
ബന്ധുവായ യുവതിയുടെ പരാതി; മുകേഷിനെതിരെ ആരോപണം ഉന്നയിച്ച നടി പോക്സോ കേസിൽ മുൻകൂർജാമ്യം തേടി കോടതിയിൽ
മുകേഷ് ഉൾപ്പെടെ ഏഴ് പേർക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ച ആലുവ സ്വദേശിയായ നടി മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. ബന്ധുവായ യുവതിയുടെ പരാതിയിൽ നടിക്കെതിരെ പോലീസ് പോക്‌സോ കേസ് എടുത്തതിന് പിന്നാലെയാണ് നീക്കം. ഓഡീഷനെന്ന് പറഞ്ഞ് 16 വയസ്സുള്ളപ്പോൾ ചെന്നൈയിൽ കൊണ്ടുപോവുകയും മറ്റുപലർക്കും കൈമാറാൻ ശ്രമിച്ചെന്നുമായിരുന്നു നടിക്കെതിരേ ഇവരുടെ ബന്ധുകൂടിയായ പെൺകുട്ടി പരാതിപ്പെട്ടിരുന്നത്. തുടർന്ന് ആലുവ സ്വദേശിനിയായ നടിക്കെതിരേ മൂവാറ്റുപുഴ പോലീസ് പോക്സോ നിയമപ്രകാരം കേസെടുക്കുകയും ചെയ്തു. 2014-ലായിരുന്നു പോക്സോ കേസിനാസ്പാദമായ സംഭവം നടന്നത്. ഓഡീഷനെന്ന്…