മക്കയിലെത്തി ഉംറ നിർവഹിച്ച് നടി രാഖി സാവന്ത്; ഇനി തന്നെ രാഖിയെന്നല്ല ഫാത്തിമ എന്ന് വിളിക്കണമെന്നും താരം

ബോളിവുഡ് താരമായ രാഖി സാവന്ത് മക്കയിലെത്തി തന്റെ ആദ്യ ഉംറ നിര്‍വഹിച്ചു. ആദില്‍ ഖാനുമായുള്ള വിവാഹ ശേഷം രാഖി തന്റെ പേര് ഫാത്തിമ എന്നാക്കി മാറ്റിയിരുന്നു. സഹോദരനായ വാഹിദ് അലി ഖാൻ, ഭാര്യ ശായിസ്ത എന്നിവർക്കൊപ്പമാണ് രാഖി മക്കയിൽ എത്തിയത്. മക്കയിലേക്ക് പോകുന്നതിന്റെയും അവിടെയുള്ള വിശേഷങ്ങളും എല്ലാം രാഖി സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. “ആദ്യ ഉംറയ്ക്കായി മക്കയിലേക്ക് പോകുകയാണെന്നും അതില്‍ താന്‍ വളരെ അധികം സന്തോഷവതി ആണെന്നും രാഖി സോഷ്യല്‍ മീഡിയയിലെ വീഡിയോയില്‍ പറഞ്ഞിരുന്നു.വളരെയധികം ഭാഗ്യവതിയാണ് താനെന്നും മക്കയില്‍…

Read More

മക്കയിലെ കഅ്ബ കഴുകല്‍ ചടങ്ങില്‍ പങ്കെടുത്ത് എംഎ യൂസഫലി

മക്കയിലെ വിശുദ്ധ കഅ്ബ കഴുകല്‍ ചടങ്ങ് പൂര്‍ത്തിയായി. ഭരണാധികാരി സല്‍മാന്‍ രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണര്‍ ബദര്‍ ബിന്‍ സുല്‍ത്താന്‍ രാജകുമാരന്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. മന്ത്രിമാര്‍, അമീറുമാര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിശിഷ്ടാതിഥികള്‍, കഅ്ബയുടെ പരിചാരകന്‍, ഇരുഹറം കാര്യാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പണ്ഡിതസഭാംഗങ്ങള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. പ്രമുഖ വ്യവസായി എം എ യൂസഫലിയും ചടങ്ങില്‍ സംബന്ധിച്ചു. സൗദി ഭരണകൂടത്തിന്റെ പ്രത്യേക ക്ഷണിതാവായാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി ചടങ്ങില്‍ പങ്കെടുത്തത്….

Read More

ഉംറ യാത്രികർക്ക് പുതിയ മാർഗ നിർദേശവുമായി സൗദി ഹജ്ജ്-ഉംറ മന്ത്രാലയം; പെർമിറ്റ് സമയത്തിന് ആറ് മണിക്കൂർ മുൻപ് സൗദിയിൽ പ്രവേശിച്ചില്ലെങ്കിൽ അനുമതി റദ്ദാകും

വിദേശ രാജ്യങ്ങളിൽ നിന്ന് ഉംറ നിർവഹിക്കാൻ എത്തുന്നവർക്കുള്ള പുതിയ മാർഗ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് സൗദി ഹജ്ജ് -ഉംറ മന്ത്രാലയം. ഉംറ സേവന സ്ഥാപനം തീർഥാടകന് നൽകുന്ന പ്രധാന സേവനങ്ങൾ, താമസ സ്ഥലം, സൗദിക്കുള്ളിലെ ഗതാഗതം, ആരോഗ്യ ഇൻഷൂറൻസ് , മറ്റ് അടിസ്ഥാന സേവനങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കരാർ വ്യവസ്ഥകൾ റിസർവേഷൻ പ്രോഗ്രാമിൽ ഉണ്ടായിരിക്കണം, 18 വയസിന് താഴെയുള്ള ഉംറ തീർഥാടകനൊപ്പം നിർബന്ധമായും ഒരാൾ ഉണ്ടായിരിക്കണം, ഉംറയുടെ ദൈർഘ്യം തീർഥാടകരുടെ സൗദിയിലെ താമസ കാലയളവുമായി പെരുത്തപ്പെട്ടതാകണം, തീർഥാടകൻ നിലകൊള്ളുന്ന…

Read More

കേരളത്തിൽ നിന്നെത്തിയ ഹാജിമാർ ഈ മാസം 13 മുതൽ മടങ്ങി തുടങ്ങും

വിശുദ്ധമക്കയിൽ ഹജ്ജ് ചെയ്യാൻ കേരളത്തിൽ നിന്നെത്തിയ ഹാജിമാർ ജൂലൈ 13 മുതൽ നാട്ടിലേക്ക് മടങ്ങി തുടങ്ങും. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി എത്തിയ എല്ലാ ഹാജിമാരും മദീന വഴിയാകും മടങ്ങുക എന്നാണ് അധികൃതർ അറിയിച്ചത്. അതേസമയം ഹജ്ജിന് മുൻപ് മദീന വഴി എത്തിയ ഹാജിമാർ ജിദ്ദ വഴിയാകും നാട്ടിലേക്ക് മടങ്ങുന്നത്. എല്ലാ ഹാജിമാരും ആഗസ്റ്റ് രണ്ടോടെ നാട്ടിൽ തിരിച്ചെത്തും. മടങ്ങുന്നതിന് മുൻപായി ഹാജിമാർക്ക് വിടവാങ്ങൽ കഅ്ബ പ്രദക്ഷിണം പൂർത്തിയാക്കേണ്ടതുണ്ട്. ഹജ്ജ് സർവീസ് കമ്പനി ഒരുക്കിയ ബസുകളിൽ ജിദ്ദ…

Read More

റമദാനിലെ അവസാനത്തെ 10 ദിവസത്തേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചു; മക്കയിൽ വൻ തിരക്ക്

റമദാനിലെ അവസാന പത്ത് ദിവസങ്ങളിൽ ഉംറ തീർഥാടനം ചെയ്യാൻ ആഗ്രഹിക്കുന്നവർക്കുള്ള ബുക്കിംഗ് ആരംഭിച്ചതായി സൗദി ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. തവക്കൽനാ, നുസുക്ക് ആപ്പുകൾ വഴി പെർമിറ്റുകൾക്ക് അപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. ബുക്കിംഗ് സമയത്ത് ലഭിക്കുന്ന തീയതിയും സമയവും കൃത്യമായി പാലിക്കാൻ തീർഥാടകർ തയ്യാറാകണമെന്നും അധികൃതർ നിർദ്ദേശിച്ചു. തീർഥാടകരുടെ തിരക്ക് നിയന്ത്രിക്കുന്നതിൻറെ ഭാഗമായാണ് ഈ നിർദ്ദേശം. റമദാനിൽ മക്കയിലെ തീർഥാടന കേന്ദ്രങ്ങളിലുള്ള തിരക്ക് നിയന്ത്രിക്കുന്നതിനായി വൻ പദ്ധതികളാണ് അധികൃതർ നടപ്പാക്കിവരുന്നത്. റമദാനിലേക്കുള്ള ഉംറ ബുക്കിംഗ് ആരംഭിച്ചപ്പോൾ, അവസാനത്തെ…

Read More

തീർഥാടകർക്ക് ജിദ്ദ-മക്ക സൗജന്യ ബസ് യാത്ര തുടങ്ങി

ഉംറ തീർഥാടകരെ ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും സൗജന്യമായി എത്തിക്കുന്ന ബസ് സർവിസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. യാത്രക്ക് കൂടുതൽ സൗകര്യമൊരുക്കുകയും ഉംറ നിർവഹിക്കാൻ അവസരമൊരുക്കുകയുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് പിൽഗ്രിംസ് സർവിസ് പ്രോഗ്രാം അധികൃതർ വ്യക്തമാക്കി. തീർഥാടകരുടെ ബാഹുല്യം കണക്കിലെടുത്താണ് ബസ് സർവിസ് ആരംഭിച്ചത്. നുസ്‌ക്, തവക്കൽന ആപ്ലിക്കേഷനുകളിലൂടെ ഉംറ ബുക്ക് ചെയ്തവർക്കായിരിക്കും സേവനം ലഭിക്കുക.  ഒരാഴ്ച മുമ്പാണ് ജിദ്ദ വിമാനത്താവളത്തിൽനിന്ന് മക്കയിലേക്കും തിരിച്ചും തീർഥാടകർക്ക് സൗജന്യ ബസ് സർവിസ് ആരംഭിക്കുമെന്ന പ്രഖ്യാപനമുണ്ടായത്. സൗദി അറേബ്യൻ പിൽഗ്രിംസ്…

Read More