‘ബ്രെഡ് ആന്‍ഡ് റോസസ്’ ; താലിബാനെതിരേ സിനിമയുമായി മലാല യൂസഫ് സായി: റിലീസ് 22-ന്

മലാല യൂസഫ് സായ് പെണ്‍കുട്ടികള്‍ക്കുവേണ്ടി സംസാരിച്ചതിന് 2012 ഒക്ടോബർ ഒമ്പതിന് തന്റെ 15-ാം വയസ്സില്‍ താലിബാന്‍റെ തോക്കിന്‍ കുഴലിന് ഇരയാകേണ്ടിവന്ന പെണ്‍കുട്ടി. ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്ന് അവള്‍ തിരിച്ചുവന്നപ്പോള്‍ രണ്ട് വര്‍ഷത്തിനിപ്പുറം ആ പെണ്‍കുട്ടിയെ കാത്തിരുന്നത് സമാധാനത്തിനുള്ള നൊബേല്‍ സമ്മാനം. മലാല അങ്ങനെ നൊബേല്‍ ചരിത്രത്തില്‍ തന്നെ ചെറിയ പ്രായത്തില്‍ അവാര്‍ഡിന് അര്‍ഹയാവുന്ന പെണ്‍കുട്ടിയായി. 17 വയസ്സായിരുന്നു പ്രായം. ഒപ്പം ലോകത്തിന്റെ ശ്രദ്ധാകേന്ദ്രവുമായി. പെണ്‍കുട്ടികള്‍ക്ക് രക്ഷിതാക്കള്‍ പലരും മലാല എന്ന് പേരിട്ടു. ലോകത്തിലെ കുട്ടികളുടേയും പെണ്‍കുട്ടികളുടേയും ഐക്കണായി മലാല…

Read More