കർണാടകയിൽ മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

മൈസൂരുവിലെ ടിനരസിപ്പുരയിൽ മഹിളാ കോൺഗ്രസ് നേതാവിനെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. മഹിളാ കോൺഗ്രസ് മൈസൂരു ജില്ല ജനറൽ സെക്രട്ടറി വിദ്യ (36) ആണ് മരിച്ചത്. ഒളിവിൽപോയ ഭർത്താവ് നന്ദീഷിനായി പൊലീസ് തിരച്ചിൽ തുടങ്ങി.  കഴിഞ്ഞ ദിവസം രാത്രി ഇരുവരും തമ്മിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു. കുടുംബപ്രശ്നമാണു കൊലപാതകത്തിനു പിന്നിലെന്നാണു പ്രാഥമിക നിഗമനം.

Read More

വണ്ടിപ്പെരിയാർ കേസിൽ വീഴ്ച: ഡിജിപിയുടെ ഔദ്യോഗിക വസതിയിലേക്ക് തള്ളിക്കയറി മഹിളാമോർച്ച

വണ്ടിപ്പെരിയാർ പോക്സോ കേസിൽ പ്രോസിക്യൂഷന്റേയും പോലീസിന്റേയും വീഴ്ച ചൂണ്ടിക്കാട്ടി ഡി.ജി.പിയുടെ വീട്ടിലേക്ക് പ്രതിഷേധവുമായി മഹിളാ മോർച്ചാ പ്രവർത്തകർ. ഡി.ജി.പിയുടെ വീട്ടുവളപ്പിൽ ചാടിക്കയറിയാണ് മഹിളാമോർച്ചാ പ്രവർത്തകർ പ്രതിഷേധിച്ചത്. ഇവരെ പോലീസ് അറസ്റ്റ് ചെയ്തുനീക്കി. വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറുവയസ്സുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊലപ്പെടുത്തിയെന്ന കേസിലെ പ്രതി ചുരക്കുളം എം.എം.ജെ. എസ്റ്റേറ്റ് ലയത്തിൽ അർജുൻ സുന്ദറിനെ(24) തെളിവുകളുടെ അഭാവത്തിൽ, കട്ടപ്പന അതിവേഗ കോടതി വെറുതേവിട്ടിരുന്നു. പ്രതി, കൊലപാതകം, ബലാത്സംഗം എന്നിവ നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് ജഡ്ജി വി. മഞ്ജുവിന്റെ…

Read More