
അയോധ്യ വിമാനത്താവളത്തിന് 1450 കോടി; വാത്മീകി മഹർഷിയുടെ പേരിട്ടേക്കും
അയോധ്യയിലെ പുതിയ വിമാനത്താവളത്തിന് ആദികവി വാത്മീകിയുടെ പേരു നൽകിയേക്കുമെന്ന് റിപ്പോർട്ടുകൾ. ‘മഹർഷി വാത്മീകി ഇന്റർനാഷനൽ എയർപോർട്ട് അയോധ്യ ധം’ എന്നാകും പുതിയ വിമാനത്താവളത്തിന്റെ പേര്. മര്യാദ പുരുഷോത്തം ശ്രീറാം അന്താരാഷ്ട്ര വിമാനത്താവളം എന്നായിരുന്നു ഇതുവരെയുള്ള പേര്. 30ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വിമാനത്താവളം ഉദ്ഘാടനം ചെയ്യും. 1450 കോടിയിലധികം രൂപ ചെലവഴിച്ചാണ് അത്യാധുനിക വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടം വികസിപ്പിച്ചത്. വിമാനത്താവളത്തിന്റെ ടെർമിനൽ കെട്ടിടത്തിന് 6500 ചതുരശ്ര മീറ്റർ വിസ്തീർണ്ണമുണ്ട്. ഇത് പ്രതിവർഷം 10 ലക്ഷം യാത്രക്കാർക്ക് സേവനം…