
മഹായൂതി സഖ്യത്തിന് തിരിച്ചടി ; ബിജെപി നേതാവ് സമർജീത് സിംഗ് ഗാട്ഗെ ശരത് പവാർ വിഭാഗം എൻസിപിയിൽ ചേർന്നേക്കും
കോലാപ്പൂരിലെ ബി.ജെ.പി നേതാവ് സമർജീത്‌സിങ് ഗാട്‌ഗെ ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻ.സി.പിയിൽ ചേരുമെന്ന സൂചന നല്‍കിയതിന് പിന്നാലെ മഹായുതി സഖ്യത്തില്‍ നിന്ന് കൂടുതല്‍ നേതാക്കള്‍ പുറത്തേക്ക്. രണ്ട് പേര്‍ കൂടി മഹാവികാസ് അഘാഡി സഖ്യത്തിന്റെ ഭാഗമാകാന്‍ പോകുന്നതായാണ് റിപ്പോര്‍ട്ടുകള്‍. ഏതൊക്കെ നേതാക്കന്മാരാണ് വരുന്നത് എന്ന് ഉറപ്പാക്കിയിട്ടില്ലെങ്കിലും അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എന്‍.സി.പിയില്‍ നിന്നാണെന്നാണ് വിവരം. ശരദ് പവാറിന്റെ കീഴിലുള്ള എന്‍.സി.പിയിലേക്കാണ് ഇവര്‍ വരുന്നത്. കഴിഞ്ഞ ദിവസമാണ് അജിത് പവാറിന്റെ ഭാഗമായ എം.എൽ.എ അതുൽ ബെങ്കെ , ശരദ്…