സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് ; പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി ചർച്ച നടത്തും

സൗദി പ്രതിനിധി സംഘം ഈ ആഴ്ച ഫലസ്തീനിലെത്തും. ഇസ്രയേലുമായുള്ള സൗദി ബന്ധം സ്ഥാപിക്കാൻ യു.എസ് നടത്തുന്ന ശ്രമങ്ങൾക്കിടെയാണ് സൗദി പ്രതിനിധി സംഘം ഫലസ്തീനിലേക്ക് പോകുന്നത്.ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി സൗദിയിൽ നിന്നുള്ള പ്രത്യേക സംഘം ചർച്ച നടത്തും. ഇസ്രയേലുമായി ബന്ധം സ്ഥാപിക്കാൻ ഫലസ്തീൻ വിഷയത്തിൽ തീരുമാനമുണ്ടാക്കണമെന്ന്, സൗദി കിരീടാവകാശി കഴിഞ്ഞ ദിവസം അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഫലസ്തീനുള്ള ഇളവുകൾ ഉൾപ്പെടുന്ന കരാറാണ് യു.എസ് മധ്യസ്ഥതയിൽ തയ്യാറാകുന്നത്. ഇതടങ്ങുന്ന നിബന്ധനകൾ നേരത്തെ സൗദി യു.എസിന് കൈമാറിയിട്ടുണ്ട്.സൗദി കിരീടാവകാശിയുടെ അഭിമുഖം പുറത്ത്…

Read More