
വിളകൾ നശിപ്പിക്കുന്ന പക്ഷികൾക്കെതിരെ ദേശീയ കാമ്പെയിൻ നടത്താനൊരുങ്ങി ഒമാൻ പരിസ്ഥിതി അതോറിറ്റി
മസ്കത്ത് : ഒമാനിൽ വിളകൾ നശിപ്പിക്കുകയും തേനീച്ചകളെ തിന്നു തീർക്കുകയും ചെയ്യുന്ന പക്ഷികളെ നിയന്ത്രിക്കാൻ ഒമാൻ പരിസ്ഥിതി അതോറിറ്റി അടുത്തമാസം മുതൽ ദേശീയ കാമ്പയിൻ സംഘടിപ്പിക്കും. മൈന, കാക്ക, പ്രാവ് എന്നെ പക്ഷികളാണ് പ്രധാനമായും പരിസ്ഥിതിക്ക് വെല്ലുവിളിയാകുന്നത്. ഇത്തരം പക്ഷികളുടെ പ്രജനനം വർധിക്കുന്നതായി പരിസ്ഥിതി അതോറിറ്റി ഉദ്യോഗസ്ഥർ അറിയിച്ചു. രോഗങ്ങൾ പരത്തുന്നത്തിലും മൈന, കാക്ക, പ്രാവ് എന്നിവ പ്രധാനം പങ്ക് വഹിക്കുന്നുണ്ട് അധികൃതർ പറഞ്ഞു. 1982 ലാണ് മസ്കത്തിലെ ഒമാനിൽ ആദ്യത്തെ മൈനയെ കണ്ടത്. പിന്നീടങ്ങോട്ട്…