സിനിമയിൽ ഗോസിപ്പുകൾ സാധാരണമാണ്; അഡ്ജസ്റ്റ്മെന്റ് മലയാള സിനിമയിൽ മാത്രമല്ല, എല്ലാ ഭാഷയിലും ഉണ്ട്: മുക്ത
മലയാള സിനിമയിലെ ചില താരങ്ങളുടെ വെളിപ്പെടുത്തലുകൾ വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. സിനിമയിലെ അഡ്ജസ്റ്റ്മെന്റുകളെക്കുറിച്ചും അവസരം നഷ്ടപ്പെട്ടതിനെക്കുറിച്ചും പല അഭിനേതാക്കളും അഭിമുഖങ്ങളിൽ തുറന്നുപറഞ്ഞിരുന്നു. വർഷങ്ങൾക്ക് മുൻപ് നടി മുക്തയും ഈ വിഷയത്തെക്കുറിച്ച് ചില കാര്യങ്ങൾ വെളിപ്പെടുത്തിയിരുന്നു. ഒരു യൂട്യൂബ് ചാനലിന് മുക്ത നൽകിയ അഭിമുഖം വീണ്ടും സോഷ്യൽ മീഡിയയിൽ ചർച്ചയായിരിക്കുകയാണ്. 2006ൽ തീയേറ്ററുകളിലെത്തിയ ‘അച്ഛനുറങ്ങാത്ത വീട്’ എന്ന ചിത്രത്തിലൂടെയാണ് മുക്ത മലയാളികൾക്കിടയിൽ ശ്രദ്ധനേടുന്നത്. അതിനുശേഷം വിശാൽ നായകനായ ‘താമിരഭരണി ‘ എന്ന തമിഴ് ചിത്രത്തിലാണ് മുക്ത അഭിനയിച്ചത്. താമിരഭരണിയിൽ…