
‘അത് സഹോദരിയടക്കം പങ്കെടുത്ത ആഘോഷത്തിലെ ചിത്രം’; തരംതാണ രാഷ്ട്രീയമെന്ന് തരൂർ
തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ പ്രചരിപ്പിക്കപ്പെട്ടതിൽ പ്രതികരണവുമായി ശശി തരൂർ എം.പി. തന്റെ സഹോദരിയടക്കം 15-ഓളം പേർ പങ്കെടുത്ത പിറന്നാൾ ആഘോഷത്തിലെ ചിത്രങ്ങളാണ് മറ്റുള്ളവരെ ഒഴിവാക്കി പ്രചരിപ്പിച്ചത്. പിന്നിൽ തരംതാണ രാഷ്ട്രീയമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തനിക്ക് അവർ കുട്ടിയാണ്. തന്നേക്കാൾ 10-20 വയസ്സ് താഴെയുള്ള എം.പിയാണ്. പിറന്നാളിന്റെ ആവേശത്തിൽ ആളുകൾ കുറച്ചൊക്കെ റിലാക്സ് ചെയ്ത സമയത്തെ ചിത്രങ്ങളാണ്. ചിത്രം പുറത്തുവിട്ടത് അവരുടെ സ്വകാര്യ ബന്ധത്തിലെ പ്രശ്നത്തിന്റെ ഭാഗമായാണ്. അതിൽ എനിക്ക് ഇടപെടേണ്ട ആവശ്യമില്ലെന്നും…