‘പ്രീ ഡി​ഗ്രി മുതൽ സാരി ഉടുക്കുന്നു, കാവ്യ മാധവൻ സമ്മാനിച്ച സാരിയും ശേഖരത്തിലുണ്ട്’; മാലാ പാർവതി

നടി മാലാ പാർവതി ഒരു സാരി പ്രേമിയാണ്. പ്രീ ഡി​ഗ്രി കാലം മുതൽ സാരിയുടുത്ത് തുടങ്ങിയതിനാൽ വലിയൊരു സാരി ശേഖരം തന്നെ നടിക്കുണ്ട്. ഇപ്പോഴിതാ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ തന്റെ സാരി ശേഖരത്തെ കുറിച്ചുള്ള വിശേഷങ്ങൾ പങ്കിട്ടിരിക്കുകയാണ് മാല പാർവതി. വിലയ്ക്കല്ല ഉടുക്കുമ്പോഴുള്ള കംഫേർട്ടിന് പ്രാധാന്യം നൽകിയാണ് പാർവതി സാരികൾ വാങ്ങുന്നത്. നടി കാവ്യ മാധവൻ അടക്കമുള്ളവർ സമ്മാനിച്ച സാരികളും മാലാ പാർവതിയുടെ ശേഖരത്തിലുണ്ട്. സാരിയിൽ മാത്രമെ പൊതു ചടങ്ങുകളിൽ മാലാ പാർവതി പ്രത്യക്ഷപ്പെടാറുള്ളു….

Read More

മാലാ പാർവതിയിൽ നിന്ന് ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം; രക്ഷയായത് അശോക സ്തംഭം ഇല്ലാത്ത ഐഡി കാർഡ്

നടി മാലാ പാർവതിയിൽ നിന്ന് ‘വെർച്വൽ അറസ്റ്റ്’ വഴി പണം തട്ടാൻ ശ്രമം. മാലാ പാർവതിയുടെ പേരിലുള്ള കൊറിയർ തടഞ്ഞുവെച്ചിട്ടുണ്ടെന്ന് പറഞ്ഞ് മുംബൈ പൊലീസ് ഉദ്യോഗസ്ഥർ ചമഞ്ഞാണ് പണം തട്ടാൻ ശ്രമിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥൻ എന്ന വ്യാജേന ഐഡി കാർഡ് അടക്കം കൈമാറി. എന്നാൽ ഐഡി കാർഡിൽ അശോക സ്തംഭം കാണാതിരുന്നതിനെ തുടർന്ന് സംശയം തോന്നിയതാണ് തട്ടിപ്പിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചതെന്ന് മാലാ പാർവതി മാധ്യമങ്ങളോട് പറഞ്ഞു. ‘മധുരയിൽ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെയാണ് കോൾ വന്നത്….

Read More

അന്ന് അച്ഛനോട് സിനിമ എന്ന് പറഞ്ഞതേ ഓർമ്മയുള്ളു, ഒരടിയായിരുന്നു; മാലാ പാർവ്വതി പറയുന്നു

അഭിനയത്തിന് പുറമെ പല മേഖലകളിലും പ്രതിഭ തെളിയിച്ചിട്ടുണ്ട് മാലാ പാർവ്വതി. എങ്കിലും മലയാളികൾ മാലാ പാർവ്വതിയെ അടുത്തറിയുന്നത് അഭിനേത്രിയെന്ന നിലയിലാണ്. മലയാളത്തിൽ മാത്രമല്ല തമിഴടക്കമുള്ള മറ്റ് ഭാഷകളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് മാലാ പാർവ്വതി. ഇപ്പോഴിതാ തന്റെ ചെറുപ്പകാലത്ത് അഭിനയിക്കാൻ പോയതിന്റെ ഓർമ്മ പങ്കുവെക്കുകയാണ് മാലാ പാർവ്വതി. മെയ് മാസ പുലരി എന്ന ചിത്രത്തിൽ അഭിനയിക്കാൻ പോയതിന്റെ ഓർമ്മയാണ് മാലാ പാർവ്വതി പങ്കുവെക്കുന്നത്. പത്താം ക്ലാസ് കഴിഞ്ഞ് നിൽക്കുന്ന വെക്ഷേഷൻ സമയത്തായിരുന്നു അഭിനയിക്കാനായി പോയത്. അന്ന് വീട്ടുകാർ സിനിമയിൽ…

Read More

മാല പാര്‍വ്വതി, മനോജ് കെ യു എന്നിവര്‍ ഒന്നിക്കുന്ന “ഉയിര്‍’; ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി

നിരവധി മാസ്സ് സിനിമകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംവിധായകന്‍ അജയ് വാസുദേവ് ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഉയിര്‍’. മാല പാര്‍വ്വതി, മനോജ് കെ.യു, ഫഹ ഫാത്തിമ, ഫിറുസ് ഷമീര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക് പോസ്റ്റര്‍ റിലീസായി. നവാഗതനായ ഷെഫിന്‍ സുല്‍ഫിക്കര്‍ ആണ് ഹൃസ്വചിത്രം സംവിധാനം ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അജയ് വാസുദേവിന്റെ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു വരികയാണ് ഷെഫിന്‍ സുല്‍ഫിക്കര്‍. അജയ് വാസുദേവ്, ആസിഫ് എം എ, സുസിന ആസിഫ് എന്നിവര്‍ ചേര്‍ന്നാണ്…

Read More