
റമദാനിൽ തിരക്ക് വർധിച്ചു; മക്കയിൽ ഉംറ തീർത്ഥാടകർക്ക് പ്രത്യേക സൗകര്യങ്ങൾ
റമദാനിലെ തിരക്ക് പരിഗണിച്ച് മക്ക മസ്ജിദുൽ ഹറമിൽ ഉംറ തീർഥാടകർക്ക് കർമങ്ങളും നമസ്കാരവും സുഗമമാക്കാൻ പ്രത്യേക സൗകര്യങ്ങൾ ഒരുക്കി ഇരുഹറം ജനറൽ അതോറിറ്റി. മസ്ജിദുൽ ഹറമിൽ പ്രവേശിക്കുമ്പോഴുള്ള തിക്കുംതിരക്കും കുറക്കാനായി തീർഥാടകർക്ക് മാത്രമായി 210 വാതിലുകൾ തുറന്നിട്ടുണ്ട്. പള്ളിക്കകത്ത് പ്രവർത്തിക്കുന്ന സർക്കാർ ഏജൻസികളുമായി സഹകരിച്ച് തീർഥാടകരുടെയും സന്ദർശകരുടെയും സഞ്ചാരം അതോറിറ്റി നിരീക്ഷിക്കും. മസ്ജിദുൽ ഹറമിലെ താഴത്തെ നിലയിൽ കിങ് അബ്ദുൽ അസീസ് ഗേറ്റ്, കിങ് ഫഹദ് ഗേറ്റ്, ഉംറ ഗേറ്റ്, സലാം ഗേറ്റ്, 85 മുതൽ 93ആം…