കേരള മാതൃകയിൽ എഐ ക്യാമറകള്‍ സ്ഥാപിക്കാൻ മഹാരാഷ്ട്ര; മന്ത്രിതലത്തിൽ ചർച്ച നടത്തും

സംസ്ഥാനത്ത് സ്ഥാപിച്ച എഐ കാമറകളുടെ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുവാനായി മഹാരാഷ്ട്ര ട്രാൻസ്‌പോർട് കമ്മിഷണർ  വിവേക് ഭീമാൻവർ   ഗതാഗത വകുപ്പ് മന്ത്രി  ആൻ്റണി രാജുവുമായി കൂടിക്കാഴ്ച്ച നടത്തി. കേരള മാതൃകയിൽ എ ഐ കാമറകൾ മഹാരാഷ്ട്രയിൽ സ്ഥാപിക്കാൻ മന്ത്രിതലത്തിൽ ചർച്ച നടത്തുമെന്ന് അറിയിച്ചതായും മന്ത്രി പറഞ്ഞു. എ ഐ ക്യാമറ ഡിസ്ട്രിക്ട് കൺട്രോൾ റൂം, സ്റ്റേറ്റ് കൺട്രോൾ റൂം എന്നി ഓഫീസുകൾ സന്ദർശിച്ച അദ്ദേഹം, ട്രാൻസ്‌പോർട് കമ്മീഷണറേറ്റിൽ എത്തി ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി കൺട്രോൾ റൂമുകളുടെ പ്രവർത്തനങ്ങൾ…

Read More

മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്‌വേയുടെ നിര്‍മാണത്തിനിടെ അപകടം; കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണ് 15 പേര്‍ മരിച്ചു

മഹാരാഷ്ട്രയിലെ താനെയില്‍ സമൃദ്ധി എക്സ്പ്രസ്‌വേയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കായി എത്തിച്ച കൂറ്റൻ ഗര്‍ഡര്‍ സ്ഥാപിക്കല്‍ യന്ത്രം തകര്‍ന്നുവീണാണ് 15 പേര്‍ മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഗര്‍ഡറുകളുടെയും യന്ത്രത്തിന്‍റെയും അവശിഷ്ടങ്ങള്‍ക്കിടയില്‍ ആറോളം പേര്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെയാണ് അപകടം സംഭവിച്ചത്. ഹിന്ദു ഹൃദയസാമ്രാട്ട് ബാലാസാഹെബ് താക്കറെ സമൃദ്ധി മഹാമാര്‍ഗ് എന്നറിയപ്പെടുന്ന എക്സ്പ്രസ്‌വേയുടെ മൂന്നാം ഫേസിന്‍റെ നിര്‍മാണത്തിനായി എത്തിച്ച യന്ത്രമാണ് തകര്‍ന്നുവീണത്. പാലത്തിന്‍റെ ഗര്‍ഡര്‍ ബോക്സുകള്‍ ഉറപ്പിക്കുന്നതിനിടെ, യന്ത്രത്തിന്‍റെ ഭാഗമായ ക്രെയിനും സ്ലാബും 100 അടി…

Read More

മഹാരാഷ്ട്രയിലെ എക്സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നുവീണു; 15 പേർ മരിച്ചു

മഹാരാഷ്ട്രയിലെ താനെയിൽ എക്‌സ്പ്രസ് ഹൈവേ നിർമാണത്തിനിടെ കൂറ്റൻ യന്ത്രം തകർന്നു വീണ് 15 പേർ മരിച്ചു. ഗർഡർ സ്ഥാപിക്കാൻ ഉപയോഗിക്കുന്ന യന്ത്രമാണ് തകർന്നത്. ഷാപ്പുരിൽ സമൃദ്ധി എക്‌സ്പ്രസ് ഹൈവേ നിർമാണത്തിനിടെ പുലർച്ചെയോടെയായിരുന്നു അപകടം. മൂന്നു പേർക്ക് പരുക്കേറ്റതായും പൊലീസ് അറിയിച്ചു. അവശിഷ്ടങ്ങൾക്കിടയിൽ കൂടുതൽ പേർ കുടുങ്ങിയിട്ടുണ്ടെന്നു സംശയമുണ്ട്. ദേശീയ ദുരന്തനിവാര സേനയും അഗ്‌നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം നടത്തുന്നു.

Read More

കേരള ഗവർണർക്ക് എതിരായ വാഹനാപകട ശ്രമം; രണ്ട് പേർ അറസ്റ്റിൽ

കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരായ അക്രമത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഗവർണറുടെ വാഹനത്തിലേക്ക് വാഹനം ഇടിച്ചു കയറ്റാനായിരുന്നു ഇവരുടെ ശ്രമം. ഉത്തർ പ്രദേശ് സ്വദേശികളായ രണ്ട് പേരാണ് അറസ്റ്റിലായത് . അക്രമത്തിന് ഉപയോഗിച്ച കറുത്ത സ്‌കോർപിയോ കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രിയിൽ ഗവർണർ നോയിഡയിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു സംഭവം.ഗവർണറുടെ വാഹനത്തെ പിന്തുടർന്ന് റോങ്ങ് സൈഡിലൂടെ മറ്റ് വാഹനങ്ങളെ മറികടന്ന് ഗവർണറുടെ വാഹനത്തിലേക്ക് ഇടിച്ചുകയറ്റാനായിരുന്നു ശ്രമം. എന്നാൽ, ഗവർണറിനൊപ്പമുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരുടെ…

Read More

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് അപകടം; 6 പേർ മരിച്ചു, 25 പേർക്ക് പരിക്ക്

മഹാരാഷ്ട്രയിലെ ബുൽധാന ജില്ലയിൽ ബസുകൾ കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽ രണ്ട് സ്ത്രീകളടക്കം ആറ് പേർ മരിച്ചു. ഇന്ന് പുലർച്ചെ ബുൽധാനയിലെ എൻഎച്ച്ആറിലാണ് അപകടം ഉണ്ടായത്. സംഭവത്തിൽ 25 പേർക്ക് പരിക്കേറ്റു. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ടുകൾ. നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് അമർനാഥ് തീർത്ഥാടകരുമായി ഹിംഗോളിയിലേക്ക് പോവുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിലേക്ക് പോവുകയായിരുന്ന ബസ് എതിരെ വന്ന ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസും അധികൃതരുമാണ് സ്ഥലത്തെത്തി പരിക്കേറ്റവരെ ബുൽധാനയിലെ…

Read More

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ചു; ആറ് മരണം, 25 പേർക്ക് പരിക്ക്, അഞ്ച് പേരുടെ നില ഗുരുതരം

മഹാരാഷ്ട്രയിൽ ബസുകൾ കൂട്ടിയിടിച്ച് ആറ് മരണം. 25 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. അഞ്ച് പേരുടെ നില ഗുരുതരമാണെന്നാണ് അറിയാൻ കഴിയുന്നത്. മഹാരാഷ്ട്രയിലെ ബുൽധാനയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. ഹിംഗോലിയിലേക്ക് പോകുകയായിരുന്ന ബസും നാസിക്കിലേക്ക് പോകുന്ന ബസുമാണ് കൂട്ടിയിടിച്ചത്. ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നാസിക്കിൽ നിന്നും വരികയായിരുന്ന ബസ് ഹിംഗോലിയിലേക്കുള്ള ബസിനെ ഇടിക്കുകകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.

Read More

പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത്ത് വിഭാഗത്തിന്റെ അപേക്ഷ; കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നോട്ടിസ്

പാർട്ടിയുടെ പേരും ചിഹ്നവും അവകാശപ്പെട്ട് അജിത് പവാർ വിഭാഗം നൽകിയ അപേക്ഷയിൽ എൻസിപിയിലെ ഇരുവിഭാഗങ്ങളോടും മറുപടി തേടി കേന്ദ്ര തിരഞ്ഞെടുപ്പു കമ്മിഷൻ നോട്ടിസ് അയച്ചു. വിശദാംശങ്ങൾ ഓഗസ്റ്റ് 17നകം സമർപ്പിക്കണം. ഈ മാസം രണ്ടിനാണ് അജിത് പവാർ പാർട്ടി പിളർത്തി എൻഡിഎ സർക്കാരിന്റെ ഭാഗമായത്. എന്നാൽ, അതിനു രണ്ടു ദിവസം മുൻപ് ജൂൺ 30ന് എഴുതിയ കത്തിൽ അജിത്തിനെ പാർട്ടി അധ്യക്ഷനായി തിരഞ്ഞെടുത്തു എന്നാണ് തിരഞ്ഞെടുപ്പു കമ്മിഷനു നൽകിയ കത്തിൽ അജിത് വിഭാഗം പറയുന്നത്. പാർട്ടിയുടെ പേര്,…

Read More

അജിത് പവാറിന് മറുപടിയുമായി സുപ്രിയ സുലെ; പ്രായം വെറും സംഖ്യ, പിന്നിൽ നിന്ന് കുത്തുന്ന ഫ്ലക്സുമായി പവാർ പക്ഷം

എൻസിപി പിളർത്തി എൻഡിഎയിലേക്ക് പോവുകയും ശരത് പവാറിനെ പ്രായം പറഞ്ഞ് വിമർശിക്കുകയും ചെയ്ത അജിത് പവാറിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ശരത് പവാറിന്റെ മകളും എൻസിപി നേതാവും ലോക്സഭ എം പിയുമായ സുപ്രിയ സുലെ. എൻസിപിയിൽ അധികാര വടംവലി മൂർദ്ധന്യത്തിലെത്തി നിൽക്കുന്ന സമയത്താണ് ‘വയസ് 83 ആയില്ലേ ഇനിയെങ്കിലും അധികാര മോഹം അവസാനിപ്പിച്ച് കൂടെ’ എന്ന തരത്തിലുള്ള പ്രതികരണം അജിത് പവാറിൽ നിന്ന് ഉണ്ടായത്. ഇതിനുള്ള സുപ്രിയയുടെ മറുപടി ഇപ്രകാരമായിരുന്നു, ചില ആളുകൾ പറയുന്നത് ഇപ്പോൾ പ്രായം ഇത്രയായില്ലേ…

Read More

അവസാനമില്ലാതെ മഹാരാഷ്ട്രയിലെ മഹാനാടകം ; ഷിൻഡെ-ഫഡ്നാവിസ് കൂടിക്കാഴ്ച നീണ്ടത് പുലർച്ച വരെ

എങ്ങുമെത്താതെ നീളുകയാണ് മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം. എൻസിപി പിളർത്തിയെത്തിയ അജിത് പവാറിനും കൂട്ടർക്കും അമിത പ്രാധാന്യം നൽകിയത് ശിവസേന ഷിൻഡെ വിഭാഗത്തിലും വലിയ പൊട്ടിത്തെറികൾക്കാണ് വഴി വെച്ചത്. മന്ത്രിമാർ അടക്കം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയത് എൻഡിഎ നേതൃത്വത്തെ വെട്ടിലാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ ചർച്ച നടത്തിയത്. എന്നാൽ ചർച്ചയിൽ യാതൊരു തീരുമാനവും ആയില്ലെന്നാണ് ലഭ്യമാകുന്ന വിവരം. അജിത് പവാർ ഉപമുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെയാണ് മഹാരാഷ്ട്രയിൽ മന്ത്രിസഭാ വികസന…

Read More

ഷിന്റെ ക്യാമ്പ് പുകയുന്നു; എൻസിപിയിൽ നിന്ന് എത്തിയവർക്ക് അമിത പ്രാധാന്യം നൽകുന്നതിൽ എതിർപ്പ് ശക്തം

എൻസിപി പിളർത്തി എൻഡിഎയിലേക്ക് ചേക്കേറിയ അജിത് പവാറിനും കൂട്ടർക്കും ലഭിച്ചത് ഊഷ്മള സ്വീകരണമായിരുന്നെങ്കിലും അത് വിനയായത് ഷിന്റെയ്ക്ക് ആണെന്ന് വേണം പറയാൻ. അജിത് പവാറിന് ഉപമുഖ്യമന്ത്രി സ്ഥാനവും കൂടെയെത്തിയ എംഎൽഎമാരിൽ 8 പേർക്ക് മന്ത്രി സ്ഥാനവും നൽകിയത് ഷിന്റെ ക്യാമ്പിൽ വലിയ പ്രതിഷേധമാണ് ഉണ്ടാക്കിയിരിക്കുന്നത്. മന്ത്രി സ്ഥാനം ഉൾപ്പെടെ പ്രതീക്ഷിച്ചിരുന്ന ഷിന്റെ വിഭാഗത്തിലെ എംഎൽഎമാർക്ക് ഇപ്പോൾ ഒന്നും ലഭിക്കില്ല എന്ന രീതിയിലാണ് കാര്യങ്ങളുടെ പോക്ക്. അതുകൊണ്ട് തന്നെ ഇത് എംഎൽഎ മാരെ പ്രകോപിപ്പിച്ചിട്ടുമുണ്ട്. ഉദ്ധവ് താക്കറെയ്ക്ക് ഒപ്പം…

Read More