വടക്കോട്ട് മാത്രം നോക്കി ഇരുന്ന് കുരച്ചിട്ട് കാര്യമില്ല; എന്തോന്നാണ് സഖാവെ ഇതൊക്കെ?’: സര്‍ക്കാരിനെതിരെ വിമർശനവുമായി മേജര്‍ രവി

വെറ്ററിനറി സർവ്വകലാശാലയില്‍ എസ്‌എഫ്‌ഐ നേതാക്കളുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥിയായ സിദ്ധാർഥ് മരിച്ച സംഭവത്തില്‍ കേരള സർക്കാരിനെതിരെയും മുഖ്യമന്ത്രിക്കെതിരെയും വിമർശനവുമായി സംവിധായകൻ മേജർ രവി. മുഖ്യമന്ത്രിയെ ജനങ്ങള്‍ തെറി വിളിക്കുകയാണ്, ഇനിയെങ്കിലും സംഭവത്തില്‍ കർശന നടപടി സ്വീകരിക്കണമെന്ന് മേജർ രവി പറഞ്ഞു. സിപിഎമ്മിന്റെ എച്ചില്‍ നിന്ന് ഔദാര്യം പറ്റുന്നതിനാലാണ് സിദ്ധാർത്ഥിന്റെ മരണത്തില്‍ സാംസ്കാരിക നായകർ എന്ന് പറയുന്നവർ വായ തുറക്കാത്തതെന്നും മേജർ രവി വിമർശിച്ചു. ‘എന്തിനും ഏതിനും വടക്കുനോക്കി യന്ത്രങ്ങളായി നില്‍ക്കുന്ന സാംസ്‌കാരിക നായ, സോറി.. സാംസ്‌കാരിക നായകന്മാരും…

Read More

‘അത്ര മാത്രം എന്നെ ലാൽ മനസിലാക്കി, മമ്മൂക്കയുടെയടുത്ത് എന്തെങ്കിലും ആവശ്യവുമായി പോയാൽ’; മേജർ രവി

മോഹൻലാൽ-മേജർ രവി കൂട്ടുകെട്ടിൽ ഒരുപിടി ഹിറ്റ് സിനിമകൾ പ്രേക്ഷകർക്ക് മുമ്പിലെത്തിയിട്ടുണ്ട്. മോഹൻലാലുമായി മേജർ രവിക്ക് സൗഹൃദവുമുണ്ട്. മിക്ക അഭിമുഖങ്ങളിലും മോഹൻലാലിനെക്കുറിച്ച് മേജർ രവി വാചാലനകാറുണ്ട്. അതേസമയം മമ്മൂട്ടിയെക്കുറിച്ച് മേജർ രവി അധികം സംസാരിച്ച് കേട്ടിട്ടില്ല. ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പമുള്ള തന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് മേജർ രവി. കൗമുദി മൂവിസിലാണ് പ്രതികരണം. പട്ടാളത്തിലിരിക്കുന്ന സമയത്ത് തന്നെ മമ്മൂക്കയുമായി പരിചയപ്പെട്ടു. പെരുന്നാളിന്റെ സമയത്ത് പോയിക്കഴിഞ്ഞാൽ ചേച്ചി നമ്മളെ ട്രീറ്റ് ചെയ്യുന്നത് കാണുന്നത് ഒരു ട്രീറ്റാണ്. എല്ലാവരെയും ഇരുത്തി ബിരിയാണി കഴിപ്പിക്കും. മമ്മൂക്ക…

Read More

‘അന്ന് ഭീകരനുള്ള സ്ഥലത്ത് സെറ്റിട്ടു, ലൊക്കേഷന്റെ നാല് വശത്തും പട്ടാളമായിരുന്നു, ലാൽ അപ്പോഴും കൂൾ’: മേജർ രവി

പ്രേക്ഷകർക്ക് പ്രിയപ്പെട്ട മോഹൻലാൽ ചിത്രങ്ങളിൽ ഒന്നാണ് മേജർ രവി സംവിധാനം ചെയ്ത കീർത്തിചക്ര. 2006ൽ പുറത്തിറങ്ങിയ ചിത്രത്തിൽ മേജർ മഹാദേവൻ എന്ന പട്ടാളക്കാരന്റെ വേഷത്തിലാണ് മോഹൻലാൽ എത്തിയത്. ഇപ്പോഴിതാ കീർത്തിചക്രയുടെ ചിത്രീകരണ സമയത്തെ ചില അനുഭവങ്ങൾ പങ്കുവെക്കുകയാണ് സംവിധായകൻ മേജർ രവി. ചിത്രത്തിന്റെ ക്ലൈമാക്‌സ് രംഗങ്ങൾ ചിത്രീകരിക്കാനായി കശ്മീരിൽ സെറ്റിടുകയായിരുന്നെന്നും, ഒരു പാകിസ്ഥാൻ ഭീകരൻ അവിടെയായിരുന്നു താമസിച്ചിരുന്നതെന്നും മേജർ രവി പറയുന്നു. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘സിനിമയുടെ ഷൂട്ടിന്റെ സമയത്ത് പല രസകരമായ സംഭവങ്ങളും…

Read More