
‘കുറ്റാരോപിതരെ സംരക്ഷിക്കാനുള്ള ശ്രമം’; മലപ്പുറം പൊലീസിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ മുസ്ലിം ലീഗ്
മലപ്പുറം ജില്ലയിലെ പൊലീസ് ഉദ്യോഗസ്ഥരിലെ കൂട്ട സ്ഥലംമാറ്റത്തിനെതിരെ മുസ്ലിം ലീഗ് രംഗത്ത്. കുറ്റാരോപിതരായ ഉദ്യോഗസ്ഥരെ സംരക്ഷിക്കാനാണ് എല്ലാവരെയും സ്ഥലം മാറ്റിയതെന്നു ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം ഒരു മാധ്യമത്തോട് പറഞ്ഞു. ഈ നടപടിയിലൂടെ തെറ്റായ സന്ദേശമാണ് സർക്കാർ ജനങ്ങൾക്ക് നൽകുന്നത്. മലപ്പുറത്തെ ജനങ്ങളും പൊലീസും കൊള്ളരുതാത്തവർ ആണെന്ന സന്ദേശമാണ് സർക്കാർ നൽകുന്നത്. ഇതാണ് ആർ.എസ്.എസ് ആഗ്രഹിക്കുന്നതും. എന്നിട്ടും എഡിജിപിക്കെതിരെ നടപടിയില്ലെന്നും അദ്ദേഹം പറഞ്ഞു. ഒന്നുകിൽ ആശാൻറെ നെഞ്ചത് അല്ലെങ്കിൽ കളരിക്ക് പുറത്ത് എന്നാണ് സർക്കാർ നിലപാട്….