
10 പേരുടെ സാംപിള്‍ നിപ പരിശോധനയ്ക്ക് അയച്ചു; മലപ്പുറത്ത് കണ്‍ട്രോള്‍ റൂം തുറന്നു
മലപ്പുറത്ത് നിപ രോഗലക്ഷണങ്ങളുള്ള 10 പേരുടെ സാംപിൾ ആരോഗ്യവകുപ്പ് ശേഖരിച്ചു. ഇത് കോഴിക്കോട്ടെ ലാബിൽ പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു. സമ്പർക്കപ്പട്ടികയിൽ മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് പരിശോധന തുടങ്ങി. ബംഗളൂരുവിൽ നിന്നും എത്തിയ ശേഷം, നിപ ബാധിച്ചു മരിച്ച വിദ്യാർത്ഥി എവിടെയെല്ലാം പോയി എന്നാണ് പരിശോധിക്കുന്നത്. മലപ്പുറം ജില്ലയിൽ മാസ്‌ക് നിർബന്ധമാക്കിയിട്ടുണ്ട്. നിപ ബാധിച്ച് മരിച്ച 24 കാരന്റെ സംസ്‌കാര ചടങ്ങിൽ പങ്കെടുത്ത 15 സഹപാഠികളെയും നിരീക്ഷണത്തിലാക്കി. നിപ സ്ഥിരീകരിച്ചതിനു പിന്നാലെ ബംഗളൂരുവിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു….