
വീട്ടുജോലിക്കാരിയെ ശമ്പളം നൽകാതെ പണിയെടുപ്പിച്ചു ; തൊഴിൽ വ്യവസ്ഥകൾ ലംഘിച്ച സ്ത്രീക്ക് തടവ് ശിക്ഷ വിധിച്ച് ബഹ്റൈൻ ഹൈക്രിമിനൽ കോടതി
വീട്ടുജോലിക്കാരിയെ ശമ്പളമില്ലാതെ ജോലിയെടുപ്പിക്കുകയും തൊഴിൽ വ്യവസ്ഥകൾ പാലിക്കാതിരിക്കുകയും ചെയ്ത സ്ത്രീക്ക് ഹൈ ക്രിമിനൽ കോടതി ശിക്ഷ വിധിച്ചു. പ്രതിക്ക് മൂന്നുവർഷം തടവും 2000 ദീനാർ പിഴയുമാണ് വിധിച്ചത്. ഇരയെ സ്വന്തം രാജ്യത്തേക്ക് തിരിച്ചയക്കുന്നതിനുള്ള ചെലവ് വഹിക്കാനും കോടതി ഉത്തരവിട്ടു. നിർബന്ധിത ജോലിക്ക് നിയോഗിച്ച് യുവതിയെ പ്രതി ചൂഷണം ചെയ്തതുമായി ബന്ധപ്പെട്ട് ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി(എൽ.എം.ആർ.എ)യിൽനിന്ന് പ്രോസിക്യൂഷന് റിപ്പോർട്ട് ലഭിച്ചു. ഇരയെ ഒരു അവധി പോലും നൽകാതെ ദീർഘനേരം ജോലിക്ക് വിധേയയാക്കിയതായി റിപ്പോർട്ടിൽ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ…