
പുതുവർഷരാവിൽ യുഎഇയിലെ പ്രധാന റോഡും മറ്റ് റൂട്ടുകളും അടയ്ക്കും
പുതുവര്‍ഷരാവില്‍ ദുബായില്‍ പ്രധാന റോഡുകളും റൂട്ടുകളും അടച്ചിടുമെന്ന് ആര്‍ടിഎ. ഡിസംബർ 31 ന് വൈകുന്നേരം 4 മണി മുതൽ ഷെയ്ഖ് സായിദ് റോഡിൻ്റെ ഭാഗങ്ങൾ ഉൾപ്പെടെയുള്ള പ്രധാന റൂട്ടുകൾ ദുബായ് ക്രമേണ അടയ്ക്കും. ഡൗൺടൗൺ ദുബായിലേക്കും മറ്റ് പ്രശസ്തമായ വെടിക്കെട്ട് പ്രദർശന സ്ഥലങ്ങളിലേക്കും പോകുന്ന താമസക്കാരും സന്ദർശകരും തങ്ങളുടെ യാത്രകൾ നേരത്തെ ആരംഭിച്ച് പൊതുഗതാഗതം ഉപയോഗിക്കാൻ അഭ്യർഥിക്കുന്നതായി ആർടിഎ ട്രാഫിക് എക്‌സിക്യൂട്ടീവ് ഡയറക്ടർ ഹുസൈൻ അൽ ബാന പറഞ്ഞു. ഈ പ്രദേശങ്ങളിലെ ആഘോഷങ്ങളിൽ പങ്കെടുക്കാൻ ആഗ്രഹിക്കാത്തവർ നേരത്തെ…