മലപ്പുറം എസ്പിയെ പൊതുവേദിയിൽ വിമർശിച്ച് പിവി അൻവർ; പ്രസംഗം ഒറ്റവാക്കിൽ അവസാനിപ്പിച്ച് എസ് പി

പൊതുവേദിയിൽ ജില്ലാ പോലീസ് മേധാവിയെ വിമർശിച്ച് പി.വി. അൻവർ എം.എൽ.എ. പോലീസ് അസോസിയേഷന്റെ ജില്ലാ സമ്മേളനവേദിയിലാണ് മലപ്പുറം എസ്.പി. എസ്.ശശിധരൻ ഐ.പി.എസിനെ എം.എൽ.എ. രൂക്ഷമായഭാഷയിൽ വിമർശിച്ചത്. ഇതിനുപിന്നാലെ ചടങ്ങിൽ മുഖ്യപ്രഭാഷണം നിർവഹിക്കേണ്ടിയിരുന്ന എസ്.പി. ഒറ്റവാക്കിൽ പ്രസംഗം അവസാനിപ്പിച്ച് വേദി വിട്ടു. സമ്മേളനത്തിന്റെ ഉദ്ഘാടകനായിരുന്നു പി.വി.അൻവർ. പരിപാടിക്ക് എസ്.പി.യെ കാത്തിരിക്കേണ്ടിവന്നതായിരുന്നു എം.എൽ.എ.യെ ചൊടിപ്പിച്ചത്. ഐ.പി.എസ്. ഓഫീസർമാരുടെ പെരുമാറ്റം പോലീസ് സേനയ്ക്ക് നാണക്കേടാണെന്ന് പറഞ്ഞാണ് എം.എൽ.എ. തുടങ്ങിയത്. തന്റെ പാർക്കിലെ 2500 കിലോ ഭാരമുള്ള റോപ്പ് മോഷണം പോയിട്ട് പ്രതിയെ…

Read More

‘ഇടിമുഴക്കം പോലെ വലിയ ശബ്ദം’; പാലക്കാടും മലപ്പുറത്തും പ്രകമ്പനമുണ്ടായതായി നാട്ടുകാർ

വയനാട്, കോഴിക്കോട് ജില്ലകളുടെ ചില ഭാഗങ്ങളിൽ വെള്ളിയാഴ്ച രാവിലെ പ്രകമ്പനം ഉണ്ടായി എന്ന റിപ്പോർട്ടുകൾക്കിടെ പാലക്കാട് ജില്ലയിലും സമാന പ്രകമ്പനം ഉണ്ടായതായി വിവരം. പാലക്കാട് ഒറ്റപ്പാലം മേഖലയിൽ ഇടിവെട്ടുന്നത് പോലെ ശബ്ദം ഉണ്ടായതായാണ് റിപ്പോർട്ട്. ഒറ്റപ്പാലം നഗരസഭയിലെ പനമണ്ണ, വീട്ടാപ്പാറ, ലക്കിടി എന്നീ മേഖലയിലാണ് രാവിലെ 10.30-ഓടെ ഇടിമുഴക്കം പോലുള്ള ശബ്ദം കേട്ടതായി പ്രദേശവാസികൾ പറയുന്നത്. പ്രകമ്പനം പോലെ അനുഭവപ്പെട്ടതായും പറയുന്നു. കോതക്കുറുശ്ശി, വാണിയങ്കുളം, പനയൂർ തുടങ്ങിയ മേഖലകൾ വരെ ശബ്ദമുണ്ടായതായി പറയുന്നു. എന്നാൽ ഈ പ്രദേശത്ത്…

Read More

നിപ സമ്പർക്കപ്പട്ടികയിൽ 246 പേർ: 63 പേർ ഹൈറിസ്കിൽ; 14കാരന്റെ നില​ ​ഗുരുതരം

നിപ സ്ഥിരീകരിച്ച മലപ്പുറത്ത് അതീവ ജാ​ഗ്രത നിർദേശങ്ങളാണ് നൽകിയിരിക്കുന്നത്. മലപ്പുറം ജില്ലയിൽ നിപ ബാധ സ്ഥിരീകരിച്ച കുട്ടിക്കുള്ള മോണോക്ലോണൽ ആന്റിബോഡി പൂനെയിൽ നിന്നും ഉടനെത്തുമെന്ന് ആരോ​ഗ്യമന്ത്രി വീണ ജോർജ്ജ്. രോ​ഗം ബാധിച്ച കുട്ടിയുടെ സ്ഥിതി ​ഗുരുതരമായി തന്നെ തുടരുകയാണ്. അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ആരോ​ഗ്യമന്ത്രി. സമ്പർക്കപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള 2പേർക്ക് പനിയുണ്ടെന്നും അവരുടെ സാമ്പിൾ പരിശോധനക്ക് അയക്കുമെന്നും മന്ത്രി അറിയിച്ചു.  246പേരാണ് സമ്പർക്ക പട്ടികയിൽ ആകെയുള്ളത്. അവരിൽ 63 പേർ ഹൈറിസ്കിലാണുള്ളത്. ഹൈ റിസ്ക് പട്ടികയിലസുള്ള,…

Read More

നിപ; നിയന്ത്രണം ഇന്ന് മുതൽ, കുട്ടിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ തുടർനടപടികൾ ആലോചിക്കാൻ ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ ഇന്നും മലപ്പുറത്ത് അവലോകന യോഗം ചേരും. കുട്ടിയുടെ റൂട്ട് മാപ്പ് ഇന്നലെ രാത്രി ആരോഗ്യ വകുപ്പ് പുറത്തുവിട്ടിരുന്നു. ഈ മാസം 11 മുതൽ 15 വരെ കുട്ടിയെത്തിയ സ്ഥലങ്ങളുടേയും സ്ഥാപനങ്ങളുടേയും വിവരങ്ങളാണ് പുറത്തുവിട്ടത്. ഈ സന്ദർഭങ്ങളിൽ കുട്ടിയുമായി സമ്പർക്കത്തിലേർപെട്ടവർ കൺട്രോൾ റൂമുമായി ബന്ധപ്പെടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. ആനക്കയം , പാണ്ടിക്കാട് പഞ്ചായത്തുകളിൽ ഏർപെടുത്തിയ നിയന്ത്രണം ഇന്നു മുതൽ നിലവിൽ വരും. ഇതിനിടെ കോഴിക്കോട് മെഡിക്കൽ…

Read More

ജാഗ്രത: ആശങ്കയായി എച്ച് 1 എൻ 1; മലപ്പുറത്ത് ഒരാൾ മരിച്ചു

എച്ച് 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ലക്ഷണങ്ങൾ പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്. ചികിത്സാരീതികൾ രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക്…

Read More

വേങ്ങര ഗാർഹിക പീഡനം: പെൺകുട്ടിയുടെ പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡന അന്വേഷണത്തിൽ ഇടപെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. വേങ്ങര സ്വദേശിയായ പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് നിർദ്ദേശം. അന്വേഷത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോർട്ട് ഒരാഴ്ച്ചക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റി. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയായ ഭർത്താവ് മുഹമ്മദ്…

Read More

സംസ്ഥാനത്ത് ഒരുലക്ഷം പിന്നിട്ട് പനി ബാധിതർ; ഒരാൾക്കുകൂടി എച്ച്1എൻ1, യോഗം ചേരും

കേരളത്തിൽ ഒരാൾക്കുകൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. പകർച്ചപ്പനി രൂക്ഷമായ സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പനിബാധിതർ ലക്ഷം കടന്നിരിക്കുകയാണ്. ഈ മാസം ഇതുവരെ 1.36 ലക്ഷം പേരാണ് പകർച്ചപ്പനി ബാധിതരായത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. 164 പേർക്ക് ഡെങ്കിയും 24 പേർക്ക് മഞ്ഞപ്പിത്തവും 45 എച്ച്1എൻ1 കേസുകളും സ്ഥിരീകരിച്ച ഇന്നലെ രണ്ടുമരണങ്ങളും റിപ്പോർട്ട് ചെയ്തു. വയറിളക്കരോഗം ബാധിച്ച്…

Read More

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ബോണറ്റ് കത്തി നശിച്ചു

അകമ്പാടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. ബോണറ്റ് പൂർണമായി കത്തി നശിച്ചു.  

Read More

മലപ്പുറത്ത് വിദ്യാ‍ർഥികൾക്ക് ഷി​ഗല്ല; ചികിത്സ തേടിയത് 127 കുട്ടികൾ

കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. 4 കുട്ടികളെ പരിശോധിച്ചതിൽ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു.  ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ല. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Read More

മലപ്പുറം തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം ; പ്രതിയായ താനൂർ സ്വദേശി ആബിദ് അറസ്റ്റിൽ

മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി ആബിദ് ഹംസയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരൂരിൽ താമസിച്ചു വരികയായിരുന്നു ഹംസ. പ്രതിയായ ആബിദും ഹംസയും തമ്മിൽ വെള്ളിയാഴ്ച രാത്രി തിരൂർ ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായി….

Read More