മദ്യപിച്ച് ബാറിൽനിന്ന് വരുന്നവർക്കെതിരേ നടപടി  നടപടിയെടുക്കരുതെന്ന ഉത്തരവ്; പിൻവലിച്ച് മലപ്പുറം എസ്പി

ബാറിൽനിന്ന് മദ്യപിച്ച് ഇറങ്ങിവരുന്നവർക്കെതിരേ പട്രോളിങിന്റെ ഭാഗമായി നടപടിയെടുക്കരുത് എന്ന വിചിത്ര ഉത്തരവ് പിൻവലിച്ച് പോലീസ്. മലപ്പുറം എസ്.പി. എസ്.എച്ച്.ഒമാർക്ക് നൽകിയ ഉത്തരവാണ് പിൻവലിച്ചത്. ഉത്തരവ് തയ്യാറാക്കിയവർക്ക് പിഴവ് സംഭവിച്ചു എന്നാണ് വിശദീകരണം. പോലീസ് വാഹന പരിശോധനയും പട്രോളിങും നടത്തുന്ന സമയങ്ങളിൽ അംഗീകൃത ബാറുകളുടെ ഉള്ളിൽ നിന്നോ അവയുടെ അധികാരപരിധിയിൽ നിന്നോ മദ്യപിച്ച് ഇറങ്ങുന്ന വ്യക്തികളെ പിടികൂടരുത് എന്നായിരുന്നു ഉത്തരവിലെ നിർദ്ദേശം. വിവാദമായതോടെ പുറത്തിറക്കി മണിക്കൂറുകൾക്കുള്ളിൽ ഈ ഉത്തരവ് പിൻവലിച്ചുകൊണ്ട് മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.പി. എസ്….

Read More

മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മാതാവിനെതിരെ കേസെടുത്ത് പൊലീസ്

മലപ്പുറം പെരുമ്പടപ്പിൽ രണ്ടര വയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മാതാവിനെതിരെ കൊലക്കുറ്റത്തിന് കേസ്. വന്നേരി സ്വദേശിനി ഹസീനക്കെതിരെയാണ് കേസ്. പെരുമ്പടപ്പ് പൊലീസാണ് കേസെടുത്തത്. ഹസീനയെയും മകൾ രണ്ടര വയസുകാരി ഇശ മെഹറിനെയും ഇന്ന് രാവിലെയാണ് കിണറ്റിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി ഉറങ്ങാൻ കിടന്ന ഹസീനയെയും മകൾ ഇശ മെഹറിനെയും രാവിലെ കാണാത്തതിനെ തുടർന്ന് ഭർതൃ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് കിണറ്റിൽ നിന്ന് കണ്ടെത്തിയത്. ഫയർഫോഴ്‌സ് എത്തി ഇരുവരെയും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇശ മെഹ്‌റിൻ…

Read More

സംശയം തോന്നിയതിനെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു; പൊലീസ് ഉദ്യോഗസ്ഥന്റെ കൈ കടിച്ച് മുറിച്ച് യുവാവ്

മലപ്പുറം ജില്ലയിലെ തിരൂരിൽ സംശയാസ്പദമായി നിർത്തിയിട്ടത് കണ്ട കാറിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടതിന് യുവാവ് എസ്.ഐയുടെ കയ്യിൽ കടിച്ച് മുറിവേൽപ്പിച്ചു. എസ്ഐയെ ആക്രമിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. മംഗലം കുട്ടമ്മാക്കൽ കുയിപ്പയിൽ അജയൻ (45) ആണ് അറസ്റ്റിലായത്. തിരൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐയായ ഉദയരാജിന്റെ കയ്യിലാണ് ഇയാൾ കടിച്ചു മുറിവേൽപിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെ തൃപ്രങ്ങോട് ബീരാഞ്ചിറയിലായിരുന്നു സംഭവം. എസ്ഐ ഉദയരാജും സംഘവും പട്രോളിങ്ങിനിടെയാണ് പുലർച്ചയോടെ ബീരാഞ്ചിറയിൽ എത്തിയത്. ഇവിടെ ഒരു കാർ സംശയാസ്പദമായി നിർത്തിയിട്ടിരിക്കുന്നത്…

Read More

മലപ്പുറത്ത് രണ്ടര വയസുകാരി കിണറ്റിൽ മരിച്ച നിലയിൽ

മലപ്പുറം ചങ്ങരംകുളത്ത് രണ്ടര വയസുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ചങ്ങരംകുളം പേരോത്തയിൽ റഫീഖിന്റെ മകൾ ഇശ മെഹ്‌റിൻ ആണ് മരിച്ചത്. റഫീഖിന്റെ ഭാര്യ ഹസീന (35)യെയും കിണറ്റിൽ കണ്ടെത്തി. ഹസീനയെ കിണറിൽ നിന്ന് പുറത്തെടുത്ത് പുത്തൻപുരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹസീനയുടെ ആരോഗ്യ നില ഗുരുതരമാണ്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ ഇവരെ കാണാതായതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് കിണറ്റിൽ കണ്ടത്. കുട്ടി മരിച്ചനിലയിലായിരുന്നു.  അതേസമയം, സംഭവം എന്താണെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൊഴിയെടുത്ത് വരികയാണ്. …

Read More

മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ തീ പടർന്നു;  ഫയർ ഡാൻസിനിടെ യുവാവിന് ഗുരുതരമായി പൊള്ളലേറ്റു

മലപ്പുറം നിലമ്പൂർ പാട്ടുത്സവ വേദിയിൽ ഫയർ ഡാൻസിനിടെ അപകടം. തമ്പോളം ഡാൻസ് ടീമിലെ സജി (29)ക്കാണ് പൊള്ളേലറ്റത്. യുവാവിന്റെ മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റിട്ടുണ്ട്. ഇന്നലെ രാത്രി 10.50ഓടെയാണ് സംഭവം. നിലമ്പൂർ നഗരസഭയും വ്യാപാരി വ്യവസായി ഏകോപന സമിതിയും ചേർന്ന് നടത്തുന്ന പാട്ടുത്സവ ഷോപ്പിംഗ് ടൂറിസം ഫെസ്റ്റിവൽ ഷോയുടെ മൂന്നാം ദിവസമാണ് ഈ ഫയർ ഡാൻസ് നടന്നത്.  മണ്ണെണ്ണ വായിലൊഴിച്ച് തുപ്പുന്നതിനിടെ സജിയുടെ മുഖത്തേക്ക് പടരുകയായിരുന്നു. ഉടൻ തന്നെ ഇയാളെ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു….

Read More

വിവാദ കൈവെട്ട് പരാമര്‍ശം; എസ്കെഎസ്‍എസ്‌എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്

വിവാദ കൈവെട്ട് പരാമര്‍ശത്തില്‍ എസ്കെഎസ്‍എസ്‌എഫ് നേതാവ് സത്താര്‍ പന്തല്ലൂരിനെതിരെ കേസ്. ഐപിസി 153 വകുപ്പ് പ്രകാരമാണ് മലപ്പുറം പൊലീസ് കേസെടുത്തിരിക്കുന്നത്. അഷ്റഫ് കളത്തിങ്ങല്‍ എന്നയാളാണ് സത്താര്‍ പന്തല്ലൂരിനെതിരെ പരാതി നല്‍കിയിരിക്കുന്നത്. മലപ്പുറത്തെ മുഖദ്ദസ് സന്ദേശയാത്രയുടെ സമാപനത്തിലായിരുന്നു സത്താര്‍ പന്തല്ലൂരിന്റെ വിവാദ പ്രസംഗം. സമസ്തയുടെ പണ്ഡിതന്മാരെ പ്രയാസപ്പെടുത്തിയാല്‍ കൈവെട്ടാൻ പ്രവര്‍ത്തകരുണ്ടാകും എന്നായിരുന്നു പരാമര്‍ശം. ഇതിനെതിരെ വ്യാപകമായി വിമര്‍ശനം ഉയര്‍ന്നിരുന്നു.  സംഭവത്തില്‍ സത്താര്‍ പന്തല്ലൂരിന്‍റെ പരാമര്‍ശത്തിനെതിരെ സമസ്ത മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി രംഗത്തെത്തിയിരുന്നു. തീവ്ര സ്വഭാവത്തില്‍ സംസാരിക്കുന്നത് സമസ്തയുടെ…

Read More

മലപ്പുറം കോട്ടക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം;അന്തർ സംസ്ഥാന മോഷ്ടാവ് രമേശ് പിടിയിൽ

മലപ്പുറം കോട്ടക്കലിൽ വീട് കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിൽ അന്തർ സംസ്ഥാന മോഷ്ടാവ് പിടിയിൽ. കർണാടക, തമിഴ്‌നാട്, കേരളം എന്നീ വിവിധ സംസ്ഥാനങ്ങളിലായി നൂറിലധികം മോഷണ കേസുകളിൽ ഉൾപ്പെട്ട പാലക്കാട് എടത്തറ മൂത്താന്ദ്ര പാളയം വീട്ടിൽ രമേശ് എന്ന ഉടുമ്പ് രമേശനെയാണ് കോട്ടക്കൽ ഇൻസ്‌പെക്ടർ അശ്വതിന്റെ നേതൃത്വത്തിൽ കോട്ടക്കൽ പൊലിസും ഡാൻസാഫ് ടീമും ചേർന്ന് കണ്ണൂരിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ 25ന് അർധരാത്രി കോട്ടക്കൽ അമ്പലവട്ടത്തുള്ള വീടിന്റെ പൂട്ടും ഡോറും തകർത്ത് വീട്ടിനുള്ളിൽ സൂക്ഷിച്ചിരുന്ന 36 പവൻ…

Read More

മൂന്ന് വയസുകാരിയെ കടിച്ച് കൊന്ന പുലി പിടിയിൽ; മയക്കുവെടി വെച്ചാണ് പുലിയെ പിടിച്ചത്

പന്തല്ലൂരിൽ മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി. മയക്കുവെടിവച്ചാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പുലിയെ പിടികൂടിയത്. ഇന്നു രാവിലെ എട്ടോടെയാണു പുലിയെ കണ്ടെത്തിയത്. തുടർന്ന് മണിക്കൂറുകൾ നീണ്ട തിരച്ചിലിനൊടുവിലാണ് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച പുലിയെ പിടിക്കാൻ കഴിഞ്ഞത്. പുലിയെ നിയന്ത്രണത്തിലാക്കാൻ രണ്ടു ഡോസ് മയക്കുവെടിയാണ് വച്ചത്. വൈകാതെ ഇതിനെ കൂട്ടിലേക്കു മാറ്റും. ശേഷം മൃഗശാലയിലേക്കു മാറ്റുമെന്നാണു സൂചന. കഴിഞ്ഞ 18 ദിവസത്തിനിടെ പുലി ആറുപേരെ ആക്രമിച്ചിരുന്നു. ഇതിൽ ഇന്നലെ കൊല്ലപ്പെട്ട കുട്ടിയും ഒരു വീട്ടമ്മയും ഉൾപ്പെടെ രണ്ടുപേർക്കു…

Read More

പുതുവത്സര ആഘോഷ ദിനത്തിൽ കർശന നിയന്ത്രണം ; സർക്കുലറിറക്കി മലപ്പുറം അരീക്കോട് പൊലീസ്

പുതുവത്സരാഘോഷ ദിനത്തിൽ കർശന നിയന്ത്രണങ്ങളേർപ്പെടുത്തി മലപ്പുറം ജില്ലയിലെ അരീക്കോട് പൊലീസിന്റെ സർക്കുലർ. കഴിഞ്ഞ ദിവസമാണ് കർശന നിയന്ത്രണമേർപ്പെടുത്തണമെന്ന നിർദേശം പുറപ്പെടുവിച്ചത്. 31ന് രാത്രി എട്ടിന് ഹോട്ടലുകളും കൂൾബാറുകളും അടക്കണം, റിസോർട്ടുകളിൽ ഡിജെ പരിപാടികൾ, ക്യാമ്പ് ഫയർ പാടില്ല, വൈകിട്ട് ആറിന് ശേഷം പുതിയ ആളുകളെ പ്രവേശിപ്പിക്കരുത്, ടർഫ് കൃത്യം എട്ടിന് അടയ്ക്കണം, ബോട്ട് സർവീസ് വൈകിട്ട് അഞ്ചിന് അവസാനിപ്പിക്കണം, പടക്കകടകൾ വൈകിട്ട് അഞ്ചിന് അടയ്ക്കണം തുടങ്ങിയ നിർദേശങ്ങളാണ് പൊലീസ് പുറപ്പെടുവിച്ചത്. ഉത്തരവ് പാലിക്കാത്തവരായിരിക്കും പിന്നീടെന്തെങ്കിലും പ്രശ്നങ്ങളുണ്ടായാൽ ഉത്തരവാദിയെന്നും…

Read More

മഞ്ചേരിയിൽ ഓട്ടോയും ബസും കൂട്ടിയിടിച്ചു; കുട്ടികൾ ഉൾപ്പെടെ 5 മരണം

മലപ്പുറം മഞ്ചേരിയിൽ ബസ് ഓട്ടോയിലിടിച്ച് അഞ്ച് പേർ മരിച്ചു. ഓട്ടോയിൽ സഞ്ചരിച്ചിരുന്ന യാത്രക്കാരാണ് മരിച്ചത്. കർണാടക ഹുസൂരിൽ നിന്നുളള ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസാണ് ഓട്ടോയുമായി കൂട്ടിയിടിച്ചത്. നാല് കുട്ടികളും രണ്ട് സ്ത്രീകളുമാണ് ഓട്ടോയിൽ ഉണ്ടായിരുന്നത്. മഞ്ചേരി ചെട്ടിയങ്ങാടിയിൽ വൈകിട്ട് 5.30നായിരുന്നു അപകടം.

Read More