‘ഭാര്യയുടെ കൈ പിടിച്ച് വലിച്ച് ബോട്ടിന് മുകളിലെത്തിച്ചു’, മറ്റാരേയും രക്ഷിക്കാനയില്ല; ബോട്ടപകടത്തിൽ രക്ഷപ്പെട്ട ഫൈസൽ പറയുന്നു

യാത്ര തുടങ്ങി 300 മീറ്ററിനുള്ളിൽ അപകടം സംഭവിച്ചു എന്ന് താനൂർ ബോട്ടപകടത്തിൽ നിന്ന് രക്ഷപ്പെട്ട പാലക്കാട് ആറ്റാശേരി സ്വദേശി മുഹമ്മദ് ഫൈസൽ. ബോട്ടിന്റെ ഇടതുഭാഗം താഴ്ന്ന് പോവുകയായിരുന്നു. കുറച്ച് പേർക്ക് മാത്രമാണ് ലൈഫ് ജാക്കറ്റ് നൽകിയത് എന്നും ഫൈസൽ പറഞ്ഞു. ”ഞാൻ ഭാര്യയുടെ കയ്യിൽപിടിച്ച് വലിച്ച് കരയിലേക്ക് നീന്താൻ ശ്രമിച്ചു. പക്ഷെ കഴിയുന്നില്ല എന്ന് കണ്ടപ്പോൾ മറിഞ്ഞ് കിടക്കുന്ന ബോട്ടിന് മുകളിലെത്തിച്ചു. പിന്നീട് രക്ഷിക്കാനായി മറ്റു ബോട്ടുകൾ വന്നു. അതിൽ കയറി രക്ഷപ്പെടുകയായിരുന്നു. മറ്റാരേയും രക്ഷിക്കാനായില്ല. നിരവധി…

Read More

താനൂർ ബോട്ടപകടം; അപകടത്തിൽപെട്ടവരുടെ കൃത്യമായ കണക്കില്ല: കാണാതായവരെ കുറിച്ച് പൊലീസിൽ അറിയിക്കണമെന്ന് കെ രാജൻ

ബോട്ടപകടത്തിൽ പെട്ട ആളുകളുടെ കൃത്യമായ കണക്ക് കണ്ടെത്തുന്നതിൽ സംസ്ഥാന സർക്കാരിന് മുന്നിൽ വെല്ലുവിളി. അപകടത്തിൽപെട്ടത് സ്വകാര്യ ബോട്ടായതിനാൽ കൃത്യമായ കണക്ക് ലഭ്യമായിട്ടില്ല. ബോട്ടിൽ 40 ഓളം പേർ ഉണ്ടായിരുന്നുവെന്നാണ് സ്ഥിരീകരിക്കാത്ത വിവരം. 22 പേർ മരിക്കുകയും 10 പേരെ രക്ഷിക്കുകയും ചെയ്തു. അഞ്ച് പേർ അപകടം നടന്ന സ്ഥലത്ത് നിന്ന് നീന്തിക്കയറിയെന്നും വിവരമുണ്ട്. കാണാതായവരെ കുറിച്ച് ജനം വിവരമറിയിക്കണമെന്ന് സംസ്ഥാന റവന്യൂ മന്ത്രി കെ രാജൻ പറഞ്ഞു. പൂരപ്പുഴ ഭാഗത്തേക്ക് ഇന്നലെ വന്ന ശേഷം കാണാതായവരെ കുറിച്ച്…

Read More