
മഹാവികാസ് അഘാഡിയുടെ സംയുക്ത വാർത്താ സമ്മേളനം ഇന്ന്; തർക്കമുള്ള സീറ്റ് വിഷയത്തിൽ തീരുമാനം ഉണ്ടായേക്കും
മഹാരാഷ്ട്രയിലെ പ്രതിപക്ഷ നിരയായ മഹാ വികാസ് അഘാഡിയുടെ സംയുക്ത വാർത്ത സമ്മേളനം ഇന്ന് മുംബൈയിൽ നടക്കും. സീറ്റ് വിഭജനത്തിലെ തർക്കങ്ങൾ കാരണം മാറ്റി വച്ച വാർത്ത സമ്മേളനമാണ് ഇന്ന് നടക്കുക. മുംബൈയിലെ ശിവസേന ഓഫീസ് ആയ ശിവാലയത്തിലാണ് പരിപാടി. മുതിർന്ന എൻസിപി നേതാവ് ശരദ് പവാർ, കോൺഗ്രസ് അധ്യക്ഷൻ നാന പട്ടോള, ശിവസേന നേതാവ് ഉദ്ദവ് താക്കറെ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുക്കും. കോൺഗ്രസുമായി തർക്കത്തിലുളള സാംഗ്ളിയിൽ ശിവസേനയും ഭീവണ്ടിയിൽ എൻസിപിയും സ്ഥാനാർത്ഥികളെ നിർത്തിയത് സഖ്യത്തെ ഉലച്ചിരുന്നു….