ഭക്ഷ്യവിഷബാധയേറ്റ സംഭവം: പറവൂർ മജ്‍ലിസ് ഹോട്ടലിലെ പാചകക്കാരൻ അറസ്റ്റിൽ

പറവൂരിൽ കുഴിമന്തിക്കൊപ്പം അൽഫാമും ഷവായിയും കഴിച്ചവർക്കു ഭക്ഷ്യവിഷബാധയേറ്റ സംഭവത്തിൽ മജ്‍ലിസ് ഹോട്ടലിലെ പ്രധാന പാചകക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു. കാസർകോട് മൈപ്പാടി ഖാഷിദ് മൻസിലിൽ ഹസൈനാർ (50) ആണ് അറസ്റ്റിലായത്. ആരോഗ്യവിഭാഗം ഹോട്ടൽ അടച്ചുപൂട്ടിയിരുന്നു. ഹോട്ടലിന്റെ ലൈസൻസ് ഉടമയ്ക്കെതിരെ കേസടുത്തു. എന്നാൽ, ലൈസൻസിയുടെ പേര് പൊലീസ് എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടില്ല. ഇയാൾ ഒളിവിലാണ്. അറസ്റ്റിലായ ഹസൈനാറിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മജ്‍ലിസ് ഹോട്ടലിൽനിന്നു ഭക്ഷണം കഴിച്ച എഴുപതിലേറെ ആളുകൾക്കാണു ഭക്ഷ്യവിഷബാധ ഉണ്ടായത്. ഹോട്ടലിന്റെ ലൈസൻസ് ഭക്ഷ്യസുരക്ഷാവകുപ്പ് സസ്പെൻഡ്…

Read More