‌”ഇത് യഥാർത്ഥ അദാനി ശൈലി”; വിമർശനവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര

ഹിൻഡെൻബർഗ് റിസർച്ചിന്റെ ആരോപണത്തിൽ പ്രതികരണവുമായി തൃണമൂൽ കോൺഗ്രസ് എം.പി. മഹുവ മൊയ്ത്ര. “‌ഇത് യഥാർത്ഥ അദാനി ശൈലി എന്നായിരുന്നു തൃണമൂൽ കോൺഗ്രസ് എം.പി. മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ് ഫോമിൽ കുറിച്ചത്. സെബി ചെയർമാൻ പോലും അദ്ദേഹത്തിന്റെ ഗ്രൂപ്പിൽ നിക്ഷേപകനാകുന്നു. ചങ്ങാത്ത മുതലാളിത്വം ഏറ്റവും ഉന്നതിയിൽ’- തൃണമൂൽ കോൺഗ്രസ് നേതാവ് മെഹുവ മൊയ്ത്ര എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. അതേസമയം കള്ളപ്പണമിടപാടുമായി ബന്ധപ്പെട്ട ആരോപണത്തിന് മേൽ അന്വേഷണം നടത്താൻ സി.ബി.ഐയോടും ഇ.ഡിയോടും മെഹുവ ആവശ്യപ്പെട്ടു. അദാനി ഗ്രൂപ്പ് കമ്പനികളിൽ…

Read More

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷയ്ക്ക് എതിരാരെ വിവാദ പരാമർശം ; മഹുവാ മൊയ്ത്ര എംപിക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്

ദേശീയ വനിതാ കമ്മീഷൻ അധ്യക്ഷ രേഖ ശർമക്കെതിരെ ‘എക്സി’ൽ വിവാദ പരാമർശം നടത്തിയതിന് തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ കേസെടുത്ത് ഡൽഹി പൊലീസ്. രേഖ ശർമ നൽകിയ പരാതിയിൽ ഭാരതീയ ന്യായ സംഹിതയിലെ (ബി.എൻ.എസ്) സെക്ഷൻ 79 പ്രകാരം സ്ത്രീത്വത്തെ അപമാനിച്ചുവെന്നാണ് എഫ്.ഐ.ആർ. ദേശീയ വനിതാ കമ്മീഷനും കഴിഞ്ഞദിവസം സ്വമേധയാ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു. മഹുവ മൊയ്ത്രക്കെതിരെ ഉചിത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് രേഖ ശർമ ലോക്സഭാ സ്പീക്കർ ഓം…

Read More

രേഖ ശര്‍മയ്‌ക്കെതിരായ പരാമര്‍ശം; മഹുവ മൊയ്ത്രക്കെതിരെ കേസെടുക്കാന്‍ നിര്‍ദേശിച്ച് വനിതാകമ്മിഷൻ

തൃണമൂൽ കോൺഗ്രസ് എം.പി മഹുവ മൊയ്ത്രക്കെതിരെ ദേശീയ വനിത കമീഷൻ കേസെടുത്തു. കമ്മിഷൻ അധ്യക്ഷ രേഖ ശർമക്കെതിരായ പരാമർശത്തിലാണ് സ്വമേധയാ കേസെടുത്തിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് മഹുവ നടത്തിയതെന്നാണ് കമ്മിഷൻ വിലയിരുത്തിയിരിക്കുന്നത്. മഹുവക്കെതിരെ ഉചിതമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കമ്മിഷൻ ലോക്സഭാ സ്പീക്കർ ഓം ബിർളക്ക് കത്തയച്ചിട്ടുമുണ്ട്. കൂടാതെ വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പോലീസിനും കമ്മിഷൻ കത്തയച്ചു. മഹുവ ഭാരതീയ ന്യായ സംഹിതയിലെ 79-ാം വകുപ്പു പ്രകാരമുള്ള കുറ്റം ചെയ്തതെന്നും എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യണമെന്നു‌മാണ്…

Read More

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മഹുവ മൊയിത്ര

തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥി മഹുവ മൊയിത്ര രം​ഗത്ത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടപടി​യെടുക്കാത്തതിലാണ് മഹുവ വിമർശനം ഉന്നയിച്ചത്. പശ്ചിമബംഗാൾ സർക്കാറിനെതിരെ മുല്ല, മദ്രസ, മാഫിയ എന്നീ പദപ്രയോഗങ്ങൾ നടത്തിയ അമിത് ഷാക്കെതിരെ നടപടിയെടുക്കാത്ത കമീഷന്റെ നിലപാടിലാണ് മഹുവയുടെ വിമർശനം ഉണ്ടായത്. നിങ്ങൾ ലഹരിക്ക് അടിമയാണോ, അതോ മരിച്ചോയെന്ന് തെരഞ്ഞെടുപ്പ് കമീഷനെ സംബന്ധിച്ച് മഹുവ മോയിത്ര ചോദിച്ചു. മോദിയുടെ പെരുമാറ്റച്ചട്ടമായ വെറുപ്പ്, വിഭജനം, കൊലപാതകം എന്നിവ നിങ്ങളുടെ മാർനിർദേശമായോയെന്നും എക്സിലെ കുറിപ്പിൽ…

Read More

ചോദ്യം ചെയ്യലിന് ഹാജരാകണമെന്നുള്ള ഇഡി നോട്ടീസ് പരിഗണിക്കാതെ മഹുവ മൊയ്ത്ര; തെരഞ്ഞെടുപ്പ് പ്രചരണത്തിൽ സജീവം

ചോദ്യം ചെയ്യലിന് ഹാജരാകാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ സമന്‍സ് പരിഗണിക്കാതെ തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ സജീവമായി തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹുവ മൊയ്ത്ര. ഇന്നലെ തന്‍റെ മണ്ഡലമായ പശ്ചിമ ബംഗാളിലെ കൃഷ്ണനഗര്‍ മണ്ഡലത്തില്‍ പ്രചരണം നടത്തിയത്. ഇ.ഡി അവരുടേയും താന്‍ തന്‍റെയും ജോലികള്‍ ചെയ്യുമെന്നും പ്രചരണം തുടരുമെന്നും മഹുവ കലിയഗഞ്ചില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മണ്ഡലത്തില്‍ മാത്രമല്ല, സോഷ്യല്‍മീഡിയയിലും സജീവമായിരുന്നു മഹുവ. എതിര്‍സ്ഥാനാര്‍ഥിയായ ബി.ജെ.പിയുടെ അമൃത റോയിയെ കടന്നാക്രമിക്കുകയും ചെയ്തു. “തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു, എന്റെ ജോലി പ്രചാരണമാണ്. ഇ.ഡി അവരുടെ…

Read More

കോഴ ആരോപണ കേസ്; മഹുവ മൊയ്ത്രയുടെ വീട്ടിലും ഓഫീസിലും സി.ബി.ഐ. റെയ്ഡ്

മുൻ എം.പിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മഹുവ മൊയ്ത്രയുമായി ബന്ധപ്പെട്ട സ്ഥലങ്ങളിൽ സിബിഐ പരിശോധന. മഹുവയുടെ ഡൽഹിയിലെയും കൊൽക്കത്തിയിലെയും വസതികളിൽ ഉൾപ്പെടെയാണ് സിബിഐ റെയ്ഡ് നടത്തുന്നത്. പാർലമെന്റിൽ ചോദ്യങ്ങൾ ചോദിക്കുന്നതിന് വ്യവസായിയും സുഹൃത്തുമായ ദർശൻ ഹിരാനന്ദനിയിൽ നിന്ന് പണവും സമ്മാനങ്ങളും വാങ്ങിയെന്നതാണ് മഹുവയ്ക്ക് എതിരായ ആരോപണം. ഇതിൽ സിബിഐ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് റെയ്ഡ്. ചോദ്യക്കോഴ ആരോപണത്തിൽ മഹുവയ്‌ക്കെതിരെ സിബിഐയുടെ സമഗ്ര അന്വേഷണത്തിന് അഴിമതി വിരുദ്ധ സംവിധാനമായ ലോക്പാൽ ഉത്തരവിട്ടിരുന്നു. ആറു മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ്…

Read More

മഹുവ മൊയ്ത്രയ്ക്ക് തിരിച്ചടി; പണം കൈപ്പറ്റിയെന്ന പ്രചാരണം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി തള്ളി

പാർലമെന്റിൽ ചോദ്യങ്ങളുന്നയിക്കാൻ വ്യവസായി ദർശൻ ഹീരാനന്ദാനിയുടെ പക്കൽ നിന്ന് പണം കൈപ്പറ്റിയതായി തനിക്കെതിരെയുള്ള ആരോപണം ഉന്നയിക്കുന്നതിലും പ്രചരിപ്പിക്കുന്നതിലും നിന്ന് ബി.ജെ.പി. എം.പി. നിഷികാന്ത് ദുബേ, അഭിഭാഷകൻ അനന്ത് ദേഹദ്റായ് എന്നിവരെ വിലക്കണമെന്നാവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്ത്ര നൽകിയ ഹർജി ഡൽഹി ഹൈക്കോടതി തള്ളി. സഭയിൽ ചോദ്യമുന്നയിക്കാൻ പണം വാങ്ങിയതായി ആരോപണം ഉയർന്നതിനെ തുടർന്ന് 2023 ഡിസംബറിൽ മഹുവ മൊയ്ത്രയെ ലോക്സഭയിൽ നിന്ന് പുറത്താക്കിയിരുന്നു. എത്തിക്സ് പാനലിന്റെ ശുപാർശയെത്തുടർന്നായിരുന്നു നടപടി. നരേന്ദ്ര മോദി സർക്കാരിനെതിരെ സഭയിൽ…

Read More

മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു

ലോക്സഭയിൽനിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുൻ എം.പി മഹുവ മൊയ്ത്ര ഔദ്യോഗിക വസതി ഒഴിഞ്ഞു. 19ന് രാവിലെ 10 മണിക്ക് മഹുവ മൊയ്ത്രയുടെ കൈവശമുണ്ടായിരുന്ന ഹൗസ് നമ്പർ 9B ടെലിഗ്രാഫ് ലെയ്ൻ പൂർണ്ണമായി ഒഴിഞ്ഞതായും ഭവന നിർമാണ-നഗര കാര്യാലയ വകുപ്പിന് (ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ് – ഡി.ഒ.ഇ.) കൈമാറിയതായും മോയിത്രയുടെ അഭിഭാഷകർ പറഞ്ഞു. അധികൃതർ എത്തുന്നതിന് മുമ്പാണ് വസതി ഒഴിഞ്ഞതെന്നും ഒഴിപ്പിക്കേണ്ട സാഹചര്യമുണ്ടായിട്ടില്ലെന്നും അഭിഭാഷകർ വ്യക്തമാക്കി. പാർലമെന്റ് അംഗം എന്ന നിലയിലാണ് ബംഗ്ലാവ് അനുവദിച്ചിരുന്നതെന്നും ആ പദവിയിൽ…

Read More

സ്വമേധയാ ഒഴിയാത്ത സാഹചര്യമുണ്ടായാൽ പുറത്താക്കേണ്ടിവരും; ഔദ്യോഗിക വസതി മഹുവ  ഉടന്‍ ഒഴിയണമെന്ന് കേന്ദ്രം

ലോക്‌സഭയില്‍നിന്ന് പുറത്താക്കപ്പെട്ട തൃണമൂൽ കോൺഗ്രസ് മുന്‍ എം.പി മഹുവ മൊയ്ത്രയോട് ഔദ്യോ​ഗിക വസതി ഉടന്‍ ഒഴിയണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം. പാർലമെന്റിൽ ചോദ്യമുന്നയിക്കാൻ വ്യവസായിയിൽനിന്ന് പണവും സമ്മാനങ്ങളും കൈപ്പറ്റിയെന്ന പരാതിയെത്തുടര്‍ന്നാണ് മഹുവയെ ലോക്സഭയിൽനിന്ന് പുറത്താക്കിയത്. പിന്നാലെയാണ് നീക്കം. സ്വമേധയാ ഒഴിയാത്ത സാഹചര്യമുണ്ടായാൽ മുൻ എം.പിയെ പുറത്താക്കേണ്ടിവരുമെന്നാണ് ഭവന നിർമാണ- നഗര കാര്യാലയ വകുപ്പിന്റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് എസ്റ്റേറ്റ്സ് നൽകിയ നോട്ടീസിൽ പറയുന്നത്. വസതി ഒഴിയുന്നതിനായി മഹുവയ്ക്ക് ആവശ്യമായ സമയം അനുവദിച്ചിട്ടുണ്ട്. എന്നാൽ, ഇക്കാലയളവിൽ മഹുവ അനധികൃതമായി വസതി…

Read More

മഹുവ മൊയ്ത്രയെ പാർലമെന്റിൽ നിന്ന് പുറത്താക്കിയ നടപടി; മഹുവയുടെ ഹർജി സുപ്രീംകോടതി ജനുവരി 3ലേക്ക് മാറ്റി

പാർലമെന്റിൽ നിന്ന് പുറത്താക്കിയതിനെതിരെ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവ മൊയ്‌ത്ര നൽകിയ ഹർജി സുപ്രീം കോടതി ജനുവരി മൂന്നിലേക്ക് മാറ്റി. വിഷയം പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞാണ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിയത്. ചോദ്യത്തിന് കോഴ ആരോപണത്തിൽ എത്തിക്സ് കമ്മിറ്റിയുടെ ശുപാർശയെ തുടർന്ന് മഹുവയുടെ പാർലമെന്റ് അംഗത്വം കഴിഞ്ഞ വെള്ളിയാഴ്ച റദ്ദാക്കിയിരുന്നു. പാർലമെന്റിൽ അവതരിപ്പിച്ച എത്തിക്സ് കമ്മിറ്റി റിപ്പോർട്ടിൽ മഹുവയ്‌ക്കെതിരായ ആരോപണങ്ങൾ ഗൗരവമേറിയതാണെന്നും നടപടി വേണമെന്നും ആവശ്യപ്പെട്ടിരുന്നു. റിപ്പോർട്ട് ചർച്ച ചെയ്ത ശേഷം ശബ്ദവോട്ടോടെ പാസാക്കി. എംപി…

Read More