ജാഗ്രത: ആശങ്കയായി എച്ച് 1 എൻ 1; മലപ്പുറത്ത് ഒരാൾ മരിച്ചു

എച്ച് 1 എന്‍ 1 (H1N1) വൈറസ് ബാധിച്ച് മലപ്പുറത്ത് ഒരാൾ മരിച്ചു. പൊന്നാനി സ്വദേശിയായ സ്ത്രീയാണ് മരിച്ചത്. 47 വയസായിരുന്നു. തൃശൂർ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ലക്ഷണങ്ങൾ പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്. ചികിത്സാരീതികൾ രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക്…

Read More

വേങ്ങര ഗാർഹിക പീഡനം: പെൺകുട്ടിയുടെ പരാതിയിൽ ഹൈക്കോടതി റിപ്പോർട്ട് തേടി

നവവധുവിന് നേരെയുണ്ടായ ഗാർഹിക പീഡന അന്വേഷണത്തിൽ ഇടപെട്ട് ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. വേങ്ങര സ്വദേശിയായ പെൺകുട്ടി ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതികളിൽ സ്വീകരിച്ച നടപടികൾ അറിയിക്കണമെന്നാണ് നിർദ്ദേശം. അന്വേഷത്തിന്റെ പുരോഗതി കോടതിയെ ബോധിപ്പിക്കണം. റിപ്പോർട്ട് ഒരാഴ്ച്ചക്കകം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു. അന്വേഷണം ശരിയായ വിധത്തിലല്ലെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരി നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിർദേശം. ഭർത്താവിന്റെ മർദ്ദനത്തിൽ യുവതിയുടെ കേൾവി ശക്തിക്ക് തകരാർ പറ്റി. പൊലീസിൽ പരാതി നൽകിയെങ്കിലും പ്രതിയായ ഭർത്താവ് മുഹമ്മദ്…

Read More

സംസ്ഥാനത്ത് ഒരുലക്ഷം പിന്നിട്ട് പനി ബാധിതർ; ഒരാൾക്കുകൂടി എച്ച്1എൻ1, യോഗം ചേരും

കേരളത്തിൽ ഒരാൾക്കുകൂടി എച്ച്1എൻ1 സ്ഥിരീകരിച്ചു. മലപ്പുറം വഴിക്കടവ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗ നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് പഞ്ചായത്ത് ഹാളിൽ യോഗം ചേരും. പകർച്ചപ്പനി രൂക്ഷമായ സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ പനിബാധിതർ ലക്ഷം കടന്നിരിക്കുകയാണ്. ഈ മാസം ഇതുവരെ 1.36 ലക്ഷം പേരാണ് പകർച്ചപ്പനി ബാധിതരായത്. ഇന്നലെ മാത്രം 13,600 പേർ ചികിത്സ തേടി. 164 പേർക്ക് ഡെങ്കിയും 24 പേർക്ക് മഞ്ഞപ്പിത്തവും 45 എച്ച്1എൻ1 കേസുകളും സ്ഥിരീകരിച്ച ഇന്നലെ രണ്ടുമരണങ്ങളും റിപ്പോർട്ട് ചെയ്തു. വയറിളക്കരോഗം ബാധിച്ച്…

Read More

മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; ബോണറ്റ് കത്തി നശിച്ചു

അകമ്പാടത്ത് ഓടികൊണ്ടിരുന്ന കാറിന് തീപിടിച്ചു. കാറിൽ ഉണ്ടായിരുന്നവർ അപകടത്തിൽനിന്ന് രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം രാവിലെയാണ് സംഭവം നടന്നത്. കോരംകോട് സ്വദേശി ഗോപാലകൃഷ്ണന്റെ കാറിനാണ് തീ പിടിച്ചത്. നിലമ്പൂർ അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീ അണച്ചു. ഷോർട്ട് സർക്യൂട്ടാണെന്നാണ് പ്രാഥമിക നിഗമനം. പെട്രോൾ ടാങ്കിന് നേരിയ ചോർച്ച ഉണ്ടായിരുന്നതായും പറയുന്നു. ബോണറ്റ് പൂർണമായി കത്തി നശിച്ചു.  

Read More

മലപ്പുറത്ത് വിദ്യാ‍ർഥികൾക്ക് ഷി​ഗല്ല; ചികിത്സ തേടിയത് 127 കുട്ടികൾ

കോഴിപ്പുറത്ത് വെണ്ണായൂർ എഎംഎൽപി സ്കൂളിലെ വിദ്യാർത്ഥികൾക്ക് ഷിഗല്ലയെന്ന് സ്ഥിരീകരിച്ച് ആരോഗ്യ വകുപ്പ്. ഭക്ഷ്യ വിഷബാധയേറ്റ് 127 കുട്ടികൾ ചികിത്സ തേടിയിരുന്നു. 4 കുട്ടികളെ പരിശോധിച്ചതിൽ ഷിഗല്ല സ്ഥിരീകരിക്കുകയായിരുന്നു. മറ്റ് കുട്ടികളും രോഗലക്ഷണങ്ങൾ കാണിച്ചിരുന്നു.  ദഹനവ്യവസ്ഥയെ തകരാറിലാക്കുന്ന ബാക്ടീരിയ മൂലമാണ് രോഗം പടരുക. നിലവിൽ ആരും ചികിത്സയിലില്ല. അതേസമയം, ആർക്കും ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളില്ല. ഭക്ഷ്യ വസ്തുക്കളുടെ പരിശോധന റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. 

Read More

മലപ്പുറം തിരൂരിലെ മധ്യവയസ്കന്റെ മരണം കൊലപാതകം ; പ്രതിയായ താനൂർ സ്വദേശി ആബിദ് അറസ്റ്റിൽ

മലപ്പുറം തിരൂരിൽ മധ്യവയസ്കനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം എന്ന് തെളിഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് താനൂർ സ്വദേശി ആബിദിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിനിടെ പ്രതി ആബിദ് ഹംസയെ മർദിക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇന്നലെ രാവിലെയാണ് കോഴിക്കോട് കുറ്റിച്ചിറ സ്വദേശി ഹംസയെ തിരൂരിൽ റോഡരികിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കോഴിക്കോട് സ്വദേശിയാണെങ്കിലും വർഷങ്ങളായി തിരൂരിൽ താമസിച്ചു വരികയായിരുന്നു ഹംസ. പ്രതിയായ ആബിദും ഹംസയും തമ്മിൽ വെള്ളിയാഴ്ച രാത്രി തിരൂർ ടൗണിൽ വെച്ച് വാക്കുതർക്കമുണ്ടായി….

Read More

മലപ്പുറം കരുളായി പഞ്ചായത്തിലെ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാനയുടെ അതിക്രമം

മലപ്പുറം കരുളായി പഞ്ചായത്തിലെ ജനവാസമേഖലയിൽ ഭീതി പരത്തി കാട്ടാനയുടെ അതിക്രമം തുടരുന്നതായി റിപ്പോർട്ട്. മൈലമ്പാറ തെക്കേമുണ്ടയിൽ കഴിഞ്ഞ ദിവസമെത്തിയ കാട്ടാന ജനവാസ മേഖലയിൽ ഭീതി പരത്തുകയും കാർഷിക വിളകൾ നശിപ്പിക്കുകയും ചെയ്തിരുന്നു. ഇന്നലെ പുലർച്ചെ ഒരു മണിയോടെയാണ് തെക്കേമുണ്ടയിൽ ഒറ്റയാൻ വീണ്ടും എത്തിയത്. ആളുകൾ തിങ്ങിപ്പാർക്കുന്ന മേഖലയിലെത്തിയ കാട്ടാന മങ്ങാട്ടുപറമ്പൻ അബ്ദുറഹിൻ എന്നയാളുടെ പറമ്പിലെ രണ്ടു തെങ്ങുകൾ നശിപ്പിച്ചു. നാട്ടുകാർ ഏറെ പണിപ്പെട്ടാണ് ആനയെ തുരത്തിയോടിച്ചത്. ഇതിനിടയിൽ പലതവണ ആളുകൾക്ക് നേരെ ആക്രമിക്കാൻ പാഞ്ഞടുക്കുകയും ചെയ്തു. കരുളായി…

Read More

മഞ്ചേരിയിൽ വൻ കഞ്ചാവ് വേട്ട; 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിൽ

മഞ്ചേരിയിൽ എക്‌സൈസ് നടത്തിയ വൻ കഞ്ചാവ് വേട്ടയിൽ 50 കിലോ കഞ്ചാവുമായി ആനക്കയം സ്വദേശി പിടിയിലായി. ചേപ്പൂർ പൂവത്തിക്കൽ മുഹമ്മദലി ശിഹാബുദ്ദീനാണ് (44) കഴിഞ്ഞ ദിവസം നെല്ലിപ്പറമ്പുനിന്ന് എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. എക്‌സൈസ് കമ്മീഷണർ സ്‌ക്വാഡും മഞ്ചേരി എക്‌സൈസ് റേഞ്ച് ഓഫിസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മഞ്ചേരിയിൽനിന്ന് ആലുവയിലേക്ക് കാറിൽ കഞ്ചാവ് കടത്തവെ ഇയാൾ പിടിയിലായത്. വിപണിയിൽ 30 ലക്ഷത്തോളം രൂപ വിലമതിക്കുന്ന കഞ്ചാവാണ് ഇയാളിൽനിന്ന് എക്‌സൈസ് സംഘം കണ്ടെടുത്തത്. കാറിൽ ഡിക്കിയിൽ ചെറിയ പാക്കറ്റുകളിലാക്കിയ നിലയിലായിരുന്നു…

Read More

13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം

ചികിത്സയിലിരിക്കെ മരിച്ച കണ്ണൂർ സ്വദേശിയായ 13കാരിയുടെ മരണം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചെന്ന് സ്ഥിരീകരണം. കണ്ണൂർ തോട്ടടയിലെ രാഗേഷ് ബാബുവിന്‍റെയും ധന്യയുടെയും മകൾ ദക്ഷിണയാണ് ജൂൺ 12ന് മരിച്ചത്. പരിശോധനഫലം വന്നപ്പോഴാണ് കുട്ടിക്ക് അപൂർവമായ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചിരുന്നുവെന്ന് കണ്ടെത്തിയത്. തലവേദനയും ഛർദിയും കാരണമാണ് കൂട്ടി ചികിത്സ തേടിയത്. ആദ്യം കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സിച്ചത്. പിന്നീട് ആരോഗ്യനില മോശമായതോടെ കോഴിക്കോട്ടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്കൂളിൽ നിന്ന് കുട്ടി മൂന്നാറിലേക്ക് വിനോദയാത്ര…

Read More

കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ; സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്;  പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി

പ്ലസ് വൺ സീറ്റ് പ്രതിസന്ധിയില്‍ പ്രതിഷേധിച്ചുള്ള എസ്എഫ്ഐയുടെ സമരത്തെ പരിഹസിച്ച വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്.കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ; സമരം ചെയ്യാൻ എല്ലാവർക്കും അവകാശമുണ്ട്;  പരിഹസിച്ച് മന്ത്രി വി ശിവൻകുട്ടി കുറെ നാളായി സമരം ചെയ്യാതിരിക്കുന്നവരല്ലേ സമരം ചെയ്ത് ഉഷാറായി വരട്ടെ എന്നായിരുന്നു ശിവൻകുട്ടിയുടെ പ്രതികരണം. അവർ എന്താണ് മനസ്സിലാക്കിയത് എന്നറിയില്ലെന്നും തെറ്റിദ്ധാരണയാകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Read More