ചോദ്യത്തിന് കോഴ ആരോപണം ; മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും

ചോദ്യത്തിന് കോഴ ആരോപണത്തിൽ ലോക്സഭയിൽ നിന്നും അയോഗ്യയാക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എംപി മഹുവ മൊയ്ത്രയെ സിബിഐ ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനെത്തണമെന്നാവശ്യപ്പെട്ട് ഉടൻ നോട്ടീസ് നൽകും. ബിജെപിയുടെ പക തീരുന്നില്ലെന്നായിരുന്നു മഹുവയുടെ പ്രതികരണം. ഹിരാനന്ദാനി ഗ്രൂപ്പിൽ നിന്ന് കോഴയും ഉപഹാരങ്ങളും കൈപ്പറ്റിയെന്ന പരാതിയിലാണ് നീക്കം. എംപി സ്ഥാനത്ത് നിന്നും അയോഗ്യയാക്കപ്പെട്ടതിന് പിന്നാലെ വീടൊഴിയണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞ തീയതിക്കുള്ളിൽ ഇറങ്ങുമെന്നും മഹുവ മൊയ്‌ത്ര അറിയിച്ചു. അതേ സമയം, പാര്‍ലമെന്‍റില്‍ നിന്ന് പുറത്താക്കിയ നടപടിക്കെതിരെ മഹുവ മൊയ്ത്ര സുപ്രീംകോടതിയില്‍…

Read More

ഔദ്യോഗിക വസതി ഒഴിയാൻ മഹുവ മൊയ്ത്രക്ക് നോട്ടിസ്

വീട് ഒഴിയാൻ ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്രക്ക് നോട്ടിസ്. 30 ദിവസത്തിനുള്ളിൽ ഔദ്യോഗിക വസതി ഒഴിയാനാണു നിർദേശം. ലോക്‌സഭാ അംഗത്വം റദ്ദാക്കിയതിനു പിന്നാലെയാണ് നോട്ടിസ് അയച്ചിരിക്കുന്നത്. അതേസമയം, ലോക്സഭയിൽനിന്ന് പുറത്താക്കിയത് ചോദ്യംചെയ്ത് മഹുവ മൊയ്ത്ര സുപ്രിംകോടതിയെ സമീപിക്കാനിരിക്കുകയാണ്. എത്തിക്സ് കമ്മിറ്റിയുടെ പുറത്താക്കൽ നിർദേശം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയിലെത്തുന്നത്. അംഗങ്ങളുടെ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ പരിശോധിക്കാൻ മാത്രമാണ് എത്തിക്സ് കമ്മിറ്റിക്ക് അധികാരമുള്ളത്. അംഗത്വം പൂർണമായി റദ്ദാക്കാൻ ശിപാർശ ചെയ്യാൻ എത്തിക്സ് കമ്മിറ്റിക്ക് അധികാരമില്ലെന്നുമാണ് മഹുവയുടെ വാദം….

Read More

എംപി സ്ഥാനത്ത് നിന്ന് അയോഗ്യയാക്കിയ നടപടി; സുപ്രീംകോടതിയെ സമീപിച്ച് മഹുവ മൊയ്ത്ര

ലോക്സഭയിൽ നിന്ന് പുറത്താക്കിയ നടപടി ചോദ്യം ചെയ്ത് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര സുപ്രീം കോടതിയെ സമീപിച്ചു. ചോദ്യത്തിന് കോഴ ആരോപണത്തിൽ വെള്ളിയാഴ്ചയാണ് മൊയ്‌ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെന്റിൽ ചോദ്യം ചോദിക്കാൻ വ്യവസായി ദർശൻ ഹിരാനന്ദാനിയിൽ നിന്ന് രണ്ടുകോടി രൂപയും സമ്മാനങ്ങളും കൈപ്പറ്റിയെന്നാണ് മഹുവക്കെതിരായ ആരോപണം. മഹുവയുടെ പാർലമെന്റ് ലോഗിൻ ഐഡിയും പാസ്​വേഡും ദുരുപയോഗം ചെയ്തുവെന്നും ആക്ഷേപമുണ്ട്. ഈ ആരോപണങ്ങൾ ശരിവച്ച എത്തിക്സ് കമ്മിറ്റി മഹുവയെ പുറത്താക്കാൻ ശുപാർശ ചെയ്യുകയായിരുന്നു. എത്തിക്സ് കമ്മിറ്റി റിപ്പോര്‍ട്ട്…

Read More

ലോക്സഭയിൽ നിന്നും പുറത്താക്കിയ സംഭവം;; നിയമനടപടിക്കൊരുങ്ങി മഹുവ മൊയ്ത്ര

ലോക്സഭയിൽ നിന്നും പുറത്താക്കിയ നടപടിയിൽ നിയമനടപടിക്കൊരുങ്ങി തൃണമൂൽ കോൺ​ഗ്രസ് മുൻ എംപി മഹുവ മൊയ്ത്ര. പുറത്താക്കിയ നടപടിക്കെതിരെ ദില്ലി ഹൈക്കോടതിയെയോ സുപ്രീം കോടതിയേയോ സമീപിക്കാനാണ് മഹുവയുടെ നീക്കം. വിഷയത്തിൽ നിയമവിദ​ഗ്ധരുമായി ചർച്ച നടത്തി. അതേ സമയം മഹുവയുടെ പുറത്താക്കൽ നടപടി പ്രചാരണ വിഷയമാക്കാനുളള ഒരുക്കത്തിലാണ് തൃണമൂൽ. ലോക് സഭ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ചയാക്കും. പുറത്താക്കൽ  നടപടിക്കെതിരെ സുപ്രീംകോടതിയെ സമീപിക്കണമെന്ന് തൃണമൂൽ കോൺഗ്രസിലും ഇന്ത്യ സഖ്യത്തിലെ പാർട്ടികളിലും അഭിപ്രായമുണ്ട്. വിഷയത്തിൽ മഹുവക്ക് ഉറച്ച പിന്തുണ നൽകുമെന്ന് തൃണമൂൽ കോൺഗ്രസും മറ്റു പ്രതിപക്ഷ…

Read More

മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരിച്ചുവരും; ശശി തരൂർ

ലോക്സഭയിൽ നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്രയ്ക്ക് പിന്തുണയുമായി ശശി തരൂർ. അടുത്ത തിരഞ്ഞെടുപ്പിൽ കൂടുതൽ ഭൂരിപക്ഷത്തോടെ മഹുവ മൊയ്ത്ര ലോക്സഭയിലേക്ക് തിരികെവരുമെന്ന് അദ്ദേഹം പറഞ്ഞു.  ‘മഹുവ മൊയ്ത്രയെ പുറത്താക്കിയ നടപടി ഭാവിയിലേക്കുള്ള ശുഭസൂചനയാണ്. അവർക്കെതിരെ ഉയർന്ന ആരോപണങ്ങളും പുറത്താക്കലും അവരെ കൂടുതൽ ശക്തയാക്കി. അടുത്ത തിരഞ്ഞെടുപ്പിൽ മഹുവ മൊയ്ത്ര കൂടുതൽ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെടും’, ശശി തരൂർ പറഞ്ഞു. തിരഞ്ഞെടുപ്പിന് എട്ട് മാസങ്ങൾ ശേഷിക്കെയാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. പശ്ചിമബംഗാളിലെ കൃഷ്ണനഗറിൽ നിന്നുള്ള…

Read More

ലോക്സഭയിൽ നിന്നും പുറത്താക്കിയ സംഭവം; തനിക്കെതിരായ നടപടി തെളിവില്ലാതെയെന്ന് മഹുവ മൊയ്ത്ര

എത്തിക്‌സ് കമ്മിറ്റിയുടെ ശുപാര്‍ശയില്‍ തന്നെ പുറത്താക്കിയതില്‍ ബി.ജെ.പിക്കെതിരെ ആഞ്ഞടിച്ച് മഹുവ മൊയ്ത്ര. തന്നെ പുറത്താക്കാന്‍ എത്തിക്‌സ് കമ്മിറ്റിക്ക് അധികാരമില്ലെന്ന് അവര്‍ വ്യക്തമാക്കി. തെളിവുകള്‍ ഇല്ലാതെയാണ് കങ്കാരു കോടതി തനിക്കെതിരെ നടപടിയെടുത്തതെന്നും അവര്‍ വിമര്‍ശിച്ചു. ‘എനിക്കിപ്പോള്‍ 49 വയസ്സാണ്. അടുത്ത 30 വര്‍ഷം പാര്‍ലമെന്റിലും പുറത്തും തെരുവിലും പോരാട്ടം തുടരും. എന്നെ പുറത്താക്കാന്‍ ഈ കങ്കാരു കോടതി കാണിച്ച ധൃതിയും നടപടിക്രമങ്ങളുടെ ദുരുപയോഗവും നിങ്ങള്‍ക്ക് അദാനി എത്ര വേണ്ടപ്പെട്ടവനാണെന്ന് രാജ്യത്തിന് കാണിച്ചുകൊടുത്തു. ഒരു വനിതാ എം.പിയെ നിശബ്ദയാക്കാന്‍ നിങ്ങള്‍…

Read More

മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്നും പുറത്താക്കി

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കി. പാർലമെൻ്റ് എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാണ് മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയത്. പാർലമെൻ്റിൽ ചർച്ചയ്ക്കൊടുവിൽ മഹുവയെ പുറത്താക്കാനുള്ള പ്രമേയം ശബ്ദവോട്ടോടെയാണ് ലോക്സഭ പാസ്സാക്കിയത്. പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു. മഹുവ മൊയ്ത്രയ്ക്കെതിരായ ചോദ്യത്തിന് കോഴ വിവാദം – നാള്‍വഴി 2023 ഒക്ടോബര്‍ 15 ലോക്സഭയില്‍ ചോദ്യംചോദിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയില്‍ നിന്ന് പണംവാങ്ങിയെന്ന് ബിജെപി ആരോപണം. 2023 ഒക്ടോബര്‍…

Read More

മഹുവ മൊയ്ത്രയ്ക്ക് എതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെന്റിൽ സമർപ്പിച്ചു ; പ്രതിഷേധത്തെ തുടർന്ന് ലോക്സഭാ നിർത്തിവെച്ചു

തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് പാർലമെൻറിന് സമർപ്പിച്ചു. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയേക്കും. 12 മണിക്ക് വോട്ടെടുപ്പ് നടത്താനായി പാര്‍ലമെന്റ് ചേര്‍ന്നപ്പോൾ വലിയ പ്രതിഷേധമാണ് പ്രതിപക്ഷമുയര്‍ത്തിയത്. ഇന്ത്യ സംഖ്യം എംപിമാര്‍ പാര്‍ലമെന്റിന്റെ നടുക്കളത്തിലിറങ്ങി. പ്രതിഷേധം കനത്തതോടെ ലോക്സഭ രണ്ട് മണിവരെ നി‍ര്‍ത്തിവെച്ചു. അദാനിക്കെതിരെ പാർലമെൻറില്‍ ചോദ്യം ഉന്നയിക്കാൻ ഹീരാ നന്ദാനി ഗ്രൂപ്പില്‍ നിന്ന് മഹുവ പണം വാങ്ങിയെന്ന ആരോപണം. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്…

Read More

ചോദ്യത്തിന് കോഴ ആരോപണം ; തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രയ്ക്ക് എതിരായ റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ

ചോദ്യത്തിന് കോഴ ആരോപണത്തിൽ തൃണമൂൽ കോൺഗ്രസ് എംപി മഹുവ മൊയ്ത്രയ്ക്കെതിരായ എത്തിക്സ് കമ്മിറ്റി റിപ്പോർട്ട് ഇന്ന് പാർലമെന്റിൽ സമർപ്പിക്കും. ചോദ്യത്തിന് പണം വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിൽ മഹുവയെ പാർലമെന്റിൽ നിന്ന് നീക്കണമെന്നാണ് റിപ്പോർട്ട് ശുപാർശ ചെയ്യുന്നത്. വിഷയത്തിൽ വോട്ടെടുപ്പ് വേണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടേക്കും. ബിജെപി കോൺഗ്രസ് ഉൾപ്പെടെയുള്ള പാർട്ടികൾ എംപിമാർക്ക് ഇന്ന് സഭയിൽ ഹാജരാകാനുള്ള വിപ്പ് നൽകിയിട്ടുണ്ട്. പാർലമെന്ററി ലോഗിൻ വിവരങ്ങൾ വ്യവസായി ദർശൻ ഹീരാനന്ദാനിക്ക് കൈമാറിയിട്ടുണ്ടെന്ന് സമ്മതിച്ച മഹുവാ മൊയ്ത്ര എന്നാൽ ചോദ്യം ചോദിക്കാൻ പണം…

Read More

ചോദ്യത്തിന് കോഴ വിവാദം; മഹുവ മൊയിത്ര എം.പിയെ അയോഗ്യയാക്കാൻ നീക്കം, വിയോജനക്കുറിപ്പ് നൽകാൻ പ്രതിപക്ഷം

ചോദ്യത്തിന് കോഴ ആരോപണത്തില്‍ മഹുവ മൊയ്ത്ര എം പിക്കെതിരെ നടപടി എടുക്കുന്നതിനെതിരെ എത്തിക്സ് കമ്മിറ്റിയിൽ പ്രതിപക്ഷം വിയോജന കുറിപ്പ് നൽകും. മഹുവയെ അയോഗ്യയാക്കാനുള്ള നീക്കത്തെ എതിർക്കുമെന്ന് കോൺഗ്രസ്, ബി എസ് പി അംഗങ്ങൾ വ്യക്തമാക്കി. എന്നാല്‍ സമിതിയിൽ ഭൂരിപക്ഷമുള്ളത് ബി ജെ പി അംഗങ്ങൾക്കാണ്. മഹുവ പണം വാങ്ങിയെന്ന ആക്ഷേപം സമിതിക്ക് തെളിയിക്കാനായിട്ടില്ലെന്ന് എത്തിക്സ് കമ്മിറ്റിയംഗം ഡാനിഷ് അലി നേരത്തെ പ്രതികരിച്ചിരുന്നു. അതേസമയം മഹുവയെ അയോഗ്യയാക്കണമെന്ന് ആവശ്യപ്പെട്ട് എത്തിക്സ് കമ്മിറ്റിയിലെ ബി ജെ പി അംഗങ്ങൾ ചെയർമാന്…

Read More