
ക്രമസമാധാന പാലനം; കേരള പൊലീസിന് ലഭിച്ചത് 23 പുരസ്കാരങ്ങൾ
വിവാദങ്ങൾക്കിടയിലും ക്രമസമാധാന പാലനത്തിലെ വീഴ്ചകളിൽ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകൾ പരസ്പരം പഴിചാരുമ്പോഴും കേരള പൊലീസിന് കേന്ദ്രം നൽകുന്നത് ഫുൾമാര്‍ക്ക്. പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം 23 കേന്ദ്ര പുരസ്കാരങ്ങളാണ് കേരളാ പൊലീസിനെ തേടിയെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നിയമ സഭയിലാണ് പൊലീസിന്‍റെ മികവുകൾക്ക് ലഭിച്ച കേന്ദ്ര നേട്ടങ്ങൾ വ്യക്തമാക്കിയത്., കാനത്തിൽ ജമീല എംഎൽഎയുടെ ചോദ്യത്തിന് മറുപടിയായാണ് മുഖ്യമന്ത്രി പിണറായി വിജയൻ തന്‍റെ നേതൃത്വത്തിൽ സർക്കാർ അധികാരത്തിലേറിയതിന് ശേഷം ലഭിച്ച നേട്ടങ്ങൾ വ്യക്തമാക്കിയത്. കഴിഞ്ഞ എട്ട് വര്‍ഷത്തിനിടെ ക്രമസമാധാന…