‘വർ​ഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്; ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കും’: കെ. രാധാകൃഷ്ണൻ

ചേലക്കരയിൽ എൽഡിഎഫിന്റെ ഭൂരിപക്ഷം കുറഞ്ഞത് പരിശോധിക്കുമെന്ന് ആലത്തൂർ എംപി കെ. രാധാകൃഷ്ണൻ. ചേലക്കരയിലെ ബിജെപി വോട്ട് വർധിച്ചത് പ്രത്യേക സാഹചര്യത്തിലാണെന്നും കെ. രാധാകൃഷ്ണൻ പറഞ്ഞു. വർ​ഗീയ വേർതിരിവ് നടത്താനുള്ള ശ്രമം നടക്കുന്നുണ്ട്. ബിജെപിയുടെ വോട്ട് ശതമാനം കൂടിയ സാഹചര്യം പരിശോധിക്കുമെന്നും രാധാകൃഷ്ണൻ വ്യക്തമാക്കി. പാർലമെന്റ് തെരഞ്ഞെടുപ്പ് വന്നപ്പോൾ 28000 ആയിരുന്നു. ഇപ്പോ 33000 ലേക്ക് കൂടി. ബിജെപി കേന്ദ്ര ഭരണം ഉപയോഗിച്ചു കൊണ്ട് ആളുകളെ സ്വാധീനിക്കാൻ ശ്രമം നടത്തുന്നുണ്ട്. വലിയ രീതിയിലുള്ള വർഗീയ വേർതിരിവ് നടത്താനുള്ള ശ്രമം…

Read More

പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കും: കെസി വേണു​ഗോപാൽ

പ്രിയങ്ക ​ഗാന്ധിയുടെ ഭൂരിപക്ഷത്തിൽ ക്രെഡിറ്റ് എല്ലാവർക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. സംസ്ഥാന നേതൃത്വവും ദേശീയ നേതൃത്വവും ഒരു പോലെ പ്രവർത്തിച്ചുവെന്നും കെ.സി വേണു​ഗോപാൽ ചൂണ്ടിക്കാട്ടി. ഒരു മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രിയങ്ക പാർലമെന്റിൽ ആദ്യം ഉന്നയിക്കുന്ന വയനാട് ദുരന്തമായിരിക്കുമെന്നും കെസി അറിയിച്ചു. അതേ സമയം, മഹാരാഷ്ട്രയിലെ തോൽവിയുടെ കാരണം കൂട്ടമായി പരിശോധിക്കും. തിരിച്ചടി കോൺ​ഗ്രസിന് മാത്രമല്ല, മഹാവികാസ് അഘാഡിയിലെ എല്ലാ കക്ഷികൾക്കുമാണെന്നും വേണു​ഗോപാൽ പറഞ്ഞു. സന്ദീപ് വാര്യരുടെ കോൺ​ഗ്രസിലേക്കുള്ള വരവ് സർജിക്കൽ സ്ട്രൈക്കായിരുന്നെന്നും കെസി വേണു​ഗോപാൽ…

Read More

വയനാട് വൻ ഭൂരിപക്ഷത്തിൽ പ്രിയങ്ക ഗാന്ധി വിജയിച്ചു;  വിജയം 4,08,036 വോട്ടിന്‍റെ ഭൂരിപക്ഷത്തില്‍

ഉപതെരഞ്ഞെടുപ്പിലെ കന്നിയങ്കത്തില്‍ വിജയം കൊയ്‌ത് യുഡിഎഫിന്‍റെ പ്രിയങ്കാ ഗാന്ധി. 4,08,036 വോട്ടിന്‍റെ വന്‍ ഭൂരിപക്ഷത്തോടെയാണ് വയനാട്ടില്‍ നിന്നും പ്രിയങ്ക ലോക്‌സഭയിലെത്തുന്നത്. രാഹുല്‍ ഗാന്ധിയുടെ 3.6 ലക്ഷമെന്ന ഭൂരിപക്ഷം മറികടന്നാണ് കന്നിയങ്കത്തില്‍ തന്നെ പ്രിയങ്ക വിജയക്കൊടി പാറിച്ചത്. 2009ല്‍ മണ്ഡല പുനര്‍നിര്‍ണയത്തിന് ശേഷമാണ് വയനാട് ലോക്‌സഭാ മണ്ഡലം രൂപംകൊണ്ടത്. അന്നുമുതല്‍ യുഡിഎഫിന്‍റെ ഉറച്ചകോട്ടയാണ് മണ്ഡലം. 2009ല്‍ 1,53,439 വോട്ടിന്‍റെയും 2014ല്‍ 20,870 വോട്ടിന്‍റെയും ഭൂരിപക്ഷത്തില്‍ എംഐ ഷാനവാസാണ് വയനാട്ടില്‍ വിജയിച്ചിരുന്നത്. 2019ല്‍ 4,31,770 എന്ന ചരിത്ര ഭൂരിപക്ഷത്തില്‍ രാഹുൽ ഗാന്ധിയും…

Read More

ഒരാൾ പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയും; വയനാട്ടിൽ പ്രിയങ്ക ഗാന്ധി അഞ്ച് ലക്ഷം വോട്ട് ഭൂരിപക്ഷം നേടും രാജ്മോഹൻ ഉണ്ണിത്താൻ

വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്കൊപ്പം രാഹുൽ ഗാന്ധിയും ഒരുമിച്ച് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് എത്തുമെന്ന് കോൺഗ്രസിൻ്റെ തെരഞ്ഞെടുപ്പ് ചുമതലയിലുള്ള രാജ്മോഹൻ ഉണ്ണിത്താൻ എം.പി. രാഹുൽ ഗാന്ധിക്ക് 2019 ൽ കിട്ടിയ വോട്ടിനേക്കാളും കൂടുതൽ വോട്ട് വയനാട്ടിൽ പ്രിയങ്ക ഗാന്ധിക്ക് ലഭിക്കും. അത് അഞ്ച് ലക്ഷം വരെയാകാം. വയനാട്ടിൽ പി.വി അൻവർ കോൺഗ്രസ് സ്ഥാനാർത്ഥി പ്രിയങ്ക ഗാന്ധിക്ക് പിന്തുണ പ്രഖ്യാപിച്ചത് ഇടതുപക്ഷത്തിന് ദോഷകരമാകുമെന്നും അദ്ദേഹം പറഞ്ഞു. ഒരാൾ കോൺഗ്രസ് പാർട്ടി വിടാൻ തീരുമാനിച്ചാൽ അയാൾ എന്തും പറയുമെന്നാണ് സരിൻ്റെ ആരോപണങ്ങളിൽ വ്യക്തമാക്കുന്നതെന്ന് രാജ്മോഹൻ…

Read More

രാഹുൽ മാങ്കൂട്ടത്തിൽ വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും; എ.കെ ആന്റണി

കോൺഗ്രസിന്റെ പാലക്കാട് സ്ഥാനാർത്ഥി രാഹുൽ മാങ്കൂട്ടത്തിന് പിന്തുണ നൽകി എ.കെ ആന്റണി. രാഹുൽ മാങ്കൂട്ടത്തിന് വലിയ ഭൂരിപക്ഷത്തിൽ വിജയം ഉറപ്പാണ്. കേരളത്തിൽ ഹാട്രിക്ക് വിജയമായിരിക്കും കോൺഗ്രസിനുണ്ടാവുക പാലക്കാട് വോട്ടെണ്ണി കഴിയുമ്പോൾ ബിജെപിയുടെ വോട്ട് കുത്തനെ കുറയുമെന്നും എ.കെ ആന്റണി പറഞ്ഞു. എല്ലാവരും ഒറ്റകെട്ടായി നിൽക്കണം. പാലക്കാട് വിജയസാധ്യതയുള്ള സീറ്റാണ്. ഹൈക്കമാൻഡ് തീരുമാനമെടുത്താൽ കോൺഗ്രസ് പാർട്ടിയുടെ പ്രവർത്തകരും അനുഭാവികളും തീരുമാനം അംഗീകരിക്കണം.ഇലക്ഷൻ കാലത്ത് ഒരുപാട് പേർക്ക് ആഗ്രഹമുണ്ടാകും. താൻ ഒളിച്ചോടില്ല ഇവിടെ തന്നെയുണ്ടാകും. വോട്ടെണ്ണൽ കഴിയുമ്പോൾ താൻ പറഞ്ഞത്…

Read More

മാറ്റത്തിനായി പൊരുതിയവർക്ക് നന്ദിയെന്ന് കെയ്ർ സ്റ്റാർമർ; അഭിനന്ദനവുമായി ഋഷി സുനക്

ബ്രിട്ടനിൽ 14 വർഷം നീണ്ട കൺസർവേറ്റിവ് ഭരണം അവസാനിപ്പിച്ച് വമ്പൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തി. 650 അംഗ പാര്‍ലമെന്റിൽ നാനൂറിലേറെ സീറ്റുകളാണ് ലേബർ പാർട്ടി നേടിയത്. കെയ്ർ സ്റ്റാർമർ ആണ് പുതിയ പ്രധാനമന്ത്രി. ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടിയാണ് ഋഷി സുനകിന്റെ കൺസർവേറ്റിവ് പാർട്ടിക്ക് ഉണ്ടായത്.  ഈ നിമിഷം മുതൽ മാറ്റം ആരംഭിക്കുന്നു, മാറ്റത്തിനായി പൊരുതിയവർക്ക് നന്ദി. വമ്പൻ വിജയം അറിഞ്ഞ ശേഷം നിയുക്ത ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാർമർ പറഞ്ഞു. സ്റ്റർമാരുടെ നേതൃത്വത്തിൽ ലേബർ…

Read More

മതസംഘടനകൾ നടത്തുന്ന മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഇന്ത്യയിൽ ന്യൂനപക്ഷം ഭൂരിപക്ഷമാകും: അലഹബാദ് ഹൈക്കോടതി

മതസംഘടനകൾ നടത്തുന്ന മതപരിവർത്തനം ഉടൻ തടഞ്ഞില്ലെങ്കിൽ രാജ്യത്തെ ന്യൂനപക്ഷം ഭൂരിപക്ഷമായി മാറുമെന്ന് അലഹബാദ് ഹൈക്കോടതിയുടെ നിരീക്ഷണം. മതപരിവർത്തനം തടഞ്ഞില്ലെങ്കിൽ ഭാവിയിൽ ഭൂരിപക്ഷ വിഭാ​ഗം ന്യൂനപക്ഷമാകുമെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ക്രിസ്തു മതത്തിലേക്ക് പരിവർത്തനം നടത്തിയെന്ന കേസിൽ അറസ്റ്റിലായ കൈലാഷ് എന്നയാളുടെ ജാമ്യാപേക്ഷ പരി​ഗണിക്കുകയായിരുന്നു കോടതി. ജാമ്യാപേക്ഷ കോടതി തള്ളി. ജഡ്ജി രോഹിത് രഞ്ജൻ അ​ഗർവാളാണ് ഇങ്ങനെയൊരു പരാമർശം നടത്തിയത്. ഭരണഘടനയുടെ 25ാം അനുച്ഛേദം മതപ്രചാരണത്തിന് സ്വാതന്ത്രം നൽകുന്നുണ്ടെങ്കിലും മതപരിവർത്തനത്തിന് നൽകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു. ഉത്തർപ്രദേശിൽ വ്യാപകമായി മതപരിവർത്തനം നടക്കുകയാണെന്നും…

Read More

യുപിയിൽ അഖിലേഷിന്റെ തിരിച്ചുവരവ്; അഞ്ചിൽനിന്ന് 35-ലേക്ക് എസ്പി

അപ്രതീക്ഷിത തിരിച്ചടിയാണ് ഈ തിരഞ്ഞെടുപ്പിൽ ബിജെപി നയിക്കുന്ന എൻഡിഎയ്ക്ക് യുപിയിൽ ഉണ്ടായത്. കോൺഗ്രസും സമാജ് വാദി പാർട്ടിയും ഉൾപ്പെടുന്ന ഇന്ത്യാ സഖ്യം 44 സീറ്റുകൾ പിടിച്ച് ബിജെപിയെ ഞട്ടിച്ചിരിക്കുകയാണ്. 35 സീറ്റുകളിലാണ് സമാജ് വാദി പാർട്ടി മുന്നിട്ടുനിൽക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ കക്ഷിയായി എസ്.പി മാറി. ബിജെപി മുന്നിട്ട് നിൽക്കുന്നത് 34 സീറ്റുകളിലാണ്. എൻഡിഎയിലെ മറ്റു കക്ഷികളായ ആർഎൽഡിയും എപിയും ഓരോ സീറ്റിൽ മുന്നിട്ടുനിൽക്കുന്നു. കോൺഗ്രസ് ഇവിടെ ഏഴ് സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. ഏഴ് ഘട്ടങ്ങളായി…

Read More

‘ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നത്’: പ്രചരണത്തിനിടെ മുകേഷ്

ലോക്സഭ തെരഞ്ഞെടുപ്പില്‍ പ്രചാരണ പരിപാടികളുമായി സജീവമായി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. മുകേഷ്. സിനിമയുടെ ശക്തി തെരഞ്ഞെടുപ്പ് പ്രചരണത്തിലും ആവേശമാണെന്നാണ് കൊല്ലത്തെ എം മുകേഷ് എംഎഎല്‍എയുടെ അഭിപ്രായം. സ്ത്രീ വോട്ടർമാരിൽ നിന്ന് മികച്ച പ്രതികരമാണ് കിട്ടുന്നത്. ഇടതു മുന്നണിക്ക് ഗംഭീര ഭൂരിപക്ഷം കിട്ടുമെന്ന രീതിയിലാണ് മുന്നോട്ടു പോകുന്നതെന്നും റോഡ് ഷോ പ്രചരണത്തിനിടെ മുകേഷ്  പറഞ്ഞു. പ്രചരണത്തിനിടെ എല്ലാവരില്‍നിന്നും മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും എം മുകേഷ് പറഞ്ഞു. വരും ദിവസങ്ങളിലും പ്രചാരണ പരിപാടികള്‍ കൂടുതല്‍ ഊര്‍ജിതമായി മണ്ഡലത്തില്‍…

Read More

ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കവിയും, ഇതോടെ എൽ. ഡി.എഫ് സർക്കാരിന്റെ മരണമണി മുഴങ്ങും; ചെറിയാൻ ഫിലിപ്പ്

പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം അരലക്ഷം കവിയുമെന്ന് ചെറിയാൻ ഫിലിപ്. ഉമ്മൻ ചാണ്ടിയോടുള്ള ആദരവും ഭരണവിരുദ്ധ വികാരവും എൽഡിഎഫിന് തിരിച്ചടിയാകുമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. ഒരാഴ്ചയായി പുതുപ്പള്ളിയിലെ വിവിധ ജനവിഭാഗങ്ങളോട് സംസാരിച്ചതിന്റെ അടിസ്ഥാനത്തിലാണ് നിഗമനമെന്നും അദ്ദേഹം പറഞ്ഞു.  കുറിപ്പ് പൂർണരൂപം ഉമ്മൻ ചാണ്ടിയുടെ ആത്മാവിന് നിത്യശാന്തി നേരാൻ അദ്ദേഹത്തിന്റെ ജീവിക്കുന്ന സ്മാരകമായ ചാണ്ടി ഉമ്മനെ അരലക്ഷത്തിൽപ്പരം വോട്ടിന്റെ ഭൂരിപക്ഷത്തിൽ പുതുപ്പള്ളിക്കാർ വിജയിപ്പിക്കും. ഒരാഴ്ചയായി പുതുപ്പള്ളിയിലെ എട്ടു പഞ്ചായത്തുകളിൽ വിവിധ ജനവിഭാഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിലാണ്…

Read More