മൈനാഗപ്പള്ളിയിലെ അപകടം; അജ്മലും ശ്രീക്കുട്ടിയും എംഡിഎംഎ ഉപയോ​ഗിച്ചെന്ന് പോലീസ്, പ്രതികളെ കസ്റ്റഡിയിൽവിട്ട് കോടതി

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രികയെ കാർകയറ്റി കൊന്ന സംഭവത്തിൽ, ഒന്നാംപ്രതി കരുനാഗപ്പള്ളി സ്വദേശി അജ്മൽ, രണ്ടാംപ്രതി നെയ്യാറ്റിൻകര സ്വദേശി ഡോ. ശ്രീക്കുട്ടി എന്നിവരെ പോലീസ് കസ്റ്റഡിയിൽവിട്ടു. ശാസ്താംകോട്ട മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഞായറാഴ്ച വരെ കസ്റ്റഡിയിൽ തുടരുന്ന പ്രതികളുടെ ജാമ്യാപേക്ഷ തിങ്കളാഴ്ച പരി​ഗണിക്കും. അതേസമയം, പോലീസിന്റെ കസ്റ്റഡി അപേക്ഷയിൽ പ്രതികൾക്കെതിരേ ഗുരുതര കണ്ടെത്തലുകളാണുള്ളത്. ചോദ്യം ചെയ്തസമയം പ്രതികൾ ലഹരിക്ക് അടിമകളായിരുന്നു എന്നും ഇരുവരും എം.ഡി.എം.എയാണ് ഉപയോ​ഗിച്ചതെന്നുമായിരുന്നു പോലീസ് വാദം. ഇരുവരും മദ്യപിച്ചിരുന്നതായും കസ്റ്റഡി അപേക്ഷയിൽ പറയുന്നു. എം.ഡി.എം.എയുടെ ഉറവിടവും…

Read More