
ദുബൈ എമിറേറ്റിലെ മൂന്ന് പ്രധാന നഗരങ്ങിൽ തെരുവ് വിളക്കുകൾ സ്ഥാപിച്ചു
ദുബൈ എമിറേറ്റിലെ മൂന്നു പ്രധാന നഗരങ്ങളിൽ തെരുവുവിളക്കുകൾ സ്ഥാപിക്കുന്ന പ്രവൃത്തി പൂർത്തീകരിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി അറിയിച്ചു. ഉമ്മു സുഖൈം, അബു ഹൈൽ, അൽ ബറഹ എന്നീ സ്ട്രീറ്റുകളിലായി 1010 എൽ.ഇ.ഡി ലൈറ്റുകളാണ് സ്ഥാപിച്ചത്. 2026ഓടെ എമിറേറ്റിലുടനീളമുള്ള 40 പ്രദേശങ്ങളിലെ റോഡുകൾ പ്രകാശപൂരിതമാക്കാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച 2024-26 സ്ട്രീറ്റ് ലൈറ്റിങ് പദ്ധതിയുടെ ഭാഗമായുള്ള വികസന പ്രവൃത്തികളാണ് നടന്നുവരുന്നത്. മൂന്ന് സ്ട്രീറ്റുകളിലായി ഭൂമിക്കടിയിലൂടെ 47,140 മീറ്റർ നീളത്തിൽ കേബിൾ വലിക്കുകയും 959 പോസ്റ്റുകളും 1010 എൽ.ഇ.ഡി ലൈറ്റുകളും…