ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ സമയക്രമത്തിൽ ഇന്ന് മുതൽ മാറ്റം

ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെടുന്ന ചെന്നൈ – തിരുവനന്തപുരം മെയിലിന്റെ (12623) സമയക്രമത്തിൽ ഇന്നു മുതൽ മാറ്റം. ട്രെയിൻ 15 മിനിറ്റ് നേരത്തെ ചെന്നൈയിൽ നിന്ന് പുറപ്പെടുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ഇന്നലെ വരെ രാത്രി 7.45നാണ് ട്രെയിൻ ചെന്നൈ സെൻട്രലിൽ നിന്ന് പുറപ്പെട്ടിരുന്നതെങ്കിൽ, ജൂലൈ 15 തിങ്കളാഴ്ച മുതൽ ട്രെയിൻ രാത്രി 7.30ന് പുറപ്പെടും. ഇതനുസരിച്ച് കേരളത്തിൽ ട്രെയിൻ എത്തുന്ന സമയക്രമത്തിലും വ്യത്യാസമുണ്ടാകും. പാലക്കാട് ജംക്‌ഷനിൽ പുലർച്ചെ 3.52നാണ് ട്രെയിൻ എത്തിയിരുന്നതെങ്കിൽ ഇനി മുതൽ 3.37ന്…

Read More

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ അതിക്രമം; വനിതാ ടിടിക്ക് നേരെ കൈയ്യേറ്റ ശ്രമം; പ്രതി അറസ്റ്റിൽ

സംസ്ഥാനത്ത് വീണ്ടും ട്രെയിനില്‍ ടിടിക്ക് നേരെ അതിക്രമം. തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട ചെന്നൈ മെയിലിലാണ് വനിതാ ടിടിഇക്ക് നേരെ കൈയ്യേറ്റ ശ്രമം ഉണ്ടായത്. ലേഡീസ് കമ്പാർട്ട്മെൻ്റില്‍ ഇരുന്നത് ചോദ്യം ചെയ്തതിനായിരുന്നു അതിക്രമം.  തിരുവനന്തപുരത്ത് നിന്ന് പുറപ്പെട്ട കൊല്ലം കഴിഞ്ഞപ്പോഴാണ് സംഭവം ഉണ്ടായത്. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി. അതേസമയം, ആർപ്പിഎഫിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഎ രംഗത്തെത്തി.

Read More

ബെംഗളൂരുവിലെ 13 സ്‌കൂളുകളിൽ കുട്ടികളെ ഉള്‍പ്പെടെ അടിയന്തരമായി ഒഴിപ്പിച്ച് പോലീസ്; നടപടി ബോംബ് ഭീഷണിയെ തുടർന്ന്

ബോംബ് ഭീഷണിയെത്തുടര്‍ന്ന് ബെംഗളൂവിലെ 13 സ്‌കൂളുകളിലെ വിദ്യാര്‍ഥികളേയും ജീവനക്കാരേയും അടിയന്തരമായി ഒഴിപ്പിച്ച് പോലീസ്. ഇ-മെയില്‍ വഴിയാണ് സ്കൂളുകൾക്ക് ബോംബ് ഭീഷണിയെത്തിയത്. ഉടന്‍ തന്നെ പോലീസ് അതാത് സ്‌കൂളുകളിലെത്തി അവിടെയുള്ള മുഴുവന്‍ പേരേയും ഒഴിപ്പിക്കുകയായിരുന്നു. സ്‌കൂള്‍ പരിസരത്ത് ബോംബ് സ്ഥാപിച്ചിട്ടുണ്ടെന്നാണ് വെള്ളിയാഴ്ച രാവിലെയാണ് 13 സ്‌കൂളുകളിലേക്കും ഇ-മെയില്‍ സന്ദേശം വന്നത്. എന്നാല്‍ പോലീസ് ഡോഗ് സ്‌ക്വാഡ് ഉള്‍പ്പെടെ നടത്തിയ പരിശോധനയില്‍ ഇതുവരെ സംശയാസ്പദമായ യാതൊന്നും സ്‌കൂള്‍ പരിസരങ്ങളില്‍നിന്ന് കണ്ടെത്തിയിട്ടില്ല. ബോംബ് ഭീഷണി വന്ന സ്‌കൂളുകളിലൊന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ…

Read More