മകരവിളക്ക് മഹോത്സവ ദർശനം ഇന്ന് അവസാനിക്കും; ആറ് മണി വരെ ഭക്തരെ പമ്പയിൽ കടത്തിവിടും

ശബരിമല മകരവിളക്ക് മഹോത്സവത്തിന്റെ ഭാഗമായുള്ള ദർശനം ജനുവരി നാളെ രാത്രി അവസാനിക്കും. നാളെ വൈകുന്നേരം 6 മണി വരെയാണ് പമ്പയിൽ ഭക്തരെ കടത്തിവിടുന്നത്. സന്നിധാനത്ത് രാത്രി 10 മണി വരെ മാത്രമാണ് ദർശനം. 19ന് അത്താഴ പൂജയ്ക്കു ശേഷം മണിമണ്ഡപത്തിന് മുൻപിൽ നടക്കുന്ന ഗുരുതിയോടെ മകരവിളക്ക് തീർഥാടനം സമാപിക്കും.  ജനുവരി 20ന് പന്തളം രാജപ്രതിനിധിക്ക് മാത്രമാണ് ദർശനം. രാവിലെ 5.30ന് ഗണപതി ഹോമത്തിനു ശേഷം തിരുവാഭരണ മടക്കഘോഷയാത്ര പുറപ്പെടും. രാജപ്രതിനിധിയുടെ ദർശനത്തിന് ശേഷം 6:30ന് മേൽശാന്തി അയ്യപ്പവിഗ്രഹത്തിൽ…

Read More

ശബരിമല മകരവിളക്ക്; സംസ്ഥാനത്ത് ഉടനീളം 800 ബസുകൾ സർവീസ് നടത്തും, ഗതാഗത മന്ത്രി കെ.ബി ഗണേഷ്കുമാർ

ശബരിമല മണ്ഡല മകരവിളക്കിനോടനുബന്ധിച്ച് 800 ബസുകൾ സംസ്ഥാനത്തുടനീളം സർവീസ് നടത്തുമെന്നു ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ. പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തിൽ ചേർന്ന ഗതാഗത വകുപ്പുദ്യോഗസ്ഥരുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. നിലയ്ക്കൽ ബസ് സ്റ്റാൻഡിൽ ഭക്തർക്ക് തിക്കും തിരക്കുമില്ലാതെ ബസ് യാത്ര നടത്തുന്നതിനും നിർത്തിയിട്ടിരിക്കുന്ന ബസിൻ്റെ ഉള്ളിലേക്ക് കയറുന്നതിനുമായി നാലു ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിലും ഇതേ മാതൃകയിൽ ബാരിക്കേഡുകൾ സ്ഥാപിക്കും. പമ്പയിൽ നിന്നും ആരംഭിക്കുന്ന ദീർഘദൂര ബസുകളിൽ ആളുകൾ നിറഞ്ഞു കഴിഞ്ഞാൽ അവ നിലയ്ക്കൽ ബസ് സ്റ്റാൻ്റിൽ…

Read More