മഹാത്മ ഗാന്ധിയുടെ ചിത്രം ബഹ്റൈനിലെ ഇന്ത്യൻ അംബാസിഡർക്ക് കൈമാറി ബഹ്റൈൻ പാർലമെന്റ് അംഗം

ബഹ്റൈൻ പാ​ർ​ല​മെ​ന്‍റം​ഗം മു​ഹ​മ്മ​ദ്​ ഹു​​സൈ​ൻ ജ​നാ​ഹി, ഇ​ന്ത്യ​യു​ടെ രാ​ഷ്ട്ര​പി​താ​വ് മ​ഹാ​ത്മാ ഗാ​ന്ധി​യു​ടെ ചി​ത്രം ബ​ഹ്​​റൈ​നി​ലെ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ വി​നോ​ദ്​ കെ. ​ജേ​ക്ക​ബി​ന്​ കൈ​മാ​റി. ജ​നാ​ഹി​യു​ടെ വാ​രാ​ന്ത്യ മ​ജ്​​ലി​സി​ൽ​വെ​ച്ചാ​യി​രു​ന്നു ചി​ത്രം കൈ​മാ​റി​യ​ത്. ലോ​ക​ത്തു​ള്ള എ​ല്ലാ രാ​ഷ്​​ട്രീ​യ ​പ്ര​വ​ർ​ത്ത​ക​ർ​ക്കും എ​ന്നും പ്ര​ചോ​ദ​ന​മാ​ണ് മ​ഹാ​ത്​​മാ ഗാ​ന്ധി​യെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഗാ​ന്ധി​യു​ടെ ചി​ത്രം ഏ​റ്റു​വാ​ങ്ങാ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​​ന്തോ​ഷം അം​ബാ​സ​ഡ​ർ ജ​നാ​ഹി​യു​മാ​യി പ​​ങ്കു​വെ​ക്കു​ക​യും ചെ​യ്​​തു.

Read More

മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾ എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും; മോദിക്കെതിരെ വിമർശനവുമായി മല്ലികാർജുൻ ഖർ​ഗെ

സിനിമയിൽ കൂടിയാണ് മഹാത്മാ ഗാന്ധിയെ അറിഞ്ഞത് എന്ന പ്രധാനമന്ത്രിയുടെ പ്രസ്താവന ആശ്ചര്യമുണ്ടാക്കിയെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർ​ഗെ. മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്തയാൾക്ക് എങ്ങനെ ഭരണഘടനയെക്കുറിച്ച് അറിയും എന്ന് അദ്ദേഹം ചോദിച്ചു. ഗാന്ധിയുടെ പൈതൃകത്തെ ലോകം മുഴുവൻ അറിയും. ലോകത്തിന് ഗാന്ധിയെ അറിയാം. ഗാന്ധിയെ കുറിച്ച് അറിയില്ലെങ്കിൽ അത് പഠിക്കണം. ജാതി മതം ഭാഷ എല്ലാം മറന്ന് ജനാധിപത്യം സംരക്ഷിക്കാൻ എല്ലാവരും മുന്നോട്ട് വന്ന തിരഞ്ഞെടുപ്പാണിത്. ഗാന്ധിയെക്കുറിച്ച് മാത്രമല്ല ഭരണഘടനയെക്കുറിച്ചും മോദിക്ക് അറിയില്ല. ഇങ്ങനെയൊരാൾ പ്രധാനമന്ത്രി ആയിരിക്കുന്നത് അപമാനകരമാണ്. ജനങ്ങളെ…

Read More

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി കമ്മിറ്റിയെ നിയോഗിച്ചു

ഗോഡ്സെയെ മഹത്വവൽക്കരിച്ചുള്ള കോഴിക്കോട് എൻഐടി അധ്യാപികയുടെ ഫേസ്ബുക്ക് കമന്റ് പരിശോധിക്കുന്നതിനായി എൻഐടി കമ്മിറ്റിയെ നിയോഗിച്ചു. കമ്മിറ്റിയുടെ അന്വേഷണത്തിനുശേഷം അധ്യാപിക ഷൈജ ആണ്ടവനെതിരെ ഉചിതമായ നടപടി കൈക്കൊള്ളുമെന്നാണ് എൻഐടി അറിയിച്ചിരിക്കുന്നത്. കൂടാതെ ഗാന്ധിയുടെ തത്വങ്ങൾക്കെതിരായ പരാമർശങ്ങളെ പിന്തുണക്കില്ലെന്നും എൻഐടി വ്യക്തമാക്കി. ഗാന്ധിജി കൊല്ലപ്പെട്ട ജനുവരി 30ന് അഭിഭാഷകനായ കൃഷ്ണ രാജിന്റെ ഫേസ്ബുക്ക് പോസ്റ്റിന് കീഴിലാണ് എന്‍.ഐ.ടി പ്രൊഫസര്‍ ഷൈജ ആണ്ടവന്‍ വിവാദത്തിനിടയാക്കിയ കമന്റിട്ടത്. ‘പ്രൗഡ് ഓഫ് ഗോഡ്‌സെ ഫോര്‍ സേവിംഗ് ഇന്ത്യ’ എന്നായിരുന്നു അവരുടെ കമന്റ്. ‘ഹിന്ദു മഹാസഭാ…

Read More

മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ആഘോഷിച്ചു

ഇന്ത്യൻ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 154-ാം ജന്മദിനം ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് കേരള ചാപ്റ്ററിന്റ നേതൃത്വത്തിൽ ആഘോഷിച്ചു. മാധ്യമ പ്രവർത്തകൻ മസ്ഹറുദ്ദീൻ പരിപാടി ഉത്ഘാടനം ചെയ്തു. ജനാധിപത്യം വെല്ലുവിളി നേരിടുന്ന ഇന്ത്യയെ തിരിച്ചു പിടിക്കാൻ ഗാന്ധിജിയിലേക്ക് മടങ്ങി പോകണമെന്ന് മസ്ഹറുദ്ദീൻ അഭിപ്രായപെട്ടു. സംഘ പരിവാറിനെ നേർക്കു നേർ എതിർക്കുന്ന മൂർത്തമായ രാഷ്ടീയ സംവിധാനം എന്ന നിലയിൽ കോൺഗ്രസ് ശക്തിയാർജിച്ചിട്ടുണ്ട്. നെഹ്‌റു രണ്ടാമൻ എന്ന നിലയിൽ ആശയപരമായി തങ്ങളെ തുറന്നു കാണിക്കുന്നതിൽ രാഹുൽ ഗാന്ധി രാഷ്ട്രീയ സ്ഥിരത കാണിക്കുന്നു…

Read More

ജി20 ഉച്ചകോടി; മഹാത്മാഗാന്ധിക്ക് ആദരമർപ്പിച്ച് ലോക നേതാക്കൾ രാജ്ഘട്ടിൽ

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്ക് ആദരം അർപ്പിച്ച് ജി20 നേതാക്കൾ. ജി20 ഉച്ചകോടിക്കെത്തിയ നേതാക്കൾ രാജ്ഘട്ടിലെ ഗാന്ധിസമാധിയിൽ പുഷ്പചക്രം അർപ്പിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണു രാജ്ഘട്ടിൽ നേതാക്കളെ സ്വീകരിച്ചത്.  പ്രധാനമന്ത്രി നരേന്ദ്രമോദി ഷോൾ അണിയിച്ച് രാജ്ഘട്ടിലേക്ക് രാഷ്ട്രത്തലവന്മാരെ സ്വീകരിച്ചു. സബർമതി ആശ്രമത്തെ കുറിച്ചും മഹാത്മാഗാന്ധിയുടെ ജീവിതത്തെ കുറിച്ചും മോദി, നേതാക്കളോട് വിവരിച്ചു. അതിന് ശേഷം ഒന്നിച്ച് രാജ്ഘട്ടിലേക്കെത്തിയ നേതാക്കൾ പുഷ്പ ചക്രം അർപ്പിച്ച ശേഷം ഒരുമിനിറ്റ് മൌനം ആചരിച്ചു. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്,…

Read More

“100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെ”; വെല്ലുവിളിച്ച് ഖാർ​ഗെ

2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്താൻ പ്രാപ്തമായ പ്രതിപക്ഷ സഖ്യത്തെ കോൺഗ്രസ് നയിക്കുമെന്ന് പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ. 137 വർഷം പഴക്കമുള്ള സംഘടന ഇതു സംബന്ധിച്ച് മറ്റ് എല്ലാ പാർട്ടികളുമായും ചർച്ച നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. തിങ്കളാഴ്ച മേഘാലയയിലും നാഗാലാൻഡിലും തെരഞ്ഞെടുപ്പ് നടക്കാനിരിക്കവെയാണ് ബിജെപിക്കെതിരെയുള്ള കോൺഗ്രസ് അധ്യക്ഷന്റെ കടന്നാക്രമണം. ബിജെപിക്ക് തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം കിട്ടില്ല. മറ്റുള്ള എല്ലാ പാർട്ടികളും ഒന്നിച്ചായിരിക്കും, അവർക്ക് ഭൂരിപക്ഷം നേടാനാകും. 100 മോദിമാരോ അമിത് ഷാമാരോ വന്നോട്ടെയെന്നും ഖാർ​ഗെ വെല്ലുവിളിച്ചു. തങ്ങളുടെ ആളുകൾ…

Read More