വിനോദയാത്ര പോയ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു; പിതാവും മകനും മരിച്ചു

മലപ്പുറത്ത് നിന്ന് മൈസൂരുവിലേക്ക് വിനോദ യാത്ര പോയ കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. ഇന്നലെ രാത്രിയിൽ നഞ്ചൻഗോഡ്-ഗുണ്ടൽപേട്ട് റോഡിലെ ഹൊസഹള്ളി ഗേറ്റിന് സമീപത്തായിരുന്നു അപകടം. മലപ്പുറം വണ്ടൂർ വാണിയമ്പലം സ്വദേശികളായ അബ്ദുൾ നാസർ നാസറിന്റെ മകൻ നഹാസ് (14) എന്നിവരാണ് മരിച്ചത്. നാസറിന്‍റെ മൂത്ത മകൻ നവാഫിനെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി 11 മണിയോടെ ഇവർ സഞ്ചരിച്ച ഇന്നോവ കാർ ഡിവൈഡറിൽ തട്ടി മറിയുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. മൃതദേഹങ്ങൾ നഞ്ചൻഗുഡ്…

Read More

പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; സഹോദരനും ബന്ധുവും അറസ്റ്റിൽ

മലപ്പുറം ജില്ലയിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ സഹോദനേയും ബന്ധുവിനേയും പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയെ പീഡിപ്പിച്ചത് 24 വയസുകാരനായ സ്വന്തം സഹോദരനും ബന്ധുവും ചേർന്നാണെന്ന് പൊലീസ് പറഞ്ഞു. പത്താം ക്ലാസ് വിദ്യാർത്ഥിനിയായ പെണ്‍കുട്ടിക്ക് 14 വയസ്സ് മാത്രമാണ് പ്രായം. ചൈൽഡ് ലൈൻ മുഖേനയാണ് പൊലീസിന് സംഭവത്തെക്കുറിച്ച് വിവരം ലഭിച്ചത്. തുടര്‍ന്ന് പൊലീസ് പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി, പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു. അതേസമയം കൂടുതൽ പേർക്ക് സംഭവത്തിൽ പങ്കുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്. അഞ്ചുമാസം ​ഗർഭിണിയാണ്…

Read More

വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ് വേണമെന്ന ഹർജി തള്ളി സുപ്രിംകോടതി; സ്റ്റോപ് തീരുമാനിക്കുന്നത് ഞങ്ങളല്ലെന്നും കോടതി

മലപ്പുറം ജില്ലയിലെ തിരൂരില്‍ വന്ദേഭാരത് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിരൂർ സ്വദേശി തിരൂര്‍ സ്വദേശി പി.ടി. ഷീജിഷ് സുപ്രീംകോടതിയില്‍ ഹര്‍ജി നൽകിയത്. തിരൂരില്‍ വന്ദേ ഭാരതിന് സ്റ്റോപ്പ് അനുവദിക്കാത്തത് രാഷ്ട്രീയ കാരണങ്ങളാലാണെന്നായിരുന്നു ഹർജിയിലെ ആരോപണം. കേരളത്തിൽ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലയാണ് മലപ്പുറം. റെയില്‍വേ പുറത്തിറക്കിയ ആദ്യ ടൈം ടേബിള്‍ പ്രകാരം വന്ദേഭാരത് എക്സ്പ്രസിന് തിരൂരില്‍ സ്റ്റോപ്പ് അനുവദിച്ചിരുന്നു. എന്നാല്‍ പിന്നീട് ഈ തീരുമാനം പിന്‍വലിക്കുകയും ഷൊര്‍ണൂര്‍ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കുകയുമാണ് ചെയ്തെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു….

Read More

മലപ്പുറം സ്വദേശി അബൂദബിയിൽ വാഹനമിടിച്ച് മരിച്ചു

രണ്ടത്താണി സ്വദേശി അബൂദബിയിൽ വാഹനമിടിച്ച് മരിച്ചു. മൊയ്തീൻകുട്ടി ഹാജിയുടെ മകൻ മുഹമ്മദ് മുസ്തഫ ഒടയപ്പുറത്താണ് മരിച്ചത്. 49 വയസായിരുന്നു. മദീന സായിദിൽ നടന്നുപോകവേ വാഹനമിടിക്കുകയായിരുന്നു. മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലെത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. മാതാവ്: ആചുട്ടി. ഭാര്യ: ഹാജറ. മക്കൾ: ഹസീബ്, ഹബീബ.

Read More

മലപ്പുറം തേഞ്ഞിപ്പലത്ത് വന്‍ കുഴല്‍പ്പണവേട്ട; രണ്ട് കോടി രൂപയുമായി താമരശ്ശേരി സ്വദേശി അറസ്റ്റിൽ

ദേശീയപാത കാക്കഞ്ചേരിയില്‍ വാഹന പരിശോധനക്കിടെയാണ് രണ്ട് കോടി രൂപയുടെ കുഴല്‍ പണവുമായി താമരശ്ശേരി പരപ്പന്‍ പൊയില്‍ സ്വദേശി അഷ്റഫ് പൊലീസിന്റെ പിടിയിലായത്. മലപ്പുറം ജില്ലാ പൊലീസ് മേധാവി സുജിത്ത് ദാസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് തേഞ്ഞിപ്പാലം പൊലിസ് കാക്കഞ്ചേരിയില്‍ വച്ച് വാഹന പരിശോധന നടത്തിയതും കാറില്‍ നിന്നും പണം കണ്ടെടുത്തതും. വിവിധയാളുകള്‍ക്ക് വിതരണം ചെയ്യുന്നതിനായാണ് പണം കൊണ്ട് പോയിരുന്നത്. കോഴിക്കോട് കൊടുവള്ളിയില്‍ നിന്നാണ് പണം എത്തിച്ചതെന്നാണ് അഷ്റഫിന്റെ മൊഴി. 500 രൂപയുടെ നോട്ട് കെട്ടുകള്‍ കാറിന്റെ…

Read More

മലപ്പുറം ജില്ലയിലെ സ്കൂൾ വിദ്യാർത്ഥികൾക്ക് മാസ്ക് കർശനമാക്കി ആരോഗ്യ വകുപ്പ്; തീരുമാനം എച്ച്1എൻ1 വ്യാപിക്കുന്ന സാഹചര്യത്തിൽ

2009ന് ശേഷം ആദ്യമായാണ് മലപ്പുറം ജില്ലയിൽ ഇത്രയും അധികം എച്ച്1എൻ1 രോഗം റിപ്പോർട്ട് ചെയ്യുന്നത് . ഈ സാഹചര്യത്തിലാണ് സ്‌കൂൾ കുട്ടികൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യ വകുപ്പ് നിർദ്ദേശം പുറപ്പെടുവിച്ചത്. കുട്ടികളിലാണ് രോഗം ഏറ്റവും അധികം ബാധിച്ചിരിക്കുന്നത്. പനി, ചുമ, ശ്വാസംമുട്ടൽ തുടങ്ങിയവയാണ് പ്രധാന രോഗലക്ഷണങ്ങൾ. വായുവിലൂടെ പകരുന്ന എച്ച്1എൻ1 വൈറസ് കുട്ടികളെ മാത്രമല്ല മുതിർന്നവരെയും ഗുരുതരമായി ബാധിച്ചേക്കാമെന്നും മുന്നറിയിപ്പുണ്ട്. മാസ്‌കിന്റെ ഉപയോഗത്തിലൂടെ രോഗവ്യാപനം തടയാൻ കഴിയുമെന്നാണ് ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നത്. അതേസമയം, ജില്ലയിൽ എലിപ്പനി,…

Read More

മലപ്പുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോയ ഓട്ടോ മറിഞ്ഞു; 8 പേർക്ക് പരിക്ക്

മലപ്പുറം കുന്നുംപുറത്ത് സ്‌കൂൾ വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഓട്ടോ മറിഞ്ഞു അപകടം. ഓട്ടോയിൽ ഉണ്ടായിരുന്ന എട്ടു വിദ്യാർത്ഥികൾക്കും ഓട്ടോറിക്ഷ ഡ്രൈവർക്കും പരുക്കേറ്റു. മൂന്നു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും ബാക്കിയുള്ളവരെ തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിയാപുരം സെൻട്രൽ എയുപി സ്‌കൂളിലെ വിദ്യാർത്ഥികളാണ് അപകടത്തിൽപെട്ടത്.

Read More

വ്യാപാരിയുടെ കൊലപാതകം: മൃതദേഹം ചുരത്തിൽ 2 ബാഗുകളില്‍ കണ്ടത് രണ്ടായി മുറിച്ച നിലയില്‍

അട്ടപ്പാടി ചുരം ഒൻപതാം വളവിനു സമീപം കണ്ടെത്തിയ ട്രോളി ബാഗുകൾ തുറന്ന് പരിശോധിക്കുന്നു. ട്രോളി ബാഗിലുണ്ടായിരുന്ന മൃതദേഹാവശിഷ്ടങ്ങൾ പുറത്തെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മൃതദേഹം രണ്ടായി മുറിച്ച് രണ്ടു ബാഗുകളിൽ ആക്കുകയായിരുന്നു. ഒരു ബാഗിൽ അരയ്ക്കു മുകളിലോട്ടുള്ള ഭാഗവും മറ്റേ ബാഗിൽ അരയ്ക്ക് കീഴ്പോട്ടുള്ള ഭാഗവുമാണ് കണ്ടെത്തിയത്.  കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖ് (58) ആണു കൊല്ലപ്പെട്ടത്. മലപ്പുറം എസ്പി സുജിത് ദാസ് ചുരത്തിലെത്തി. 18നും 19നും ഇടയ്ക്കാണ് മരണം നടന്നത്….

Read More

മലപ്പുറത്ത് ആൾക്കൂട്ട ആക്രമണം: ബിഹാർ സ്വദേശി കൊല്ലപ്പെട്ടു; പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

കീഴ്ശേരിയിൽ അതിഥി തൊഴിലാളി ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടു. ബിഹാർ സ്വദേശി രാജേഷ് മൻജി (36) ആണ് ശനിയാഴ്ച പുലർച്ചെ മരിച്ചത്. പ്രതികളായ ഒൻപതുപേർ പൊലീസ് കസ്റ്റഡിയിലാണ്. രാജേഷ് മോഷണത്തിനെത്തിയപ്പോൾ മർദിച്ചതാണെന്ന് കസ്റ്റഡിയിലായ വീട്ടുടമസ്ഥനും സഹോദരങ്ങളും സുഹൃത്തുക്കളും മൊഴി നൽകി. കൈ പിന്നിൽകെട്ടി രണ്ട് മണിക്കൂറോളം മർദിച്ചെന്ന് പ്രതികൾ പറഞ്ഞു. വെള്ളിയാഴ്ച രാത്രി രാജേഷ് മോഷ്ടിക്കാൻ വീടിന്റെ മുകൾനിലയിൽ കയറിയപ്പോൾ വീണ് മരിച്ചെന്നാണ് ഇവർ ആദ്യം നൽകിയ വിവരം. എന്നാൽ കോഴിക്കോട് മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിൽ ദേഹമാസകലം…

Read More

താനൂരിലെ ബോട്ടുടമയ്ക്ക് രാഷ്ട്രീയ, ഭരണ സ്വാധീനം; ആരോപണവുമായി കെപിഎ മജീദ് എംഎൽഎ

താനൂരിലെ ബോട്ടുടമയ്ക്ക് രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചെന്നാരോപിച്ച് മുസ്ലീം ലീഗ് നേതാവ് കെപിഎ മജീദ് എംഎൽഎ. പ്രതിക്ക് വേണ്ടി നേരത്തെയും വലിയ സമ്മർദ്ദങ്ങളുണ്ടായെന്നും ഉയർന്ന രാഷ്ട്രീയ, ഭരണ സ്വാധീനം ലഭിച്ചെന്നും ആരോപിച്ച അദ്ദേ​ഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അനാസ്ഥ കാണിച്ച ഉദ്യോഗസ്ഥരെ കൂടി പ്രതിയാക്കണമെന്നും ആവശ്യപ്പെട്ടു. ജുഡീഷ്യൽ അന്വേഷണത്തിന് മുമ്പ് ഉദ്യോഗസ്ഥർക്കെതിരെ സർക്കാർ അന്വേഷിച്ച് നടപടി എടുക്കണമെന്നും . പൊലീസ് ചെറിയ വകുപ്പുകൾ മാത്രമാണ് ചുമത്തിയതെന്നും കെപിഎ മജീദ് എംഎൽഎ പറഞ്ഞു. കൂടാതെ ഇപ്പോഴത്തെ അറസ്റ്റ് ജനാരോഷം മറക്കുന്നത്…

Read More