യുവതിയെ ഭർതൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മലപ്പുറം എളങ്കൂരിൽ യുവതിയെ ഭര്‍തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭര്‍ത്താവ് പ്രഭിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഞ്ചേരി പൊലീസാണ് പ്രഭിനെ കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് പൂക്കോട്ടുംപാടം സ്വദേശിയായ വിഷ്ണുജയെ ഭർതൃവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. 2023 മെയ് മാസത്തിലാണ് വിഷ്ണുജയും എളങ്കൂർ സ്വദേശി പ്രഭിനും തമ്മിലുള്ള വിവാഹം നടന്നത്. വിഷ്ണുജയുടെ മരണം ഭര്‍തൃപീഡനത്തെ തുടര്‍ന്നാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. അതേസമയം, ആരോപണം നിഷേധിച്ച് പ്രഭിന്‍റെ കുടുംബം രംഗത്തെത്തി. പ്രഭിനും ഭാര്യ വിഷ്ണുജയും തമ്മിൽ ചില…

Read More

നിറത്തിൻ്റെ പേരിൽ അവഹേളനം നേരിട്ടതിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം ; വരനും കുടുംബത്തിനും എതിരെ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്

മലപ്പുറത്ത് നിറത്തിന്റെ പേരിൽ ഭർതൃവീട്ടുകാരിൽനിന്ന് അവഹേളനം നേരിട്ടതിനു പിന്നാലെയുള്ള നവവധുവിന്റെ ആത്മഹത്യയിൽ കൂടുതൽ വകുപ്പുകൾ ചുമത്തി പൊലീസ്. ഷഹാന മുംതാസിന്റെ മരണത്തിലാണ് ഭർത്താവ് അബ്ദുൽ വാഹിദിനും വീട്ടുകാർക്കുമെതിരെ പൊലീസ് നടപടി. ഭർതൃപീഡനം, ആത്മഹത്യാ പ്രേരണ എന്നീ കുറ്റങ്ങളാണ് പുതുതായി ചുമത്തിയത്. ഷഹാനയുടെ മരണത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തിരുന്നു. സ്വമേധയാ കേസെടുക്കാൻ കമ്മിഷൻ ഡയറക്ടർക്കും സിഐക്കും ചെയർപേഴ്സൻ അഡ്വ. പി. സതീദേവി നിർദേശം നൽകുകയായിരുന്നു. കഴിഞ്ഞ ദിവസം യുവജന കമ്മീഷൻ പൊലീസിൽ നിന്ന് റിപ്പോർട്ട് തേടിയിരുന്നു….

Read More

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചയ്ക്കിടെ ആന ഇടഞ്ഞു ; നിരവധി പേർക്ക് പരിക്ക്

മലപ്പുറം തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആനയിടഞ്ഞ് നിരവധി പേർക്ക് പരിക്ക്. പാക്കത്ത് ശ്രീക്കുട്ടൻ എന്ന ആനയാണ് ഇടഞ്ഞത്. മദമിളകിയ ആന ഒരാളെ ആന തൂക്കി എറിഞ്ഞു. ഇയാൾക്ക് ​ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായാണ് വിവരം. അതേസമയം, ആന മദമിളകിയതോടെ തിക്കിലും തിരക്കിലും പെട്ട് നിരവധി പേർക്ക് പരിക്കേറ്റു. ആന ഇടഞ്ഞതോടെ പാപ്പാൻമാർ മറ്റു ആനകളെ പ്രദേശത്ത് നിന്ന് മാറ്റിയതോടെ വലിയ അപകടം ഒഴിവായി. ഇടഞ്ഞ ആനയെ പാപ്പാൻ തളച്ചു. എട്ടു ദിവസമായി…

Read More

കർണാടക ബസിൽ വച്ച് യുവതിക്ക് നേരെ ലൈംഗികാതിക്രമം ; മലപ്പുറം സ്വദേശിയായ യുവാവ് പിടിയിൽ

എറണാകുളത്ത് നിന്ന് കര്‍ണാകടയിലെ ഹാസനിലേക്ക് പോവുകയായിരുന്ന കര്‍ണാടക ട്രാന്‍സ്പോര്‍ട്ട് ബസില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം. മലപ്പുറം ഈശ്വരമംഗലം സ്വദേശിയായ മുസ്തഫയെ കോഴിക്കോട് നടക്കാവ് പൊലീസ് കസ്റ്റഡിയിലെടുത്തു. കോട്ടയം സ്വദേശിയായ പെണ്‍കുട്ടിക്ക് നേരെ ഇന്ന് പുലര്‍ച്ചെയാണ് ബസില്‍ വെച്ച് അതിക്രമം ഉണ്ടായത്. എറണാകുളത്ത് നിന്ന് കോഴിക്കോട് വഴി കർണാകയിലെ ഹാസനിലേക്ക് പോവുകയായിരുന്നു ബസ്. എടപ്പാളിനും കോഴിക്കോടിനും ഇടയില്‍ വെച്ചാണ് യുവാവ് ലൈംഗികമായി ഉപദ്രവിച്ചത്. ബസ് കോഴിക്കോടെത്തിയപ്പോള്‍ യുവതി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. 

Read More

പി.വി അൻവർ എംഎൽഎയുടെ അറസ്റ്റ് ; പൊലീസിനെ പിന്തുണച്ച് സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി

വനം വകുപ്പ് ഓഫീസ് ആക്രമണത്തിൽ പി വി അൻവർ എംഎൽഎക്കെതിരെ രൂക്ഷ വിമ‍ർശനവുമായി സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറി വി പി അനിൽ. പൊലീസ് നടപടി നീതിപൂർവ്വമെന്നും അറസ്റ്റിൽ ഗൂഢാലോചനയില്ലെന്നും പറഞ്ഞ അദ്ദേഹം ഒരു എംഎൽഎയും ചെയ്യാൻ പാടില്ലാത്ത പ്രവർത്തിയാണ് പി വി അൻവ‍ർ ചെയ്തതെന്നും പറഞ്ഞു. രാഷ്ട്രീയ കാര്യങ്ങൾക്ക് വേണ്ടിയാണ് അൻവറിനെ പ്രതിപക്ഷം പിന്തുണക്കുന്നതെന്നും അദ്ദേഹം വിമർശിച്ചു. അൻവറിന് എല്ലാ സാവകാശവും പൊലീസ് നൽകിയെന്ന് അദ്ദേഹം വിമർശിച്ചു. മാധ്യമങ്ങളെ കാണാനും വൈദ്യ പരിശോധനയ്ക്കും അവസരം നൽകി….

Read More

മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം ; 49 കാരന് കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി

മലപ്പുറത്ത് പതിമൂന്ന് വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ 49കാരന് കഠിന തടവും പിഴയും വിധിച്ച് മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി. വിവിധ വകുപ്പുകളിലായി ആറു വര്‍ഷവും ഒരു മാസവും കഠിന തടവും 75,500 രൂപ പിഴയടക്കാനമാണ് കോടതി വിധിച്ചത്. കോഡൂര്‍ ആല്‍പ്പറ്റക്കുളമ്പ് ചെറുകാട്ടില്‍ അബ്ദുല്‍ ഹമീദിനെയാണ് ജഡ്ജ് എ എം അഷ്‌റഫ് ശിക്ഷിച്ചത്. 2024 മാര്‍ച്ച് 19നാണ് കേസിന്നാസ്പദമായ സംഭവം. പെൺകുട്ടിയെ പ്രതിയുടെ ചെലൂരിലെ കടയിലേക്ക് വിളിച്ചു വരുത്തി ലൈംഗികാതിക്രമം നടത്തിയെന്നാണ് പ്രോസിക്യൂഷന്‍ കേസ്. മലപ്പുറം വനിതാ…

Read More

വി.പി അനിൽ സിപിഎം മലപ്പുറം ജില്ല സെക്രട്ടറി; ഏക കണ്ഠമായാണ് തെരഞ്ഞെടുത്തത്

വി പി അനിൽ സി പിഎം മലപ്പുറം ജില്ല സെക്രട്ടറി. ഏക കണ്ഠമായാണ് അനിലിനെ തെരഞ്ഞെടുത്തത്. പാർട്ടി ജില്ല സെൻററിൽ ദീർഘകാലമായുള്ള പ്രവർത്തന പരിചയവും പൊതു സ്വീകാര്യതയുമാണ് വി പി അനിലിനു അനുകൂലമായത്.  നിലവിലെ സെക്രട്ടറി ഇ എൻ മോഹൻദാസ് ആരോഗ്യപ്രശ്നങ്ങളാൽ ഒഴിയാനുള്ള സന്നദ്ധത പാർട്ടിയെ അറിയിച്ചു. 11 പുതുമുഖങ്ങളാണ് 38 അംഗ ജില്ല കമ്മിറ്റിയിലുള്ളത്. എസ് എഫ് ഐ കേന്ദ്ര കമ്മറ്റിയംഗം ഇ അഫ്സലും ജില്ല സെക്രട്ടറി എൻ ആദിലും ജില്ലാ കമ്മിറ്റിയിലെത്തി. പൊന്നാനിയിൽ നിയമസഭ…

Read More

മലപ്പുറം താനൂരിൽ അമ്മയേയും മകളേയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

മലപ്പുറം താനൂരിൽ അമ്മയെയും മകളെയും വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. താനൂര്‍ സ്വദേശിനി ലക്ഷ്മി ദേവി എന്ന ബേബി ( 74 ) ഇവരുടെ മകൾ ദീപ്തി (36 ) എന്നിവരാണ് മരിച്ചത്. തൂങ്ങി മരിച്ച നിലയിലായിരുന്നു ലക്ഷ്മി ദേവിയുടെ മൃതദേഹം മുറിയിൽ നിന്നും കണ്ടെത്തിയത്. ഇതേ മുറിയിലെ കട്ടിലിൽ മരിച്ച നിലയിലായിരുന്നു മകള്‍ ദീപ്തിയെ കണ്ടെത്തിയത്. ദീപ്തി ഭിന്നശേഷിക്കാരിയാണ്. സംഭവ സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷമെ കൂടുതൽ കാര്യങ്ങള്‍ വ്യക്തമാകുകയുള്ളുവെന്നും പൊലീസ് അറിയിച്ചു. അസ്വഭാവിക…

Read More

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് 14 വയസ്സുകാരൻ മരിച്ചു

മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് പതിന്നാലു വയസ്സുകാരൻ മരിച്ചു. മലപ്പുറം വാഴക്കാട് മഠത്തിൽ ഷാദാബ് ആണ് മരണപ്പെട്ടത്. ജിഎച്ച്എസ്എസ് വാഴക്കാട്ടിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. മഞ്ഞപ്പിത്തം മൂർച്ഛിച്ച് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. കബറടക്കം നാളെ രാവിലെ 11ന് ആക്കോട് ജുമാ മസ്ജിദിൽ നടക്കും. ജില്ലയിൽ കുറ്റിപ്പുറം, വഴിക്കടവ് അടക്കമുള്ള പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടരുന്ന സാഹചര്യമുള്ളതിനാൽ ആരോഗ്യ വകുപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരുന്നു.

Read More

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയെന്ന് കളക്ടറുടെ പേരിൽ വ്യാജ സ്‌ക്രീൻ ഷോട്ട്; അന്വേഷണം തുടങ്ങി സൈബർ സെൽ

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി മലപ്പുറം ജില്ലാ കളക്ടറുടെ പേരില്‍ വ്യാജ സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച സംഭവത്തില്‍ സൈബര്‍ പൊലീസ് അന്വേഷണം തുടങ്ങി. ഡിസംബര്‍ രണ്ടിന് റെഡ് അലര്‍ട്ട് ദിവസം വൈകുന്നേരമാണ്, തൊട്ടടുത്ത ദിവസം കളക്ടര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചതായി വ്യാജ ഫെയ്‌സ്ബുക്ക് സ്‌ക്രീന്‍ ഷോട്ട് തയ്യാറാക്കി പ്രചരിപ്പിച്ചത്. ഔദ്യോഗികമായി കളക്ടറുടെ അവധി പ്രഖ്യാപനം വരുന്നതിന് മുമ്പായിരുന്നു തെറ്റിദ്ധാരണജനകമായ വാര്‍ത്ത പ്രചരിച്ചത്. കളക്ടറുടെ ഓദ്യോഗിക ഫേസ് ബുക്ക് ഐ ഡിയുടെ സ്ക്രീൻഷോട്ട്…

Read More