
ഡൽഹി മുനിസിപ്പൽ ഭരണം പിടിച്ച് എഎപി; കേവലഭൂരിപക്ഷം നേടി
ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ എഎപിക്ക് ശക്തമായ മുന്നേറ്റം. 250ൽ എഎപി 135 സീറ്റുകളിൽ വിജയിച്ച് കേവല ഭൂരിപക്ഷം (126) മറികടന്നു. 15 വർഷമായി ബിജെപിയുടെ കൈവശമായിരുന്നു എംസിഡി. 101 സീറ്റുകളാണ് ബിജെപിക്ക് പിടിക്കാനായത്. കോൺഗ്രസ് – 11, മറ്റുള്ളവർ 3 എന്നിങ്ങനെയാണ് സീറ്റ് നില. ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. എഎപിക്ക് വൻ വിജയം എന്നായിരുന്നു എക്സിറ്റ് പോൾ പ്രവചനങ്ങൾ. ഇതിൽ പ്രതീക്ഷയർപ്പിച്ച് വിജയാഘോഷത്തിന് തയാറെടുത്തിരിക്കവെ ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്നതിൽ ആംആദ്മി പാർട്ടി പ്രവർത്തകർ ആദ്യഘട്ടത്തിൽ ആശങ്കപ്പെട്ടിരുന്നു….