
പത്താം വാർഷികം ആഘോഷിച്ച് റിയാദിലെ മലബാർ അടുക്കള
റിയാദിലെ മലയാളി വനിതകളുടെ കൂട്ടായ്മയായ ‘മലബാർ അടുക്കള’ റിയാദ് ചാപ്റ്റർ 10ആം വാർഷികം ആഘോഷിച്ചു. മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കൂട്ടായ്മ സ്ഥാപകനും ചെയർമാനുമായ മുഹമ്മദലി ചക്കോത്ത് ഉദ്ഘാടനം ചെയ്തു. റെമിൻ വേങ്ങാട്ട് ഖിറാഅത്ത് നിർവഹിച്ചു. അദ്ദേഹത്തിന് നെജു കബീർ ഉപഹാരം നൽകി. പ്രവാസത്തിൽ ആരോഗ്യത്തിനുള്ള പ്രാധാന്യത്തെക്കുറിച്ച് ഫറാബി ലാബ്സ് സി.എഫ്.ഒ കബീർ ക്ലാസെടുത്തു. കുട്ടികളുടെയും മുതിർന്നവരുടെയും വിനോദ പരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി. എക്സിക്യൂട്ടിവ് മെമ്പർമാരായ ഷഫാഉ റമീസ്, സുമയ്യ, ഹാഷിഫ, ഷാദിയ, സഫ്ന മോൾ…