നടിയെ അക്രമിച്ച കേസ്; മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ അക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ ജാമ്യഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് അഭയ് ഓകെ അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഇത്തവണ ഹർജി സമർപ്പിച്ചത്. നേരത്തെ സുനി നൽകിയ ഹൈക്കോടതി തള്ളിയിരുന്നു. രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്ക് സുപ്രീംകോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു. വിചാരണയുടെ അന്തിമഘട്ടത്തിലായതിനാല്‍ ജാമ്യം നല്‍കരുതെന്ന സര്‍ക്കാര്‍ വാദം അംഗീകരിച്ചാണ് സുനിയുടെ ജാമ്യാപേക്ഷ കോടതി നേരത്തെ തള്ളിയത്. 2017 ഫെബ്രുവരിയിലാണ് നടി കൊച്ചിൽ കാറിൽ ആക്രമിക്കപ്പെട്ടത്. നടൻ ദിലീപിന് വേണ്ടി…

Read More

ഗെയിമിങ് സെന്ററിലെ തീപ്പിടിത്തം: കമ്പനി സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ  പിടിയിൽ

രാജ്കോട്ട് ദുരന്തത്തിൽ ടിആർ.പി ഗെയിമിങ് സെന്റർ സഹഉടമയും മുഖ്യപ്രതിയുമായ ധവാൽ തക്കർ പിടിയിലായി. അപകടത്തിന് പിന്നാലെ ഒളിവിൽ പോയ ഇയാളെ രാജസ്ഥാനിലെ ബന്ധു വീട്ടിൽ നിന്നാണ് പിടികൂടിയത്. കേസിൽ നേരത്തെ പിടിയിലായ മൂന്ന് പ്രതികളെ കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. തീപിടിത്തത്തിൽ സ്ഥാപനത്തിന്റെ രേഖകൾ കത്തിനശിച്ചെന്നാണ് പ്രതികളുടെ വാദം. അപകടത്തിൽ സ്വമേധയാ കേസെടുത്ത ഗുജറാത്ത് ഹൈക്കോടതി സ‌ർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. എഡിജിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം അടുത്തദിവസം പ്രാഥമിക റിപ്പോർട്ട് നൽകും.  അതേസമയം, ഡിഎൻഎ…

Read More

വ്യക്തിപരമായി താല്‍പര്യമില്ല; നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരന്‍ എന്ന നിലയില്‍ സവാദിന്‍റെ അറസ്റ്റ് സന്തോഷമുണ്ട്: പ്രൊഫ ടിജെ ജോസഫ്.

തന്നെ ഉപദ്രവിച്ച ആളെന്ന നിലയിലാണ് സവാദ് പിടിയിലായതെന്നും ഇതില്‍ വ്യക്തിപരമായി പ്രത്യേകിച്ച് ഒന്നും തോന്നുന്നില്ലെന്നും പ്രൊഫ ടിജെ ജോസഫ്. കൈവെട്ട് കേസില്‍ 13 വര്‍ഷമായി ഒളിവിലായിരുന്ന സവാദ് അറസ്റ്റിലായതില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് സവാദ് ഒന്നാം പ്രതിയായത്. ആസൂത്രണം നടത്തിയവരും അക്രമത്തിന് ആഹ്വാനം ചെയ്തവരുമാണ് ശരിക്കും മുഖ്യപ്രതികള്‍. തന്നെ ഏറ്റവും കൂടുതല്‍ മുറിപ്പെടുത്തിയ ആള്‍ എന്ന നിലയിലാണ് നിയമവ്യവസ്ഥയില്‍ സവാദ് ഒന്നാം പ്രതിയാകുന്നത്. നിയമവ്യവസ്ഥയെ ബഹുമാനിക്കുന്ന പൗരന്‍ എന്ന നിലയില്‍ സവാദിന്‍റെ അറസ്റ്റ്…

Read More