
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി; ഹൈക്കോടതി ശരിവച്ചു, റിസർവ് ബാങ്ക് നിലപാടും കോടതി തള്ളി
മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിച്ച നടപടി ശരിവെച്ച് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവിന് ഹൈക്കോടതിയുടെ അംഗീകാരം. ലീഗ് മുൻ എംഎൽഎയുടെയും പ്രാഥമിക ബാങ്കുകളുടെയും ഹർജികളും, റിസർവ് ബാങ്ക് നിലപാടും കോടതി തള്ളി. ലയനത്തിന് അനുമതി നൽകിയിട്ട് എതിർത്തതെന്തിനെന്ന് കോടതി ചോദിച്ചു. സഹകരണ നിയമത്തിലെ ഭേദഗതി അസാധുവാക്കണമെന്നായിരുന്നു ആർബിആഐ വാദം. ലയനത്തിന് കേവല ഭൂരിപക്ഷം മതിയെന്നും കോടതി ഉത്തരവിട്ടു. സഹകരണ നിയമത്തിലെ ഭേദഗതികൾ കോടതി അംഗീകരിച്ചു നേരത്തെ ജസ്റ്റിസ് പി ഗോപിനാഥന്റെ സിംഗിൾ ബെഞ്ച്…