
മേജർ ലീഗ് സോക്കർ; ഇന്റർ മയാമിക്ക് സമനില, രക്ഷകനായി ലിയോണൽ മെസി
മേജര്‍ ലീഗ് സോക്കറില്‍ ലിയോണല്‍ മെസിയുടെ ഇന്റര്‍ മയാമിക്ക് സമനില. ശക്തരായ ലാ ഗാലക്‌സിയെ 1-1 സമനിലയില്‍ പിടിക്കുകയായിരുന്നു മയാമി. തോല്‍വി ഉറപ്പിച്ചിരിക്കെ ഇഞ്ചുറി സമയത്ത് ലിയോണല്‍ മെസി നേടിയ ഗോളാണ് മയാമിക്ക് സമനില സമ്മാനിച്ചത്. നേരത്തെ, ദെജാന്‍ ജൊവേല്‍ജിക്കിന്റെ ഗോളിലാണ് ഗാലക്‌സി മുന്നിലെത്തിയത്. സമനില പിടിച്ചെങ്കിലും ഈസ്റ്റ് കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ് മയാമി. അഞ്ച് തവണ ചാംപ്യന്മാരായിട്ടുള്ള ഗാലക്‌സി വെസ്റ്റേണ്‍ കോണ്‍ഫറന്‍സ് പോയിന്റ് പട്ടികയില്‍ എട്ടാമതാണ്. സൂപ്പര്‍ താരങ്ങളുടെ നിരയുണ്ടായിട്ടും മയാമിക്കെതിരെ ഗാലക്‌സിക്കായിരുന്നു…