
മലബാർ ദേവസ്വം ബോർഡിന് ഏഴ് കോടി രൂപ കൂടി നൽകും ; മന്ത്രി വി.എൻ വാസവൻ
മലബാർ ദേവസ്വത്തിന് കീഴിലുള്ള ജീവനക്കാരുടെ ശമ്പള കുടിശിക പരിഹരിക്കുന്നതിനുവേണ്ടി സർക്കാർ ഏഴുകോടി രൂപകൂടി അനുവദിക്കാൻ തീരുമാനിച്ചിട്ടുണ്ടന്ന് ദേവസ്വം വകുപ്പ് മന്ത്രി നിയമസഭയെ അറിയിച്ചു. ഇത് ലഭിക്കുന്നതോടെ ക്ഷേത്രങ്ങളിലെ ജീവനക്കാരുടെ ശമ്പള കുടിശികയുടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി. മലബാറിൽ ദേവസ്വം ബോർഡിന് ക്ഷേത്രങ്ങളിൽ നിയന്ത്രണമില്ല മേൽനോട്ടമാണ് ഉള്ളത്. ക്ഷേത്രങ്ങൾ അതാത് കമ്മിറ്റികളുടെ കീഴിലാണ് പ്രവർത്തിക്കുന്നത് . ബോർഡിന്റെ വരുമാനം എന്നു പറയുന്നത് സർക്കാർ ഗ്രാന്റാണ്. 2023-24 സാമ്പത്തിക വർഷം 21,7519380രൂപ ഇതുവരെ മലബാർ ദേവസ്വത്തിന് അനുവദിച്ചു കഴിഞ്ഞു….