മലപ്പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി

മലപ്പുറം താനൂര്‍ ഒട്ടും പുറത്ത് വള്ളം മറിഞ്ഞ് ഒരു മത്സ്യത്തൊഴിലാളിയെ കാണാതായി. ഒട്ടുംപുറം സ്വദേശി റിസ്വാൻ (20) എന്ന ആളെയാണ് കാണാതായത്. തൂവൽ തീരം അഴിമുഖത്തിന് സമീപം രാവിലെയാണ് സംഭവം ഉണ്ടായത്. നാട്ടുകാരും മത്സ്യത്തൊഴിലാളികളും ചേർന്ന് തെരച്ചിൽ തുടങ്ങിയിട്ടുണ്ട്. മത്സ്യത്തൊഴിലാളിയെ കണ്ടെത്താനുള്ള ഊര്‍ജിത ശ്രമത്തിലാണ് നാട്ടുകാരും മത്സ്യത്തൊഴിലാളികളും. വള്ളം മറിഞ്ഞ ഭാഗത്താണ് തെരച്ചില്‍. ശക്തമായി തിരയടിക്കുന്നതിനും പ്രതികൂല കാലാവസ്ഥയും തെരച്ചലിനെ ബാധിക്കുന്നതായാണ് വിവരം. മീന്‍ പിടിക്കാനായി പോയതിനിടെയാണ് വള്ളം മറിഞ്ഞത്. മൂന്നുപേരടങ്ങുന്ന വള്ളമാണ് മറിഞ്ഞത്. ഇതില്‍ രണ്ടുപേര്‍…

Read More

നവകേരള സദസ് മലപ്പുറത്ത്: 3 ദിവസംകൊണ്ട് കോഴിക്കോട് നിന്ന് ലഭിച്ചത് 45,897 പരാതികൾ

നവകേരള സദസ് ഇന്ന് മലപ്പുറം ജില്ലയിൽ. രാവിലെ 11ന് പൊന്നാനി മണ്ഡലത്തിലാണ് ആദ്യ പരിപാടി. വൈകിട്ട് മൂന്ന് മണിക്ക് തവനൂരിലും നാലരക്ക് തിരൂർ മണ്ഡലത്തിലും നവ കേരള സദസ് നടക്കും. വൈകിട്ട് ആറ് മണിക്കാണ് താനൂർ മണ്ഡലത്തിലെ പരിപാടി. നവ കേരള സദസിനോട് അനുബന്ധിച്ച് മേഖലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. ഞായറാഴ്ച ബേപ്പൂരിൽ നടന്ന പരിപാടിയോടെ നവകേരള സദസ്സിന് കോഴിക്കോട് ജില്ലയിൽ സമാപനമായി. ജില്ലയിൽ മൂന്നുദിവസത്തെ നവകേരള സദസ്സ് ഞായറാഴ്ച സമാപിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽനിന്നായി ആകെ…

Read More

തൃത്താല കൊലപാതകത്തിൽ ദുരൂഹത ; ഭാരതപ്പുഴയുടെ കടവിൽ മറ്റൊരു മൃതദേഹം കൂടി കണ്ടെത്തി

തൃത്താല കരിമ്പനക്കടവിൽ നടന്ന കൊലപാതകത്തിൽ ദുരൂഹതയേറുന്നു. കഴിഞ്ഞ ദിവസം കൊലപാതകം നടന്ന ഭാരതപുഴയുടെ കടവിൽ നിന്ന് മറ്റൊരു മൃതദേഹം കൂടി കണ്ടെത്തിയിരുന്നു. കഴിഞ്ഞ ദിവസം കൊല്ലപ്പെട്ട അൻസാർ കൊലപാതക കേസിൽ പൊലീസ് തിരയുന്ന കൊണ്ടൂർക്കര സ്വദേശി കബീറിന്റെ മൃതദേഹമാണ് ലഭിച്ചത്. അൻസാറിൻ്റെ കൊലപാതകം നടന്ന സ്ഥലത്തിന് സമീപത്ത് നിന്ന് തന്നെയാണ് കബീറിൻ്റെയും മൃതദേഹം കണ്ടെടുത്തത്. ഇയാളുടെ കഴുത്തിന് മാരകമായ വെട്ടേറ്റിട്ടുണ്ട് അതേസമയം, അൻസാറിന്റെ കൊലപാതകത്തിൽ കസ്റ്റഡിയിലെടുത്ത പ്രതി മുസ്തഫയുടേയും അൻസാറിന്റെ മരണമൊഴിയും തമ്മിൽ വ്യത്യാസമുണ്ട്. കബീറാണ് അൻസാറിനെ…

Read More

മലപ്പുറത്ത് യുവാവ് കൊല്ലപ്പെട്ട സംഭവം;മുഖ്യപ്രതി അറസ്റ്റിൽ

മലപ്പുറം തിരൂര്‍ കാട്ടിലപ്പള്ളിയില്‍ യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യപ്രതി അറസ്റ്റില്‍. കാട്ടിലപ്പള്ളി സ്വദേശി മുഹമ്മദ് ആഷിഖ് ആണ് അറസ്റ്റിലായത്. പുറത്തൂർ സ്വദേശി സ്വാലിഹ് ആണ് കൊല്ലപ്പെട്ടത്. ആഷിഖും പിതാവും സഹോദരങ്ങളും ചേർന്നാണ് കൊല്ലപ്പെട്ട സ്വാലിഹിനെ മർദിച്ചത് എന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മുൻവൈരാഗ്യത്തെ തുടർന്നുണ്ടായ തർക്കമാണ് കൊലയിൽ കലാശിച്ചതെന്നും പൊലീസ് അന്വേഷണത്തില്‍ വ്യക്തമായി. ഒളിവിലുള്ള മറ്റു പ്രതികൾക്കായി തെരച്ചിൽ തുടരുന്നുവെന്നും പൊലീസ് അറിയിച്ചു. തിരൂർ കൂട്ടായി കാട്ടിലപ്പള്ളിയില്‍ സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ് സ്വാലിഹിന്‍റെ മൃതദേഹം കണ്ടെത്തിയത്. സ്വാലിഹിന്‍റെ കാലുകളിൽ…

Read More

വളാഞ്ചേരിയിൽ ചരക്കുലോറി മറിഞ്ഞ് ഡ്രൈവർ മരിച്ചു; ഒരാൾക്ക് പരുക്ക്

വട്ടപ്പാറ വളവിൽ ചരക്കുലോറി മറിഞ്ഞ് ഒരാൾ മരിച്ചു. ലോറി ഡ്രൈവറായ കർണാടക സ്വദേശി ഗോപാൽ ജാദവ് (41) ആണ് മരിച്ചത്. സഹ ഡ്രൈവർ കർണാടക സ്വദേശി പ്രകാശിന് (41) പരുക്കേറ്റു. ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇന്ന് പുലർച്ചെ 5 മണിയോടെയാണ് അപകടമുണ്ടായത്. മഹാരാഷ്ട്രയിൽനിന്ന് തൃശൂർ ഭാഗത്തേക്കു സവാള കയറ്റിപ്പോകുന്ന ലോറിയാണ് വളവിൽ താഴേക്കു മറിഞ്ഞത്. പൊലീസും തിരൂരിൽനിന്നെത്തിയ അഗ്നിരക്ഷാ സേനയും നാട്ടുകാരും ഏറെ നേരം പണിപ്പെട്ടാണ് ലോറിയിൽനിന്ന് ഡ്രൈവറെ പുറത്തെടുത്തത്. 

Read More

നിലമ്പൂരില്‍ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം

മലപ്പുറം നിലമ്പൂർ ചുങ്കത്തറയിൽ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കു ദാരുണാന്ത്യം. മുട്ടിക്കടവിൽ പിക്കപ്പ് ജീപ്പും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ബൈക്ക് യാത്രികരായ രണ്ട് വിദ്യാര്‍ത്ഥികളാണു മരിച്ചത്. പാതിരിപ്പാടം സ്വദേശി യദു കൃഷ്ണയും ഉപ്പട ആനക്കല്ല് സ്വദേശി ഷിബിന്‍ ജിത്തുമാണ് മരിച്ചത്. ചുങ്കത്തറ മാർത്തോമ സ്കൂളിലെ പ്ലസ്‍വണ്‍ വിദ്യാർത്ഥികളാണു രണ്ടുപേരും.

Read More

 വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞ് വീണ് 3 വയസ്സുകാരന് ദാരുണാന്ത്യം

വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കെ മതിലിടിഞ്ഞു വീണു മൂന്നു വയസ്സുകാരൻ മരിച്ചു. താനൂർ കാരാട് പഴയവളപ്പിൽ ഫസലു–അഫ്നി ദമ്പതികളുടെ മകൻ ഫർസീൻ ഇശൽ ആണു മരിച്ചത്. രാവിലെ 9.30നാണു സംഭവം. കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ കുതിർന്നു നിൽക്കുന്ന മതിൽ പൊടുന്നനേ ഇടിഞ്ഞു വീഴുകയായിരുന്നെന്നാണു നിഗമനം. ഹോളോ ബ്രിക്സ് കട്ടകൾ കുട്ടിയുടെ മേലേക്ക് പതിക്കുകയായിരുന്നു. ശ‌ബ്ദം കേട്ട് ഓടിവന്ന വീട്ടുകാരും സമീപവാസികളും ചേർന്നു കുഞ്ഞിനെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി തിരൂർ ജില്ലാ…

Read More

മലപ്പുറത്ത് മുസ്ലിം ലീഗ് ദേശീയ എക്സിക്യുട്ടീവ് യോഗം ചേരുന്നു; പാർട്ടി സംഘടനാ വിഷയങ്ങൾ ചർച്ചയാകും

മുസ്ലിം ലീഗിന്റെ ദേശീയ എക്സിക്യുട്ടീവ് യോഗം മലപ്പുറത്ത് ആരംഭിച്ചു. ജില്ലാ കമ്മിറ്റി ഓഫിസിലാണ് നേതൃത്വം യോഗം ചേരുന്നത്. മുസ്ലിം ലീഗ് ഡൽഹിയിൽ നിർമാണം നടത്തുന്ന ദേശീയ ആസ്ഥാനത്തിന്റെ നിർമാണ പുരോഗതിയും ഏഴുപത്തിയഞ്ചാം വാർഷിക സമ്മേളനത്തിന്റെ ഒരുക്കവുമാണ് യോഗത്തിലെ പ്രധാന അജണ്ടകൾ. പാർട്ടിയുടെ സംഘടന വിഷയങ്ങളും യോഗത്തിൽ ചർച്ചയാകും. മുസ്ലിം ലീഗിന്റെ ദേശീയ ആസ്ഥാനമന്ദിര നിര്‍മാണത്തിന് വേണ്ടി പ്രവർത്തകരിൽ നിന്ന് ധനസമാഹരണം നടത്തിയിരുന്നു. ഏതാണ്ട് 27 കോടിയോള്ളം രൂപയാണ് കേരളത്തിലെ പ്രവർത്തകരിൽ നിന്നും പിരിച്ചെടുത്തത്. ഇതിനെതിരെ കെ ടി…

Read More

താനൂർ കസ്റ്റഡി കൊലപാതകം; കേസ് ഡയറി ഹാജരാക്കണം, അന്വേഷണ പുരോഗതി അറിയിക്കാനും കോടതി നിർദേശം

മലപ്പുറം താനൂർ കസ്റ്റഡിയിലിരിക്കെ താമിർ ജിഫ്രി എന്ന യുവാവ് കൊല്ലപ്പെട്ട കേസിൽ കേസ് ഡയറിയും അന്വേഷണ പുരോഗതിയും ഹാജരാക്കാൻ അന്വേഷണ സംഘത്തിന് നിർദേശം നൽകി കോടതി. സെപ്റ്റംബർ 7ന് ഹാജരാക്കണമെന്നാണ് മലപ്പുറം ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പിക്ക് ഹൈക്കോടതി നിർദേശം നൽകിയത്. താനൂരില്‍ കസ്റ്റഡി കൊലപാതകത്തിനിരയായ താമിർ ജിഫ്രിയുടെ സഹോദരൻ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി. താനൂർ കസ്റ്റ‍ഡി മരണത്തിൽ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി താമിർ ജിഫ്രിക്കൊപ്പം കസ്റ്റഡിയിലായ മൻസൂറിന്റെ പിതാവ് അബൂബക്കറും രംഗത്ത് വന്നിരുന്നു….

Read More

കളിക്കുന്നതിനിടെ കല്ല് ദേഹത്ത് വീണു; മലപ്പുറത്ത് നാലുവയസ്സുകാരി മരിച്ചു

മലപ്പുറത്ത് കളിക്കുന്നതിനിടെ കല്ലിടിഞ്ഞ് ദേഹത്തേക്ക് വീണ് മലപ്പുറത്ത് നാലുവയസുകാരിക്ക് ദാരുണാന്ത്യം. കൂനോൾമാട് ചമ്മിണിപ്പറമ്പ് കാഞ്ഞിരശ്ശേരി പോക്കാട്ട് വിനോദ്-രമ്യ ദമ്പതികളുടെ മകൾ ഗൗരി നന്ദയാണ് മരിച്ചത്. കൂനോൾമാട് എ.എം.എൽ.പി സ്‌കൂളിലെ എൽകെജി വിദ്യാർഥിനിയായിരുന്നു. കുട്ടിയുടെ വീടിന് സമീപം ചൊവ്വാഴ്ച വൈകിട്ടോടെയാണ് അപകടമുണ്ടായത്. കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെ ഗൗരി നന്ദയുടെ ദേഹത്തേക്ക് കല്ല് വീഴുകയായിരുന്നു. അടുക്കി വച്ച കല്ലിൽ ചവിട്ടി കയറാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഉടൻ തന്നെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കോഴിക്കോട്…

Read More